മലയാളി വ്യവസായി മിനായിൽ അന്തരിച്ചു

Mail This Article
×
മക്ക ∙ ഹജ് കർമം പൂർത്തീകരിച്ച് മലപ്പുറം തിരൂർ സ്വദേശി മക്കയിലെ മിനായിൽ അന്തരിച്ചു. സിൽവാൻ ഗ്രൂപ്പ് സ്ഥാപനങ്ങളുടെ മാനേജിങ് ഡയറക്ടർ കഞ്ഞിപ്പുര സ്വദേശി വാണിയം പീടിയേക്കൽ ഷുഹൈബ് (45) ആണ് അന്തരിച്ചത്. ഹൃദയാഘാതമാണ് മരണ കാരണം.
അബുദാബി അൽ ബസ്ര ഗ്രൂപ്പ് ഡയറക്ടർ, പുത്തനത്താണി ഹലാ മാൾ, ബേബി വിറ്റ ഫുഡ് പ്രോഡക്റ്റ്സ് എന്നിവയുടെ ഉടമയുമാണ്. ഖബറടക്കം ഇന്ന് മക്കയിൽ നടക്കും. പിതാവ് : സൈതാലികുട്ടി ഹാജി (ചെയർമാൻ, സിൽവാൻ ഗ്രൂപ്പ്). മാതാവ് : ആയിശുമോൾ.
ഭാര്യ : സൽമ. മക്കൾ : നിദ ഫാത്തിമ, നൈന ഫാത്തിമ, നിഹ ഫാത്തിമ, നൈസ ഫാത്തിമ. സഹോദരങ്ങൾ : സാബിർ (അൽ ബസ്ര ഗ്രൂപ്പ് ഡയറക്ടർ, അബുദാബി), സുഹൈല, അസ്മ.
English Summary:
Malappuram native died in Mina, Mecca, after completing the Hajj pilgrimage
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.