അടുത്ത 8 തവണത്തെ ഹജ് വസന്തകാലത്ത്, പിന്നീട് ശൈത്യകാലത്തെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

Mail This Article
റിയാദ് ∙ ഇനിയങ്ങോട്ടുള്ള ഹജ് തീർഥാടന കാലം കനത്ത ചൂടിന്റെ അന്തരീക്ഷം ഉണ്ടാകില്ലെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ചൂട് നിറഞ്ഞ് ഇനി വരുന്ന 25 വർഷത്തോളം ചൂടില്ലാത്ത സുഖകരമായ അന്തരീക്ഷമാണ് ഹജ് കാലയളവിൽ ഉണ്ടാവുകയെന്ന് ദേശീയ കാലാവസ്ഥ കേന്ദ്രം വക്താവ് ഹുസൈൻ അൽ ഖഹ്ത്താനി വ്യക്തമാക്കി.
അടുത്ത 8 തവണത്തെ ഹജ് വസന്തകാലത്ത് വരുമെന്നും അതിന് ശേഷം 8 തവണ ശൈത്യകാലത്ത് ഹജ് കാലമെത്തുമെന്നും അദ്ദേഹം പറഞ്ഞു. ഏകദേശം കാൽനൂറ്റാണ്ട് കഴിയുമ്പോൾ വീണ്ടും വേനൽക്കാലത്ത് ഹജ് സീസൺ എത്തുമെന്നുമാണ് ഖഹ്ത്താനി വിശദമാക്കുന്നത്.
ഗ്രിഗോറിയൻ കലണ്ടറുമായി താരമതമ്യം ചെയ്യുമ്പോൾ ചാന്ദ്രിക അടിസ്ഥാനത്തിലുള്ള ഹിജരി കലണ്ടറിന് 11 ദിവസത്തോളം വ്യത്യാസമുള്ളതിന്റെ അടിസ്ഥാനത്തിലാണ് ഹജ് സമയക്രമത്തിലെ ഈ മാറ്റങ്ങളുടെ കാരണം. ഇത് മൂലം ഹജ് കാലഗണനയ്ക്ക് ക്രമേണയുള്ള മാറ്റത്തിന് ഇടയാകുന്നു. വേനൽക്കാലത്തെ അപേക്ഷിച്ച് വസന്ത, ശീതകാല സീസണുകൾ ഏറെ ആയാസരഹിതമായി കർമ്മങ്ങൾ അനുഷ്ഠിക്കുന്നതിന് സാഹചര്യം ഒരുക്കുന്നുവെന്നും വക്താവ് വിശദമാക്കി.