സൗദിയിൽ മലയാളി വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തിൽ രണ്ടു പേർ പിടിയിലെന്ന് സൂചന

Mail This Article
×
ബീഷ(സൗദി അറേബ്യ) ∙ സൗദി അറേബ്യയിലെ ബീഷയിൽ കാസർക്കോട് സ്വദേശി വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തിൽ രണ്ടു പേർ പിടിയിലായതായി സൂചന. റിയാദിൽ വെച്ചാണ് ഇവരെ പിടികൂടിയത് എന്നാണ് വിവരം. കൗമാരക്കാരായ രണ്ടു പേരാണ് പ്രതികളെന്നും വിവരമുണ്ട്. ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
കാസർക്കോട് ബദിയ ബന്തടുക്ക സ്വദേശി എ.എം ബഷീർ(41) കഴിഞ്ഞ ദിവസം രാത്രിയാണ് വെടിയേറ്റ് കൊല്ലപ്പെട്ടത്. തന്റെ വാഹനം കഴുകുന്നതിനിടെ മറ്റൊരു വാഹനത്തിലെത്തിയ ആക്രമി സംഘം വെടിവെച്ചു കൊല്ലുകയായിരുന്നു. അടുത്തുണ്ടായിരുന്നവർ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
English Summary:
Two people have been arrested in connection with the shooting death of a Malayali in Saudi Arabia, according to reports
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.