sections
MORE

ഫോമായ്ക്ക് സുകൃതം, അമേരിക്കൻ മലയാളികൾക്കിത് അഭിമാന നിമിഷം

fomaa
SHARE

ഡാലസ്∙ ഫോമയുടെ കേരള കൺവെൻഷൻ വിജയകരമായി സമാപിച്ചു. കൺവൻഷന്റെ വിജയത്തിനായി അകമഴിഞ്ഞ്  സഹകരിച്ച് സഹായിച്ച എല്ലാവരെയും ഭാരവാഹികൾ നന്ദി അറിയിച്ചു. ഈ കൺവൻഷനുമായി ബന്ധപ്പെട്ടു നടത്തിയ ജീവകാരുണ്യപ്രവർത്തനങ്ങളുടെ സംക്ഷിപ്തരൂപം താഴെ.

അമേരിക്കൻ മലയാളികളുടെ സ്പന്ദനങ്ങൾ എല്ലാക്കാലവും അറിയുന്ന ഫോമാ എന്ന പ്രസ്ഥാനം ഇതുവരെ നൽകിയിട്ടുള്ള വാഗ്ദാനങ്ങളെല്ലാം കൃത്യമായ ഉത്തരവാദിത്തത്തിലും മേൽനോട്ടത്തിലും സാമ്പത്തിക നിരീക്ഷണത്തിലുമാണ് പൂർത്തീകരിച്ചിട്ടുള്ളത്.  ഈ വർഷത്തെ കേരള കൺവൻഷനോടനുബന്ധിച്ച് നടത്തിയ ഭവനനിർമ്മാണ പദ്ധതിയിൽ 36 വീടുകളാണ് ഫോമാ നിർമ്മിക്കുന്നത്. ഇതിൽ 20 വീടുകൾ പൂർത്തിയാക്കുകയും, 16 വീടുകളുടെ നിർമ്മാണം പുരോഗമിക്കുകയും ചെയ്യുന്നു. പ്രളയാനന്തര  നവകേരള നിർമ്മിതിയിൽ അമേരിക്കൻ മലയാളികളുടെ പങ്ക്  ഫോമാ സാക്ഷാൽക്കരിച്ചതായി പ്രസിഡന്റ് ഫിലിപ്പ് ചാമത്തിൽ അദ്ദേഹത്തിന്റെ കൃതജ്ഞതയിൽ  രേഖപ്പെടുത്തി.

36 വീടുകളിൽ കടപ്രയിൽ 32 വീടുകളും, നിലമ്പൂരിൽ 03 വീടുകളും, കൊച്ചിയിലെ വൈപ്പിനിൽ ഒരു വീടുമാണുള്ളത്. 36 വീടുകളുടെയും നിർമ്മാണ ഉത്തരവാദിത്ത്വം തണൽ എന്ന സംഘടനയുടെ മേൽനോട്ടത്തിലാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇതിൽ 36  വീടുകൾക്കും തണലിന്റെ  സാമ്പത്തിക സഹായവും ലഭിച്ചിട്ടുണ്ട്. ഏഴു ലക്ഷം ഇന്ത്യൻ രൂപ എന്ന തോതിലാണ് ഒരു വീടിനു ചെലവ് ആയിട്ടുള്ളത് എല്ലാ വീടുകളും 400 മുതൽ  500  സ്ക്വയർ ഫീറ്റ് വലിപ്പമുള്ളതാണ്. 

പരിസ്ഥിതി സാഹചര്യങ്ങളോടിണങ്ങുന്നതും, മെച്ചപ്പെട്ട സജ്ജീകരണങ്ങളോടും സൗകര്യങ്ങളോടും കൂടി രണ്ട് കിടപ്പുമുറി, ഒരു ഊണു മുറി,  ഒരു ബാത്റൂം, അടുക്കള ഒരു ചെറിയ ഇറയം എന്നിവ കൂടാതെ ഒരു കുടുംബത്തിന് ഉപയോഗിക്കാൻ വേണ്ട കിടക്ക, കട്ടിൽ, മേശ, കസേരകൾ, അടുക്കളസാധന സാമഗ്രികൾ ഉൾപ്പെടെയുള്ള ഭവനങ്ങളാണ്‌ സജ്ജീകരിച്ചിട്ടുള്ളത്. കൂടാതെ ഇനിയൊരു പ്രളയം ഉണ്ടായാൽ അതിജീവിക്കുന്ന തരത്തിൽ അടിത്തറ  ഉയർത്തിയാണ് ഈ വീടുകൾ നിർമ്മിക്കുന്നത്.  കടപ്രയിലുള്ള 32 വീടുകളിൽ 11 വീടുകൾ സർക്കാരിൻറെയും, തണലിന്റെയും, ഫോമായുടെയും  സാമ്പത്തിക  സഹായത്തോടുകൂടിയാണ് നിർമ്മിച്ചിട്ടുള്ളത്.  

തിരുവല്ലയിലെ കടപ്രയിലെ 11 വീടുകളുടെ പണി പൂർത്തീകരിക്കുമ്പോൾ, വീടൊന്നിന് സർക്കാരിൽ നിന്നും ലൈഫ് മിഷൻ പദ്ധതിയുടെ ഭാഗമായി നാലു ലക്ഷം രൂപ വീതവും, ഫോമയുടെ  2 ലക്ഷം രൂപയും, തണൽ ഒരു ലക്ഷം രൂപയാണ് മുതൽ മുടക്കിയിരിക്കുന്നത്. ഫേസ്ബുക്ക്, അമേരിക്കയിലെ മലയാളികൾ, മലയാളീ സംഘടനകൾ, നമ്മുടെ സഹോദരങ്ങൾ, കമ്പനികൾ മുതലായവരിൽ നിന്നും സംഭാവനയായി കിട്ടിയിട്ടുള്ള തുകയാണ്  ഈ പതിനൊന്നു വീടുകൾക്ക്  ഫോമാ നൽകിയ സാമ്പത്തിക സഹായം.  കടപ്രയിൽ ബാക്കിയുള്ള 21 വീടുകൾക്കും, നിലമ്പൂരിൽ ഉള്ള മൂന്ന് വീടുകൾക്കും, വീടൊന്നിന്  അഞ്ചരലക്ഷം രൂപ വീതം ഫോമായും, ഒന്നര ലക്ഷം രൂപ വീതം തണലും സാമ്പത്തിക സഹായം നൽകിയിട്ടുള്ളതാണ്.

ഫോമായ്ക്കും അമേരിക്കൻ മലയാളികൾക്കും എന്നും അഭിമാനിക്കാവുന്ന ഈ പദ്ധതിയിലേക്ക് ഉദാരമായി സംഭാവന ചെയ്തവരുടെ പട്ടിക താഴെ കൊടുക്കുന്നു. ഇരുപത്തിനാല്  വീടുകൾക്കുള്ള സമ്പൂർണ്ണ സാമ്പത്തിക സഹായം ഫോമാക്കു നൽകിയവരുടെ വിവരങ്ങളാണ്  ഇതോടൊപ്പം ചേർത്തിരിക്കുന്നത്. 

ആറ്  വീടുകൾ -  (മങ്ക) മലയാളീ അസോസിയേഷൻ ഓഫ് നോർതേൺ കലിഫോർണിയ.

രണ്ടു വീടുകൾ - കേരളം അസോസിയേഷൻ ഓഫ് ഡെലവയർ 

രണ്ടു വീടുകൾ - മലയാളീ അസോസിയേഷൻ ഓഫ് സൗത്ത് വെസ്റ്റ് ഫ്ലോറിഡ 

ഒരു വീട് - കേരള കൾച്ചറൽ സൊസൈറ്റി 

ഒരു വീട് - മലയാളീ അസോസിയേഷൻ ഓഫ് നോർത്തേൺ ഫ്ലോറിഡ 

ഒരു വീട് - ഡെലവെയർ മലയാളീ അസോസിയേഷൻ 

ഒരു വീട് - കേരള സമാജം ഓഫ് ന്യൂജഴ്‌സി 

ഒരു വീട് - കേരള അസോസിയേഷൻ ഓഫ് പാം ബീച്ച് 

ഒരു വീട് - ബേ മലയാളി അസോസിയേഷൻ 

ഒരു വീട് - മലയാളീ അസോസിയേഷൻ ഓഫ് സെൻട്രൽ ഫ്ലോറിഡ 

ഒരു വീട് - ഫോമായുടെ കഴിഞ്ഞ നാഷണൽ കമ്മിറ്റിയുടെ വക 

ഒരു വീട് - ജോൺ ടൈറ്റസ് 

ഒരു വീട് - ജോൺ കൈലാത്ത് 

ഒരു വീട് - ജോയ് കുര്യൻ 

ഒരു വീട് - മോൻസി വർഗീസ് (തൈക്കൂടത്തിൽ)

ഒരു വീട് - മയാമി മലയാളി അസോസിയേഷൻ*

ഒരു വീട് - കേരളം അസോസിയേഷൻ ഓഫ് വാഷിങ്ടൺ** 

(*ഫോമയുടെ ചേർന്ന്, ** കടവ് എന്ന സംഘടനയുമായി ഒത്തുചേർന്ന്)

ഫോമാ വഴി സമാഹരിച്ച  അഞ്ചരലക്ഷം രൂപ വീതമുള്ള തുക കൊണ്ട് മാത്രമാണ് വൈപ്പിനിൽ പണിയുന്ന വീട്  പൂർത്തീകരിക്കുന്നത്. ഇതിനുള്ള  സാമ്പത്തിക സഹായം ചെയ്തിട്ടുള്ളത് മാർട്ടിൻ ഷിയയാണ്. മേൽപ്പറഞ്ഞ ലിസ്റ്റിൽ വാഗ്ദാനത്തുകകൾ പൂർണ്ണമായി തന്നവരും ഭാഗീകമായി തന്നവരും ഉണ്ട്. ഇവർ എല്ലാവരുമായും ഫോമായ്ക്ക്  വ്യക്തമായ  കരാറുകളും നിലവിലുണ്ട്.  ഭാഗീകമായി തന്നവരുടെ കരാറുകൾ സമയബന്ധിതമായി പരിഗണിക്കുന്നതായിരിക്കും. പണികൾ  പുരോഗമിച്ചുകൊണ്ടിരിക്കുന്ന  വീടുകളുടെ  മേൽനോട്ടത്തിനു വേണ്ടി  അമേരിക്കയിലെയും കേരളത്തിലെയും പദ്ധതി ചുമതലക്കാർ പദ്ധതി പ്രദേശങ്ങളിൽ തന്നെ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന വിവരവും ഇതോടെ  അറിയിക്കുന്നു.  

പ്രളയക്കെടുതിയുടെ ആഴക്കയത്തിൽ നിന്നും കരകയറുവാൻ,  36 കുടുംബങ്ങൾക്ക് അത്താണിയാകുവാനുള്ള നിയോഗം  ഏറ്റെടുക്കുവാൻ കഴിഞ്ഞത്  ഫോമായുടെ വിജയം. ഫോമയെ നയിക്കുന്നവരുടെ വിജയം, നമ്മുടെ വിജയം. സഹായങ്ങൾ നൽകിയ എല്ലാ സുമനസുകളുടെയും മുൻപിൽ നന്ദിയുടെ പൂച്ചെണ്ടുകൾ അർപ്പിക്കുന്നതായി പ്രസിഡന്റ് ഫിലിപ്പ് ചാമത്തിൽ, വൈസ് പ്രസിഡന്റ് വിന്‍സന്റ് ബോസ് മാത്യു,  സെക്രട്ടറി ജോസ് ഏബ്രഹാം, ജോയിന്റ് സെക്രട്ടറി സാജു ജോസഫ്‌,  ട്രഷറര്‍ ഷിനു ജോസഫ്‌, ജോയിന്റ് ട്രഷറര്‍ ജയിന്‍ കണ്ണച്ചാന്‍പറമ്പില്‍, പ്രൊജക്റ്റ് ചെയർമാൻ അനിയൻ ജോർജ്, പ്രൊജക്റ്റ് കോർഡിനേറ്ററായ ജോസഫ് ഔസോ, അഡ്വൈസറായ ജോണ്‍ ടൈറ്റസ്, കോര്‍ഡിനേറ്റർമാരായ നോയല്‍ മാത്യു, ബിജു തോണിക്കടവില്‍, ഉണ്ണി കൃഷ്ണന്‍, പദ്ധതിയുടെ കേരള കോര്‍ഡിനേറ്റര്‍ അനില്‍ ഉഴത്തില്‍, സനല്‍ കുമാര്‍, 'തണല്‍' പ്രവര്‍ത്തകര്‍  എന്നിവര്‍ അറിയിച്ചു.  ഫോമായ്ക്കു വേണ്ടി ജനറൽ സെക്രട്ടറി ജോസ് അബ്രഹാം അറിയിച്ചതാണിത്‌.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN US
SHOW MORE
FROM ONMANORAMA