ADVERTISEMENT

അബുദാബി/ദുബായ്/ഷാർജ ∙ യുഎഇയിൽ 'സ്ട്രോബെറി ചന്ദ്രൻ' ആകാശത്ത് തെളിഞ്ഞു. ഇന്നലെ(ബുധൻ) വൈകിട്ട് യുഎഇയിലെ നിവാസികൾക്ക് ഈ അപൂർവ കാഴ്ച ആസ്വദിക്കാനുള്ള അവസരം ലഭിച്ചു.

പൂർണമയും പിങ്ക് നിറത്തിൽ ചന്ദ്രൻ തെളിയില്ലെന്നത് നേരത്തെ ജ്യോതിശാസ്ത്രജ്ഞർ വ്യക്തമാക്കിയിരുന്നെങ്കിലും ചന്ദ്രോദയത്തിന്റെ തുടക്കത്തിൽ ചന്ദ്രന്റെ താഴ്ന്ന സ്ഥാനവും അന്തരീക്ഷത്തിലെ പൊടി കണങ്ങളും പ്രകാശവികിരണവും ചേർന്നതോടെ അതിനൊരു കൊച്ചു പിങ്ക് തിളക്കം ലഭിച്ചു. യുഎഇയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ ഈ വിസ്മയ കാഴ്ച നേരിൽ കണ്ടു. അബുദാബി, ദുബായ്, ഷാർജ എന്നീ നഗരങ്ങളിൽ നിന്നുള്ള  ഫൊട്ടോഗ്രഫർമാർ  ചന്ദ്രന്റെ കാഴ്ച പകർത്തി.

English Summary:

Strawberry moon appeared in the sky in the UAE.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com