ADVERTISEMENT

മസ്‌കത്ത് ∙ പ്രവാസി മലയാളി നാട്ടിൽ അന്തരിച്ചു. പത്തനംതിട്ട, കൊടുമൺ, അങ്ങാടിക്കൽ സ്വദേശി അരുൺ വില്ലയിൽ ബോസ് ഡാനിയേൽ (55) ആണ് കഴിഞ്ഞ ദിവസം രാത്രി വീട്ടിൽ മരിച്ചത്. ഒരു വർഷം മുൻപാണ് ചികിത്സയ്ക്കായി നാട്ടിലേക്ക് പോയത്.

പ്രിന്റിങ് മേഖലയിലെ ജോലിക്കാരനായിരുന്ന ബോസ് ഡാനിയേൽ മത്ര, വാദി അൽ കബീർ, സീബ്, സുവൈഖ് തുടങ്ങിയ സ്ഥലങ്ങളിൽ വിവിധ കമ്പനികളിലായി ജോലി ചെയ്തിട്ടുണ്ട്. ഭാര്യ: ഷീല ബോസ്. മകൻ: അരുൺ ബോസ്.

മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ബുധനാഴ്ച രാവിലെ എട്ട് മണിക്ക് വീട്ടിൽ കൊണ്ടുവരും. തുടർന്ന് 10 മണിക്ക് വീട്ടിലെ ശുശ്രൂഷകൾക്ക് ശേഷം പള്ളിയിലെ ശുശ്രൂഷകളും നടത്തപ്പെടുന്നതാണെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

English Summary:

Pravasi Malayali Bose Daniel passed away at his home.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com