sections
MORE

ദേശീയദിനാഘോഷത്തിന് ഗ്ലോബൽ വില്ലേജിലെത്തിയത് 1.4 ലക്ഷം പേർ

global
ഗ്ലോബൽ വില്ലേജിന്റെ പ്രവേശന കവാടം.
SHARE

ദുബായ്∙ ദേശീയദിനാഘോഷം നടന്ന ഡിസംബർ രണ്ടിന് മാത്രം ഗ്ലോബൽ വില്ലേജ് സന്ദർശിച്ചത് 1.4 ലക്ഷം പേർ. കഴിഞ്ഞ ആറു ദിവസം കൊണ്ട് ഇവിടം സന്ദർശിച്ചത് ആറരലക്ഷം പേരാണ്.

ദേശീയദിനാഘോഷത്തിന്റെ ഏറ്റവും വലിയ ഇടമായി ഗ്ലോബൽ വില്ലേജ് മാറിയെന്നും തികഞ്ഞ ഉൽസവാന്തരീക്ഷമാണ് ഇവിടെയുള്ളതെന്നും സിഇഒ ബദർ അൻവാഹി അറിയിച്ചു.

കവിത, സംഗീതം, നൃത്തം എന്നിവയിലൂടെ ഈ നാടിന്റെ സഹിഷ്ണുതയും സമാധാനവും മനുഷ്യത്വവും ഉയർത്തിക്കാൻ ഗ്ലോബൽ വില്ലേജിലെ പരിപാടികൾക്ക് സാധിച്ചു. യുഎഇയുടെ ൈവവിധ്യവും ഈ രാജ്യത്തെക്കുറിച്ചുള്ള അഭിമാനവും പ്രകടമാക്കാൻ ഗ്ലോബൽ വില്ലേജിലെ ആഘോഷങ്ങൾക്ക് കഴിയുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GULF
SHOW MORE
FROM ONMANORAMA