തെന്നല ബാലകൃഷ്ണപിള്ളയുടെ നിര്യാണത്തിൽ കുവൈത്ത് ഒഐസിസി അനുശോചന യോഗം സംഘടിപ്പിച്ചു

Mail This Article
കുവൈത്ത് സിറ്റി∙ മുൻ കെപിസിസി പ്രസിഡന്റ് തെന്നല ബാലകൃഷ്ണപിള്ളയുടെ നിര്യാണത്തിൽ ഒഐസിസി നാഷനൽ കമ്മറ്റി കുവൈത്തിൽ അനുശോചന യോഗം സംഘടിപ്പിച്ചു. സൂം പ്ലാറ്റ്‌ഫോമിൽ നടന്ന യോഗത്തിൽ വിവിധ നേതാക്കൾ പങ്കെടുത്തു അനുശോചനം രേഖപ്പെടുത്തി.
കാസർകോട് എം.പി രാജ് മോഹൻ ഉണ്ണിത്താൻ അനുശോചന യോഗം ഉദ്ഘാടനം ചെയ്തു. ഒഐസിസി നാഷനൽ കമ്മറ്റി പ്രസിഡന്റ് വർഗീസ് പുതുകുളങ്ങര അധ്യക്ഷത വഹിച്ചു. എബി വാരിക്കാട്, സാമൂവൽ ചാക്കോ കാട്ടൂർ കളീക്കൽ, വർഗീസ് ജോസഫ് മാരാമൺ, ജോയ് ജോൺ തുരുത്തിക്കര, ബിനു ചെമ്പാലയം, എം എ നിസ്സാം, ജോയ് കരവാളൂർ, ഷെറിൻ ബിജു, സുരേന്ദ്രൻ മൂങ്ങത്ത്, ലിപിൻ മുഴക്കുന്ന്, വിൽസൺ ബത്തേരി, റിഹാബ് തൊണ്ടിയിൽ, സജിത്ത് ചെലേബ്ര, സാബു പോൾ, കൃഷ്ണൻ കടലുണ്ടി, കലേഷ് ബി.പിള്ള, റോയ് എബ്രഹാം, ഫിലിപ്പോസ് സാമൂവൽ, ജലിൻ തൃപ്പയാർ, അലൻ സെബാസ്റ്റ്യൻ, ബിനോയ് ചന്ദ്രൻ, ജോബിൻ ജോസ്, ജേക്കബ് വർഗീസ്, ചാൾസ് പി ജോർജ്, ബത്താർ വൈക്കം, ആന്റു വാഴപ്പിള്ളി എന്നിവർ അനുശോചനം അറിയിച്ചു.
ഒഐസിസി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ബി.എസ് പിള്ള സ്വാഗതവും സെക്രട്ടറി സുരേഷ് മാത്തൂർ നന്ദിയും രേഖപ്പെടുത്തി.