sections
MORE

ദേശീയ ദിനം: ഗ്ലോബൽ വില്ലേജിൽ ഒരുങ്ങുന്നത് സംഗീത വിരുന്ന്

music-show-at-global-village14
SHARE

ദുബായ് ∙ യുഎഇയുടെ 48–ാം ദേശീയദിനത്തിൽ ഗ്ലോബൽ വില്ലേജിൽ സംഗീത പരിപാടികൾ. സ്വദേശി ഗായകരായ ബൽഖീസ്, ഹുസൈൻ അൽ ജാസ്മി, ഹമദ് അൽ അമിറി, ഇൗദ അൽ മെൻഹാലി എന്നിവർ കുവൈത്തി താരങ്ങളായ ഇസ്സാ അൽ മർസൂഖിനോടൊപ്പം ഗ്ലോബൽ വില്ലേജിലും ലാ മെറിലും പരിപാടി അവതരിപ്പിക്കും. ദുബായ് ഫെസ്റ്റിവൽസ് ആൻഡ് റിട്ടെയിൽ എസ്റ്റാബ്ലിഷ്മെന്റാണ് സംഘാടകർ.

music-show-at-global-village

ഇൗ മാസം 29ന് ലാമെറിൽ ഇൗദ അൽ മെൻഹാലി ഗാനമേള അവതരിപ്പിക്കും. ഡിസംബർ ഒന്നിന് ഇതേ വേദിയിൽ സ്വദേശി ഗായിക ബൽഖീസ് കുവൈത്തി താരം ഇസ്സാ അൽ മർസൂഖിയുമായി വേദിയിൽ ഒന്നിക്കും. രണ്ടിന് ഗ്ലോബൽ വില്ലേജിലെ ഫെസ്റ്റിവൽ പാർക്കിൽ ഹമദ് അൽ അംറി പരിപാടികൾ അവതരിപ്പിക്കും. ഇതേസമയം, ഹുസൈൻ അല്‍ ജാസ്മി ലാമെറിൽ പ്രകടനം നടത്തും. ലാ മെറയിൽ രാത്രി 8.35നും ഗ്ലോബൽ വില്ലേജിൽ 9 നുമാണ് ഗാനമേള ആരംഭിക്കുക. 15 ദിർഹത്തിന്റെ പാസെടുത്ത് ഗ്ലോബൽ വില്ലേജില്‍ പ്രവേശിക്കുന്നവർക്ക് ഗാനമേള സൗജന്യമായി ആസ്വദിക്കാം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GULF
SHOW MORE
FROM ONMANORAMA