ADVERTISEMENT

അബുദാബി ∙ അബുദാബി ബിഗ് ടിക്കറ്റ് പ്രതിവാര നറുക്കെടുപ്പിൽ 3 മലയാളികളുൾപ്പെടെ 5 ഭാഗ്യവാന്മാർക്ക് 34 ലക്ഷത്തോളം ഇന്ത്യൻ രൂപ (1,50,000 ദിർഹം) വീതം സമ്മാനം ലഭിച്ചു. ഇന്ത്യക്കാരിലൊരാൾ ഡെലിവറി റൈഡറാണെന്ന് അധികൃതർ പറഞ്ഞു. കാസർകോട് സ്വദേശി അബദുല്ല പുളിക്കൂർ മുഹമ്മദ്(34), പാലക്കാട് സ്വദേശി സാലിഹ്‌റഹ്മാൻ പള്ളിപ്പാടത്ത്(37), മലയാളിയായ ഷാജി മേമന, മുൻ പ്രവാസി കൂടിയായ മുംബൈ സ്വദേശി ബാബുലാൽ ഗൗതം(68), തുനീസ്യ സ്വദേശിയായ സൂഹെയൽ ബർഹോമി (38) എന്നിവർക്കാണ് വിജയം. 

അബ്ദുല്ല അബുദാബിയിലാണ് ഡെലിവറി റൈഡറായി ജോലി ചെയ്യുന്നത്. ആറ് തവണ ഭാഗ്യം പരീക്ഷിച്ച ശേഷം ഇപ്രാവശ്യം സമ്മാനം ലഭിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 9 വർഷമായി യുഎഇയിലുള്ള അദ്ദേഹം 12 സുഹൃത്തുക്കളോടൊപ്പം ചേർന്നാണ് ടിക്കറ്റെടുത്തത്. സമ്മാനത്തുക എല്ലാവരുമായി പങ്കുവയ്ക്കും. തന്റെ പങ്കു ഉപയോഗിച്ച്  സാമ്പത്തിക ബാധ്യതകൾ തീർക്കാനാണ് ആദ്യം ഉദ്ദേശിക്കുന്നതെന്നും അബ്ദുല്ല പറഞ്ഞു. 

അജ്മാനിൽ കുടുംബത്തോടൊപ്പം കഴിഞ്ഞ 15 വർഷമായി താമസിക്കുന്ന  സാലിഹ്‌റഹ്മാൻ പള്ളിപ്പാടത്ത് 11 പേരടങ്ങുന്ന സുഹൃത്തുക്കളുടെ കൂട്ടായ്മയായാണ് ടിക്കറ്റ് വാങ്ങിയത്. 2014ൽ ഷാർജയിൽ കട നടത്തിയിരുന്ന ബാബുലാൽ കഴിഞ്ഞ 10 വർഷമായി ഭാഗ്യപരീക്ഷണം നടത്തുന്നു. ഇപ്പോഴാണ് ഫലം കണ്ടത്. ബിഗ് ടിക്കറ്റിൽ നിന്ന് വിളി വന്നപ്പോൾ ഞാൻ ഫോൺ മിസ് ചെയ്തു. പിന്നെ ഇമെയിൽ വഴി അറിഞ്ഞു. വീണ്ടും വീണ്ടും പരിശോധിച്ചു ഉറപ്പുവരുത്തിയപ്പോൾ സന്തോഷം അടക്കാനായില്ലെന്നും ബാബുലാൽ പറഞ്ഞു.

അജ്മാനിൽ താമസിക്കുന്ന സൂഹെയൽ ബർഹോമി പെരുന്നാൾ ഷോപ്പിങ്ങിനിടെയാണ് ജേതാവായ വിവരം അറിയുന്നത്. അതെന്റെ ജീവിതത്തിലെ മികച്ച ദിവസങ്ങളിലൊന്നായി മാറി. എന്റെ വിജയ ടിക്കറ്റ് നമ്പർ ഞാൻ ഒരിക്കലും മറക്കില്ല. ദുബായ് ഇസ്‌ലാമിക് ബാങ്കിലാണ് സൂഹെയൽ ജോലി ചെയ്യുന്നത്. വീട് നിർമാണത്തിലാണ് ഇപ്പോൾ. ഈ പണം അതിന് വലിയ സഹായമാകും. 

English Summary:

Big Ticket Abu Dhabi: Indian expats from Kerala win Dh150,000 in bonus draw

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com