കുവൈത്ത് ഇടുക്കി അസോസിയേഷൻ ഓണാഘോഷങ്ങൾക്ക് തുടക്കമായി

Mail This Article
കുവൈത്ത് സിറ്റി∙ ഇടുക്കി അസോസിയേഷൻ കുവൈത്ത് ഓണാഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചു. ‘ഒന്നിച്ചുണ്ണാം തിരുവോണം ഇടുക്കിയോടൊപ്പം’ എന്ന പേരിൽ സംഘടിപ്പിക്കുന്ന ഓണാഘോഷം സെപ്റ്റംബർ അഞ്ചിന് തിരുവോണ ദിനത്തിൽ സാൽമിയയിലെ സുമൃദയ പാലസ് ഹാളിൽ വെച്ച് നടക്കും.
ഓണാഘോഷങ്ങളുടെ ഔപചാരികമായ തുടക്കം കുറിച്ച് ജോയ് ആലുക്കാസ് ജ്വല്ലറി കുവൈത്ത് കൺട്രി ഹെഡ് ഷിബിൻ ദാസ് ഫ്ലയർ പ്രകാശനം നിർവഹിക്കുകയും ഓണം കൺവീനർ ഷിജു ബാബുവിന് കൈമാറുകയും ചെയ്തു. അബ്ബാസിയയിലെ നൈസ് റസ്റ്ററന്‍റ് ഹാളിൽ നടന്ന ഫ്ലയർ പ്രകാശന ചടങ്ങിൽ അസോസിയേഷൻ പ്രസിഡന്റ് ബിനു ആഗ്നേൽ, ജനറൽ സെക്രട്ടറി ജോമോൻ പി ജേക്കബ്, ട്രഷറർ ബിജു ജോസ്, വിമൻസ് ഫോറം ചെയർപഴ്സൻ ഭവ്യ മാത്യു, അഡ്വൈസറി ബോർഡ് ചെയർമാൻ അബിൻ തോമസ്, വൈസ് പ്രസിഡന്റ് അനീഷ് പ്രഭാകരൻ, ജോയിന്റ് സെക്രട്ടറി ജോൺലി തുണ്ടിയിൽ, സീനിയർ അംഗങ്ങളായ ബാബു പറയാനിയിൽ, ജിജി മാത്യു തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. യോഗത്തിൽ എക്സിക്യൂട്ടീവ് അംഗങ്ങളും കോർ കമ്മിറ്റി അംഗങ്ങളുമുൾപ്പെടെ അമ്പതോളം പേർ പങ്കെടുത്തു.
(വാർത്ത അയച്ചത്: ജോമോൻ പി ജേക്കബ്)