കേരളം നേരിട്ട പ്രളയത്തോട് അനുബന്ധിച്ച് സംസ്ഥാന സർക്കാരുമായി സഹകരിച്ചു ഫോമ ആരംഭിച്ച വില്ലേജ് പ്രവർത്തനങ്ങളുടെ ഭാഗമായുള്ള വീടു നിർമാണം പുരോഗമിക്കുന്നതായി ഫോമ പ്രസിഡന്റ് ഫിലിപ്പ് ചാമത്തിൽ അറിയിച്ചു . നാൽപതോളം വീടുകളുടെ താക്കോൽ ദാനം ജൂൺ 2നു നടക്കും. സർക്കാരിന്റെ സീറോ ലാൻഡ് പദ്ധതി പ്രകാരം അനുവദിച്ച സ്ഥലങ്ങളിലാണ് വീടുകൾ നിർമിക്കുന്നത്. അമേരിക്കയിലെ വിവിധ സംഘടനകളും വ്യക്തികളും ഇതിനായി പണം സമാഹരിച്ചു നൽകിയെന്നും അദ്ദേഹം പറഞ്ഞു.
തിരുവല്ലയിലെ കടപ്രയിൽ അന്നു നടക്കുന്ന ഫോമ കേരള കൺവൻഷനോട് അനുബന്ധിച്ചാണു താക്കോൽ ദാന കർമം.
ജൂൺ 2,3 തീയതികളിലായാണ് കൺവൻഷൻ നടക്കുന്നത്. ഗ്രാമീണ അന്തരീക്ഷത്തിൽ ജനകീയ കൺവൻഷനാണ് ഇത്തവണ നടക്കുകയെന്ന് ഫോമ കേരള കൺവൻഷൻ ചെയർമാൻ സജി ഏബ്രഹാം അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ കൺവൻഷനിൽ പങ്കെടുക്കുന്നുണ്ട്.