ADVERTISEMENT

ബത്തേരി (വയനാട്) ∙ ഇസ്രയേലിൽ കെയർ ഗിവർ (പ്രായമായവരെ പരിചരിക്കൽ) ജോലി ചെയ്യുന്ന വയനാട് ബത്തേരി സ്വദേശിയായ യുവാവും വീട്ടുടമസ്ഥയായ വയോധികയും മരിച്ച നിലയിൽ. ജറുസലേമിനു സമീപം മേവസേരേട്ട് സിയോനിലാണ് സംഭവം. ബത്തേരി കോളിയാടി പെലക്കുത്ത് ജിനേഷ് പി.സുകുമാരനും (38) അദ്ദേഹം ജോലി ചെയ്തിരുന്ന വീട്ടിലെ വയോധികയുമാണ് മരിച്ചത്.

വയോധികയുടെ ഭർത്താവിനെ പരിചരിക്കുന്ന ജോലിയായിരുന്നു ജിനേഷിന്. അവരുടെ ബന്ധുക്കൾ വെള്ളിയാഴ്ച ഉച്ചയോടെ വീട്ടിൽ എത്തിയപ്പോഴാണ് സ്ത്രീയെ കുത്തേറ്റു മരിച്ച നിലയിലും ജിനേഷിനെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിലും കണ്ടെത്തിയത്. ബത്തേരി കൈവട്ടമൂല പെലക്കുത്ത് വീട്ടിൽ രാധയുടെയും പരേതനായ സുകുമാരന്റെയും മകനാണ് ജിനേഷ്. ഒന്നര മാസം മുൻപാണ് ഇസ്രയേലിലേക്ക് പോയത്. ഭാര്യ: രേഷ്മ, മകൾ: ആരാധ്യ.

English Summary:

Caregiver Jinesh P. Sukumaran from Bathery, Wayanad, and his elderly employer were found dead in Israel. The incident occurred in Mevaseret Zion near Jerusalem, and investigations are underway.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com