ADVERTISEMENT

ഷാർജ ∙ യുഎഇ ലോട്ടറിയുടെ 'ലക്കി ചാൻസ്' നറുക്കെടുപ്പിൽ ഷാർജയിൽനിന്നുള്ള 19 കാരിയായ എമിറാത്തി പെൺകുട്ടിക്ക് ഒരു ലക്ഷം ദിർഹം (ഏകദേശം 23 ലക്ഷം ഇന്ത്യൻ രൂപ) സമ്മാനം. 'ഓഫിസിലെത്തി മെയിൽ തുറന്നപ്പോൾ ലഭിച്ച 'അഭിനന്ദനങ്ങള്‍!' എന്ന് തുടങ്ങുന്ന സന്ദേശം കണ്ട് ഞെട്ടി. പിന്നാലെ ഒരു ഫോൺ കോളുമെത്തി. യുഎഇ ലോട്ടറിയുടെ ലക്കി ചാൻസ് നറുക്കെടുപ്പിൽ ഒരു ലക്ഷം ദിർഹം സമ്മാനമായി ലഭിച്ചിരിക്കുന്നു എന്നായിരുന്നു കോളിന്റെ സാരാംശം' - പെൺകുട്ടി പറയുന്നു.

താൻ ഐപാഡിൽ കണ്ട ഒരു വിഡിയോയാണ് ലോട്ടറിയെടുക്കാൻ പ്രേരിപ്പിച്ചതെന്ന് പെൺകുട്ടി പറയുന്നു. 'ആദ്യ ചുവടുവയ്ക്കാതെ ആളുകൾ മാറ്റം ആഗ്രഹിക്കുന്നു' എന്ന വിഡിയോയിലെ വാക്കുകളിൽനിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ലോട്ടറിയെടുക്കാൻ തീരുമാനിച്ചത്. പിന്നീട് യുഎഇ ലോട്ടറിയെക്കുറിച്ച് കൂടുതൽ മനസ്സിലാക്കുകയും എല്ലാ മാസവും ഒരു നിശ്ചിത തുക ഇതിനായി നീക്കിവയ്ക്കാൻ തുടങ്ങുകയുമായിരുന്നു. ലഭിച്ച സമ്മാനത്തുകയുടെ ഒരു ഭാഗം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി മാറ്റിവയ്ക്കാനാണ് പെൺകുട്ടിയുടെ തീരുമാനം. ഒരു കാർ വാങ്ങാനും ബാക്കി വരുന്ന തുക ഭാവിയിലേക്ക് നിക്ഷേപിക്കാനുമാണ് പദ്ധതി.

തന്റെ ഏറ്റവും അടുത്ത സുഹൃത്തിനോടാണ് യുവതി ഈ സന്തോഷവാർത്ത ആദ്യം പങ്കുവച്ചത്. എപ്പോഴും തനിക്കൊപ്പമുള്ള സുഹൃത്തിനായി സമ്മാനത്തുകയുടെ ഒരുഭാഗം ചെലവഴിക്കാൻ ആഗ്രഹിക്കുന്നതായും പെൺകുട്ടി പറയുന്നു. 'ചെറിയ ചില അവസരങ്ങൾ ചിലപ്പോൾ വലിയ നേട്ടങ്ങളിലേക്ക് നയിക്കും. ചിലപ്പോൾ ആദ്യ ചുവടുവയ്പ്പ് തന്നെ ജീവിതത്തിൽ വലിയ മാറ്റങ്ങളായിരിക്കും കൊണ്ടുവരുന്നത്'. ഈ വിജയം ജീവിതത്തെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടിനെ മാറ്റിമറിച്ചതായി പെൺകുട്ടി പറയുന്നു.

English Summary:

A 19-year-old Emirati woman from Sharjah, had won Dh100,000 in the UAE Lottery's Lucky Chance Draw.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com