ADVERTISEMENT

ജിദ്ദ ∙ മലയാളി  തീർഥാടക മക്കയിൽ ഹൃദയാഘാതം മൂലം അന്തരിച്ചു. കാസർകോട് ഉപ്പള സ്വദേശി ആരിഫാ(57) ആണ് മരിച്ചത്. ഹജ്ജിന്റെ പ്രധാന കർമ്മങ്ങൾ പൂർത്തീകരിച്ച് മിനയിലെ ജംറയിൽ കല്ലേറ് കർമ്മവും നിർവ്വഹിച്ച് മിനയിൽ നിന്ന് മടങ്ങി താമസസ്ഥലത്ത് എത്തിയ ശേഷമാണ് മരണം സംഭവിച്ചത്.

അസീസിയായിലെ താമസസ്ഥലത്ത് വിശ്രമിക്കുന്നതിനിടെ ആരിഫയ്ക്ക് ഹൃദയാഘാതം ഉണ്ടാവുകയും സംഭവസ്ഥലത്ത് വെച്ച് തന്നെ മരണം സംഭവിക്കുകയായിരുന്നു. സംസ്ഥാന ഹജ് കമ്മറ്റിക്ക് കീഴിൽ ഭർത്താവിനൊപ്പമാണ് ആരിഫ ഹജ് നിർവ്വഹിക്കാൻ എത്തിയത്. നിയമനടപടികൾ പൂർത്തിയാക്കി മക്കയിൽ ഖബറടക്കം നടത്തി.

English Summary:

Arifa(57), A malayali woman pilgrim who performed the Hajj ritual has died of a heart attack in Makkah.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com