sections
MORE

കാഴ്ചയുടെ വിരുന്നൊരുക്കി ദുബായ് ഗ്ലോബൽ വില്ലേജ്; സന്ദർശനത്തിരക്ക്

dubai-global-village-2019
SHARE

ദുബായ് ∙ ലോക കലാ സാംസ്കാരിക വാണിജ്യ വിപണന വിനോദ സഞ്ചാര മേഖലകൾ ഒരു കുടക്കീഴിൽ അണിനിരക്കുന്ന, മധ്യപൂർവ ദേശത്ത ഏറ്റവും വലിയ കാഴ്ചാ കേന്ദ്രമായ ദുബായ് ഗ്ലോബൽ വില്ലേജിന്റെ 24ാം സീസണിലും സന്ദർശനത്തിരക്ക് തുടങ്ങി. അവധി ദിനങ്ങളിലും വാരാന്ത്യ അവധി ദിനങ്ങളിലും കുടുംബ സമേതം സന്ദർശകർ ഇൗ ആഗോള ഗ്രാമത്തിലേയ്ക്ക് ഒഴുകുകയാണ്. ഒക്ടോബർ 29ന് ആരംഭിച്ച ഗ്ലോബൽ വില്ലേജ് 2020 ഏപ്രിൽ നാലു വരെയാണ് പ്രവർത്തിക്കുക.

dubai-global-village-20192

78 രാജ്യങ്ങള പ്രതിനിധീകരിച്ച് ഇന്ത്യ, തുർക്കി, പാക്കിസ്ഥാൻ, അൽ സനാ, യുഎഇ, യൂറോപ്പ്, അമേരിക്ക, ബോസ്നിയ ആൻഡ‍് ബൽക്കാൻസ്, തായ്‌ലൻഡ്, പലസ്തീൻ– ജോർദാൻ, ലബനന്‍, അസർബൈജാൻ, അഫ്ഗാനിസ്ഥാൻ, സിറിയ, വിയറ്റ്നാം–ഫിലിപ്പീൻസ്, ജപ്പാൻ, കൊറിയ, ചൈന, ആഫ്രിക്ക, ഇൗജിപ്ത്, സൗദി അറേബ്യ, മൊറോക്കോ, ഇറാൻ, യെമൻ, ബഹ്റൈൻ–കുവൈത്ത് എന്നീ രാജ്യങ്ങളുടെയും ഖലീഫ ഫൗണ്ടേഷന്റെയും പവലിയനുകളാണ് ഇത്തവണ ഒരുക്കുക്കിയിട്ടുള്ളത്.  ഇതാദ്യമായാണ് കൊറിയ, അസർബെയ്ജാൻ പവലിയനുകള്‍ പങ്കെടുക്കുന്നത്.

സന്ദർശകരുടെ മുഖത്തെ പുഞ്ചിരി ആകർഷണീയം

വില്ലേജിൽ എത്തുന്ന ഒരോരുത്തരുടയും മുഖത്ത് വിരിയുന്ന നിറ പുഞ്ചിരിയാണ് ഗ്ലോബർ വില്ലേജിന്റെ മുഖ്യ ആകർഷണമെന്ന് സംഘാടകർ വ്യക്തമാക്കുന്നു. ജനങ്ങളെ ആഹ്ലാദിപ്പിക്കുന്ന എല്ലാ ചേരുവകളും ഭംഗിയായി ഗ്ലോബൽ വില്ലേജിൽ സമ്മേളിച്ചിട്ടുണ്ട്.. ഫൈവ് ജി സൗകര്യമാണ് ഇത്തവണത്തെ മറ്റൊരു പ്രത്യേകത. ആഫ്രിക്കൻ ഫൂട് പ്രിന്റിസിന്റെ നൃത്തവും പാക്കിസ്ഥാനി ഗായകൻ ആതിഫ് അസ്‍ലം, ഇന്ത്യൻ ഗായിക നേഹ കക്കർ എന്നിവരുട പരിപാടികളും  പ്രത്യേകതകൾ. കൂടുതൽ പാർക്കിങ് സൗകര്യം, അതി നൂതന സാേങ്കതിക വിദ്യ ഉപയോഗപ്പെടുത്തിയുള്ള സുരക്ഷാ സംവിധാനം എന്നിവയും ഇത്തവണയുണ്ട്.  2020 എക്സ്പോയുടെ കർട്ടൻ റൈസർകൂടിയാണ് ഇത്തവണത്തെ ഗ്ലോബൽ വില്ലേജ് സീസൺ. ഓളപ്പരപ്പിൽ ഒഴുകുന്നവ ഉൾപ്പടെ 170  ഭക്ഷണ ശാലകളും ഒരുക്കിയിരിക്കുന്നു. വിവിധ ദേശങ്ങളുടെ ഉത്സവ സമയത്തും കലാപരിപാടികൾ ഒരുക്കുന്നു.

dubai-global-village-20191

പ്രധാന കാഴ്ചകൾ

ടവർ ട്രൂപ് ഷോ

സ്റ്റണ്ട് ഷോ–സർവൈവർ

കിഡ്സ് തിയറ്റർ

സെലിബ്രേഷൻ വോക്ക്

ഫയർ ഫൗണ്ടെയിൻ ഷോ

അബ്ര സ്റ്റേഷൻ

ഇന്ത്യൻ ചാറ്റ് ബസാർ

കിയോസ്ക് സ്ട്രീറ്റ്

ഫ്ലോട്ടിങ് മാർക്കറ്റ്

കാർണിവല്‍

ഹെറിറ്റേജ് വില്ലേജ്

ലൈവ് അവർ ഹെറിറ്റേജ് ഫെസ്റ്റിവൽ

അൽ മെയ്ദാൻ

വേൾഡ് അറേന

ചീക്കി മങ്കി (കിഡ്സ് ഡേ കെയർ).

ബസ് സർവീസ്, ടാക്സി

ഗ്ലോബൽ വില്ലേജിലേക്ക് വന്നു പോകുന്നതിന് ബസുകൾ ഇക്കുറിയും നഗരത്തിലെ വിവിധ സ്റ്റേഷനുകളിൽനിന്ന് സർവീസ് നടത്തും. മാൾ ഒാഫ് എമിറേറ്റ്സ്, യൂണിയൻ, അബുഹൈൽ, റാഷിദീയ സ്റ്റേഷനുകളിലേക്കെല്ലാം രാത്രി വൈകിയും സർവീസ് ഉണ്ടാവും. ടാക്സി, ലിമോസിൻ സൗകര്യങ്ങളും സജ്ജമാക്കിയിട്ടുണ്ട്. ഡിടിസി ആപ്പ് വഴി ഗ്ലോബൽവില്ലേജ് സന്ദർശകർക്ക് ടാക്സി ബുക് ചെയ്യാം.

പ്രവേശനം: ഫീസും സമയക്രമവും

15 ദിർഹമാണ് ഗ്ലോബൽ വില്ലേജിൽ പ്രവേശിക്കാനുള്ള ഫീസ്. പിന്നീട് ഒാരോ പവലിയിനിലേയ്ക്കും കലാ പരിപാടികളിലേയ്ക്കും പ്രവേശിക്കാൻ പ്രത്യേക ഫീസ് നൽകേണ്ടതില്ല. പ്രമുഖ കലാകാരന്മാരുടെ പരിപാടി പോലും സൗജന്യമായി ആസ്വദിക്കാം. എന്നാൽ, മറ്റു ഗെയിമുകൾ, സ്റ്റണ്ട് ഷോ, ഉത്പന്നങ്ങൾ, ഭക്ഷണം എന്നിവയ്ക്കും പണം നൽകണം. ശനിയാഴ്ച മുതൽ ബുധനാഴ്ച വരെ– വൈകിട്ട് നാലു മുതൽ രാത്രി 12 വരെ (11.30ന് ശേഷം പ്രവേശനം അനുവദിക്കില്ല). വ്യാഴം, വെള്ളി ദിവസങ്ങളിലും അവധി ദിവസങ്ങളിലും– വൈകിട്ട് നാലു മുതൽ പുലർച്ചെ ഒന്നു വരെ (പുലർച്ചെ 12.30ന് ശേഷം പ്രവേശനം അനുവദിക്കില്ല). തിങ്കളാഴ്ച പ്രവേശനം കുടുംബങ്ങൾക്ക് മാത്രം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GULF
SHOW MORE
FROM ONMANORAMA