സലാലയിൽ ഇത്തീൻ ടണൽ ഗതാഗതത്തിന് തുറന്നു നല്‍കി

Mail This Article
സലാല ∙ ദോഫാര്‍ ഗവര്‍ണറേറ്റിലെ ഇത്തീന്‍ ടണല്‍ ഉള്‍പ്പെടുന്ന പാത ഗതാഗത, ആശയവിനിമയ, വിവര സാങ്കേതിക മന്ത്രാലയം യാത്രക്കായി തുറന്നു നല്‍കി. 7.5 ദശലക്ഷം റിയാല്‍ ചെലവില്‍ പൂര്‍ത്തിയാക്കിയ ഒമ്പത് കിലോമീറ്ററിലധികം ദൈര്‍ഘ്യമുള്ള പദ്ധതിയില്‍ 1.35 കിലോമീറ്റര്‍ വരുന്ന തുരങ്കവും വിവിധ സര്‍വീസ് റോഡുകളും ഉള്‍പ്പെടുന്നു.
നവംബര്‍ 18 സ്ട്രീറ്റ് ഇരു വശങ്ങളിലും നാല് വരികളായി 2.7 കിലോമീറ്റര്‍ ദൂരത്തേക്ക് വികസിപ്പിക്കുകയും ചെയ്തിട്ടുണ്ട്. നാല് ദിശകളിലേക്കുള്ള ബൈപാസ് റോഡുകള്‍, ഏഴ് സര്‍വീസ് റോഡുകള്‍, എന്‍ട്രി, എക്‌സിറ്റ് കവാടങ്ങള്‍ എന്നിവയും പദ്ധതിയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.
പദ്ധതിയിലെ നിര്‍മാണ പ്രവൃത്തികള്‍ 97 ശതമാനം പൂര്‍ത്തീകരിച്ചതായും, നിശ്ചയിച്ച സമയത്തേക്കാള്‍ നേരത്തെയാണ് ഇത് പൂര്‍ത്തിയാക്കിയതെന്നും ദോഫാര്‍ ഗവര്‍ണറേറ്റിലെ റോഡ്, കരഗതാഗത ഡയറക്ടര്‍ ജനറല്‍ എന്‍ജി.

സയീദ് ബിന്‍ മുഹമ്മദ് തബൂക്ക് അറിയിച്ചു. ലൈറ്റിങ്, ട്രാഫിക് റിഫ്‌ലക്ടറുകള്‍, ലെയ്ന്‍ മാര്‍ക്കിങ്ങുകൾ, കോണ്‍ക്രീറ്റ്, ഇരുമ്പ് വശങ്ങളിലെ തടസ്സങ്ങള്‍ എന്നിവ പോലുള്ള അത്യാവശ്യ സുരക്ഷാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
(Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം മലയാള മനോരമയുടേതല്ല. ഇത് OmanNewsAgency എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തിട്ടുളളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്)