ലോക് ഡൗൺ സമ്മർദങ്ങളെ മറികടക്കാൻ നൃത്തവുമായി മലയാളി ജീവനക്കാരികൾ

Lockdown-dance-uae
SHARE

ദുബായ് ∙ മഹാമാരിക്കാലത്തെ ലോക് ഡൗൺ സമ്മർദങ്ങളെ മറികടക്കാൻ ഇതാ, നൃത്തച്ചുവടുകളുമായി മലയാളി ഉദ്യോഗസ്ഥകൾ. ദുബായിലെ ഡട്കോ ടെനന്‍റ് എന്ന സ്വകാര്യ സ്ഥാപനത്തിലെ വനിതാ ജീവനക്കാരുടെ ലോക്ഡൗൺ ഡാൻസ് സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്നു. ഹിറ്റ് ഹിന്ദി ഗാനങ്ങൾക്കനുസരിച്ച് സ്വന്തം ഭവനങ്ങളിൽ ചുവടുകൾവച്ച് തങ്ങളുടെ വിരസതയകറ്റുകയാണ് നാല് യുവതികൾ.

കമ്പനിയിലെ കീ അക്കൗണ്ട് മാനേജറായ കാഞ്ഞങ്ങാട് സ്വദേശിനി ബിന്ധ്യാ ശ്രീനിവാസ്, കോ ഒാർഡിനേറ്റർ പത്തനംതിട്ട സ്വദേശിനി ആഷാ മേരി ജോസ്, ആട്ടോകാഡ് ഡ്രാഫ്റ്റ്സ്മാനായ കാഞ്ഞങ്ങാട് സ്വദേശിനി രേവതി മനോജ്, സെയിൽസ് സപ്പോർട്ട് എന്‍ജിനീയർ തിരുവനന്തപുരം സ്വദേശിനി മായാ പിള്ള എന്നിവരാണ് നൃത്ത വിഡിയോയിൽ പങ്കെടുക്കുന്നത്. വർഷങ്ങളായി ദുബായിൽ കുടുംബ സമേതം കഴിയുകയാണിവർ. എന്നാൽ, മായാ പിള്ള അവധിക്ക് നാട്ടിൽ ചെന്ന് ലോക് ഡൗണ്‍ കാരണം തിരിച്ചുവരാനാകാത്തതിനാൽ ഇപ്പോൾ ഒാണ്‍ലൈൻവഴി ജോലി ചെയ്യുന്നു.

കൊറോണക്കാലത്തെ ഉൽക്കണ്ഠയും ഏകാന്തതയും ഒരളവുവരെ മറികടക്കാൻ ഇതുപോലുള്ള ക്രിയാത്മക പ്രവൃത്തികൾ ഗുണം ചെയ്യുമെന്നാണ് ഇവരുടെ അഭിപ്രായം. വിദ്യാഭ്യാസ കാലത്ത് നൃത്തം ചെയ്യുമായിരുന്ന ഇവരിൽ പലരും ഏറെ കാലത്തിന് ശേഷമാണ് ഇൗ രംഗത്ത് വീണ്ടുമെത്തുന്നത്. ഇനിയുള്ള ദിവസങ്ങളിൽ കൂടുതൽ വിഡിയോകൾ ചെയ്യാനാണ് തീരുമാനം. താമസ സ്ഥലങ്ങളിൽ നിന്ന് ഭർത്താക്കന്മാരുടെയും മക്കളുടെയും സഹായത്തോടെ മൊബൈൽ ഫോണി‍ൽ പകർത്തിയ വിഡിയോ ഏകോപിപ്പിച്ചത് ഇതേ കമ്പനിയിൽ ജോലി ചെയ്യുന്ന ഹ്രസ്വചിത്ര സംവിധായകൻ കൂടിയായ കെ.സി.അനിൽ.  മഹേഷ് പട്ടാമ്പി എഡിറ്റിങ് നടത്തി. ജിജോ വർഗീസും അണിയറയിൽ പ്രവർത്തിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GULF
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA