പ്രവാസി ഇന്ത്യക്കാരൻ സൗദിയിൽ അന്തരിച്ചു; മരണം പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങാനിരിക്കെ

Mail This Article
×
ഹഫർ അൽ ബാത്ത് ∙ മൂന്നര പതിറ്റാണ്ടായി പ്രവാസിയായ ഇന്ത്യക്കാരൻ കിഴക്കൻ പ്രവിശ്യയിലെ ഹഫർ അൽ ബാത്തിനിൽ അന്തരിച്ചു. ദിബിയായിൽ ജോലി ചെയ്തിരുന്ന തമിഴ്നാട്, ചെങ്കൽപട്ടം കോവളം സ്വദേശി തമീം അൻസാരി (56) ആണ് മരിച്ചത്. പ്രവാസം അവസാനിപ്പിച്ച് ഈ മാസം നാട്ടിലേക്ക് മടങ്ങാനുള്ള ഒരുക്കങ്ങൾക്കിടെ സുഹൃത്തിനെ സന്ദർശിക്കാൻ എത്തിയ തമീം അൻസാരിക്ക് അവിടെ വച്ച് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും മരണം സംഭവിച്ചു.
ഭാര്യ: അമീറ നിഷ, മകൾ: അസീമ ബാനു. ഹഫർ അൽ ബാത്തീൻ ഒഐസിസി പ്രസിഡന്റ് വിബിൻ മറ്റത്തിന്റെ നേതൃത്വത്തിൽ നിയമ നടപടികൾ പൂർത്തിയാക്കി. വീട്ടുകാരുടെ അനുമതിയോടെ സുഹൃത്ത് സുൽത്താനും സഹപ്രവർത്തകരും ചേർന്ന് മൃതദേഹം ഹഫർ ആൽ ബാത്തിനിൽ ഖബറടക്കം നടത്തി.
English Summary:
Expatriate Indian Died in Saudi Arabia
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.