ഈദ് നിറവിൽ ഇശൽ സന്ധ്യ

Mail This Article
അബുദാബി ∙ ബലിപെരുന്നാളിന്റെ ഭാഗമായി ഇന്ത്യൻ ഇസ്‌ലാമിക് സെന്റർ സാംസ്കാരിക വിഭാഗം ഇശൽ സന്ധ്യ (പെരുന്നാൾ നിലാവ്) നടത്തി. പ്രോഗ്രാം ഡയറക്ടർ സമദ് കടമേരി, ഗായകരായ സിയാവുൽ ഹഖ്, നിസാർ വയനാട്, റിയാസ് കാരിയാട്, റിജിയ റിയാസ്, നസ്രിഫ റാഷിദ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഗാനമേള.
ഇന്ത്യൻ ഇസ്‌ലാമിക് സെന്റർ പ്രസിഡന്റ് പി. ബാവ ഹാജി, ജനറൽ സെക്രട്ടറി ടി. ഹിദായത്തുല്ല, കൾചറൽ സെക്രട്ടറി അഷ്‌റഫ് ഇബ്രാഹിം, ട്രഷറർ നസീർ രാമന്തളി എന്നിവർ പ്രസംഗിച്ചു. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ജയചന്ദ്രൻ, സത്യബാബു (ഐ.എസ്.സി), ടി.കെ. അബ്ദുസലാം, അഹമ്മദ് ബെല്ല കടപ്പുറം (കെഎംസിസി), വി.ടി.വി.ദാമോദരൻ (ഗാന്ധി സാഹിത്യവേദി), വി.പി.കെ. അബ്ദുല്ല, അഹമ്മദ് കുട്ടി തൃത്താല, അബ്ദുല്ല ചേലക്കോട്, അനീസ് മംഗലം, അബ്ദുസ്സമദ് വെന്നിയൂർ (ഇസ്‌ലാമിക് സെന്റർ) എന്നിവർ പങ്കെടുത്തു.