ഗാസയിൽ പൂർണ വെടിനിർത്തലിന് ആദ്യ പരിഗണന: സൗദി

Mail This Article
×
റിയാദ് ∙ ഇസ്രയേലുമായി ബന്ധം പുനഃസ്ഥാപിക്കുന്നതിന് ഉപാധി വച്ച് സൗദി. ഗാസയിൽ പൂർണ വെടിനിർത്തലിനാണു സൗദി ആദ്യ പരിഗണന നൽകുന്നതെന്ന് ഇസ്രയേലുമായുള്ള നയതന്ത്ര ബന്ധം സംബന്ധിച്ച ചോദ്യത്തിനു വിദേശകാര്യമന്ത്രി ഫൈസൽ ബിൻ ഫർഹാൻ അൽ സൗദ് മറുപടി നൽകി. വെടിനിർത്തൽ നിലവിൽ വന്ന ശേഷം നയതന്ത്ര ബന്ധങ്ങളെക്കുറിച്ചു ചർച്ച ചെയ്യാമെന്ന നിലപാട് സൗദി ആവർത്തിച്ചു.
റഷ്യ സന്ദർശിക്കുന്നതിനിടെയാണു സൗദി വിദേശകാര്യമന്ത്രി പ്രതികരിച്ചത്. പലസ്തീൻ പ്രശ്നം പരിഹരിക്കാതെ ഇസ്രയേലുമായി കൈകോർക്കില്ലെന്ന പ്രഖ്യാപിത നിലപാടിൽ നിന്നു പിന്നോട്ടില്ലെന്നു സൗദി വ്യക്തമാക്കി. ഇസ്രയേൽ ഗാസയെ ഞെരിച്ചു കൊല്ലുന്നതാണു കാണുന്നത്. ഇത് അനാവശ്യവും അംഗീകരിക്കാൻ കഴിയാത്തതാണെന്നും നിർത്തണമെന്നും സൗദി ആവശ്യപ്പെട്ടു.
English Summary:
Ceasefire in Gaza is Saudi Arabia's primary condition for restoring relations with Israel. The Saudi Foreign Minister reiterated this stance while in Russia, emphasizing the need to resolve the Palestinian issue before any cooperation with Israel.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.