പ്രിയതമയ്ക്കരികിൽ ലോക് ഡൗൺ പൂട്ട് തുറന്ന് ഓടിയെത്തി; ഖലീലിന് സമ്മാനമായി പെൺകുഞ്ഞ്

khaleel
1.ഖലീലും ഖൈറയും 2. അബുദാബി പൊലീസിന്റെ ഫെയ്സ്ബുക്കിൽ ഇട്ട പോസ്റ്റ്
SHARE

അബുദാബി∙ ഗർഭിണിയായ പ്രിയതമയ്ക്കരികിൽ അബുദാബിയിലെ ലോക് ഡൗൺ പൂട്ട് തുറന്ന്  ഓടിയെത്തിയ ഖലീൽ ഖാദർമോന് സമ്മാനമായി കിട്ടിയത് പെൺമണിയെ.

തൃശൂർ പാടൂർ മുല്ലശ്ശേരി സ്വദേശിയും അബുദാബിയിലെ ഒരു സ്വകാര്യ എക്സ്ചേഞ്ച് ഉദ്യോഗസ്ഥനുമായ ഖലീൽ ഖാദർമോനാണ് അബുദാബി പൊലീസിന്റെ സഹായത്തോടെ അതിർത്തി കടന്ന് പ്രിയതമക്കരികിലെത്തിയത്. കഴിഞ്ഞ ദിവസം ദമ്പതികൾക്ക് പെൺകുഞ്ഞ് പിറന്നപ്പോൾ പേരിട്ടത് നല്ലത് എന്നർഥം വരുന്ന ഖൈറ എന്നും.

ഓൺലൈനിൽ മൂവിങ് പെർമിറ്റ് ലഭിക്കാത്തതിനാൽ പൊലീസിന്റെ ഫെയ്സ്ബുക്കിൽ പോസ്റ്റിട്ടതോടെയാണ് ഖലീലിനെ പൊലീസ് സഹായിച്ചത്. കുഞ്ഞുപിറന്ന വിവരം പൊലീസിനെ അറിയിച്ചു. മറുപടിയും കിട്ടി: മബ്റൂക് (ആശംസകൾ).

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GULF
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA