പ്രവാസി മലയാളിയെ മരണം കവർന്നത് മകളുടെ വിവാഹത്തിന് നാട്ടിലെത്താൻ ഒരുങ്ങുന്നതിനിടെ; നോവായി സാദാത്ത്

Mail This Article
അബുദാബി∙ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നമായ മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ നാട്ടിലേക്ക് വരാനിരിക്കെ കാസർകോട് ഉദുമ എരോൽ കുന്നിലിൽ സ്വദേശിയായ സാദാത്ത് മുക്കുന്നോത്ത് (48) അബുദാബിയിൽ അന്തരിച്ചു. അടുത്ത മാസം നടത്താൻ നിശ്ചയിച്ചിരിക്കുന്ന മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ നാട്ടിൽ പോകാനുള്ള ഒരുക്കങ്ങൾക്കിടെയാണ് സാദാത്തിനെ മരണം കവർന്നത്. പരേതനായ മുക്കുന്നോത്തെ എം.കെ ഹുസൈന്റെ മകനാണ്
അബുദാബി മദീന സായിദ് ഷോപ്പിങ് സെന്ററിൽ ഫാൻസി കട നടത്തിവരികയായിരുന്ന സാദാത്ത് താമസ സ്ഥലത്ത് കുളിമുറിയിൽ കുഴഞ്ഞ് വീണുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അബുദാബി കെ.എം.സി.സി ഉദുമ പഞ്ചായത്ത് ട്രഷററും ഉദുമ ടൗണ്‍ മുസ്ലിം ജമാഅത്ത് യുഎഇ കമ്മിറ്റി അംഗവുമാണ്. ബനിയാസ് മോർച്ചറിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിൽ കൊണ്ടുപോകുമെന്ന് മണ്ഡലം കെഎംസിസി പ്രവർത്തകർ പറഞ്ഞു.
മാതാവ്: ആയിഷ. ഭാര്യ: റൈഹാന .മക്കൾ: റിസ്വാന, റിസ്, റസുവ, റഹീഫ. സഹോദരങ്ങള്‍: ഹനീഫ, മറിയക്കുഞ്ഞി, പരേതനായ അബ്ദുല്ലകുഞ്ഞി.