ADVERTISEMENT

ഉഴവൂർ (കോട്ടയം) ∙ ദുബായിൽനിന്ന് അവധിക്കു നാട്ടിലെത്തിയ യുവാവ് ബൈക്കപകടത്തിൽ മരിച്ചു. വെളിയന്നൂർ വട്ടപ്പുഴക്കാവിൽ ഗോപിയുടെ മകൻ അരുൺ ഗോപി (29) ആണു മരിച്ചത്. ബൈക്ക് നിർത്തിയിട്ടിരുന്ന മിനിലോറിയുടെ പിന്നിലിടിക്കുകയായിരുന്നു.

സംസ്കാരം ഇന്നു 2നു വെളിയന്നൂർ വന്ദേമാതരം ജംക്‌ഷനു സമീപത്തെ വീട്ടുവളപ്പിൽ. ഞായറാഴ്ച രാത്രി ഉഴവൂർ ടൗണിലായിരുന്നു അപകടം. ഭാര്യയെ വിദേശത്തേക്കു യാത്രയാക്കിയശേഷം തിരിച്ചെത്തിയ അരുൺ ഉഴവൂർ ടൗണിലേക്കു വരുമ്പോഴാണ് അപകടമുണ്ടായത്. ഭാര്യ: ഉഴവൂർ പയസ്മൗണ്ട് എള്ളംപ്ലാക്കിൽ (ഉള്ളാടപ്പിള്ളിൽ) കീർത്തി.

English Summary:

Pravasi Malayali died in a bike accident.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com