പത്തനംതിട്ട ∙ വടക്കേ അമേരിക്കൻ മലയാളികളുടെ സംഘടനയായ ഫെഡറേഷൻ ഓഫ് അമേരിക്കൻ മലയാളി അസോസിയേഷൻ (ഫോമ) പ്രളയബാധിതർക്കായി ഒരുക്കിയ വില്ലേജ് പ്രോജക്ടിന്റെ സമർപ്പണവും കേരള കൺവൻഷനും ഇന്ന് രണ്ടിന് പുളിക്കീഴിൽ നടക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഫോമ കേരള കൺവൻഷൻ ഉദ്ഘാടനം ചെയ്യും. അഞ്ചിന് കടപ്ര ആൻസ് കൺവൻഷൻ സെന്ററിൽ പൊതുസമ്മേളനം മന്ത്രി ടി.എം. തോമസ് ഐസക് ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് ഫിലിപ് ചാമത്തിൽ അധ്യക്ഷത വഹിക്കും. തിരുവല്ല കടപ്രയിലെ 40 കുടുംബങ്ങൾക്കാണ് സ്നേഹവീടുകൾ കൈമാറുന്നത്.
പ്രളയബാധിതർക്ക് ഫോമ വില്ലേജ് സമർപ്പണം ഇന്ന്
