ADVERTISEMENT

അജ്മാൻ ∙ പോകേണ്ടത് നേരെയുള്ള റോഡിൽ. എന്നാൽ പെട്ടെന്നാണ് മനസ്സിലായത് ആ ലെയ്ൻ വലതുവശത്തേയ്ക്കുള്ള പാതയിലിലേയ്ക്ക് തിരിയുകയാണെന്ന്. പിന്നെന്നൊന്നും ചിന്തിക്കാതെ പെട്ടെന്ന് ഇടതുവശത്തെ ലെയ്നിലേയ്ക്ക് ഒരൊറ്റ ചാട്ടം. നിങ്ങൾ ഇത്തരത്തിൽ വാഹനമോടിക്കുന്നയാളാണെങ്കിൽ അപകടം ഉറപ്പ്.

പെട്ടെന്നുള്ള വഴിമാറ്റം മൂലമുണ്ടാകുന്ന അപകടം തടയുന്നതിനും ഇത്തരത്തിൽ വാഹനോടിക്കുന്നവരെ അപകടഫലങ്ങൾ ഓർമിപ്പിക്കുന്നതിനുമായി അജ്മാൻ പൊലിസ് വിഡിയോ പങ്കുവച്ചു. ഒരു ചുവപ്പുകാർ പെട്ടെന്ന് വഴിമാറ്റിയതിനെ തുടർന്ന് മൂന്ന് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് വലിയ അപകടമുണ്ടാകുന്നതാണ് വിഡിയോ ദൃശ്യങ്ങൾ. പെട്ടെന്നുള്ള വഴിമാറ്റത്തിനുള്ള പിഴ 1,000 ദിർഹം, സുരക്ഷിത അകലം പാലിക്കാത്തതിന് 400 ദിർഹം പിഴയാണെന്നും ഓർമപ്പെടുത്തുന്നു.

പൊലീസ് നടപ്പിലാക്കുന്ന 'ബീ കെയർഫുള്‍' ക്യാംപെയിനിന്റെ ഭാഗമായി സ്മാർട്ട് റോഡ് സർവെയിലൻസ് സംവിധാനങ്ങൾ ഉപയോഗിച്ച് പകര്‍ത്തിയ യഥാർഥ ദൃശ്യങ്ങൾ ഉപയോഗിച്ചാണ് ജനങ്ങളിൽ ബോധവത്കരണം നടത്തുന്നത്. റോഡ് സുരക്ഷയും വാഹനയാത്രക്കാരുടെ ജീവൻ സുരക്ഷയും ഉറപ്പാക്കുക എന്നതാണ് ലക്ഷ്യം.

ചുവപ്പ് വെളിച്ചം മറികടക്കൽ, പെട്ടെന്നുള്ള വഴിമാറ്റം, റൂട്ട് മാർക്കിങ്ങുകൾ പാലിക്കാതെ ഡ്രൈവ് ചെയ്യൽ എന്നിവ വലിയ അപകടങ്ങൾ വരുത്തിവയ്ക്കുന്ന കാര്യങ്ങൾ ആണെന്നും ഇതിന്റെ ഗൗരവം ഡ്രൈവർമാർ മനസ്സിലാക്കേണ്ടതുണ്ടെന്നും' ട്രാഫിക് ആൻഡ് പട്രോൾസ് ഡിപ്പാർട്ട്‌മെന്റിന്റെ ഡെപ്യൂട്ടി ഡയറക്ടർ ലഫ്. കേണൽ റാഷിദ് ഹുമൈദ് ബിൻ ഹിന്ദി പറഞ്ഞു.   

English Summary:

Ajman Police shared a video reminding drivers about the dangers of sudden lane changes.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com