പ്രതീക്ഷ പകർന്ന് യുഎഇ; കോവിഡ് ബാധിച്ച 89, 72 വയസുള്ള ദമ്പതികൾ തിരികെ ജീവിതത്തിലേക്ക്

dha-dubai
SHARE

ദുബായ് ∙ കോവിഡ് 19 രോഗികൾക്ക് പ്രതീക്ഷ പകർന്ന് യുഎഇയിൽ യഥാക്രമം 89, 72 വയസുള്ള ഭാര്യയും ഭർത്താവും അസുഖം ഭേദമായി ആശുപത്രി വിട്ടു. യുഎഇ ആരോഗ്യ–രോഗപ്രതിരോധ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ദുബായിലെ കുവൈത്ത് ആശുപത്രിയിലായിരുന്നു ഇവർ കോവിഡ് ബാധിച്ച് ചികിത്സയിലുണ്ടായിരുന്നത്. 

പ്രമേഹം, രക്തസമ്മർദം, ഹൃദ്രോഗം എന്നീ രോഗങ്ങൾ അലട്ടുന്നയാളാണ് 89കാരനായ ഭർത്താവ്. ഇരുവരെയും കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കിയപ്പോൾ രണ്ട് പ്രാവശ്യവും ഫലം നെഗറ്റീവായി. പോളിമേഴ്സ് ചെയിൻ റിയാക്ഷൻ (പിവിആർ) സാങ്കേതികവിദ്യ പ്രകാരമായിരുന്നു ഇവരുടെ പരിശോധന. 

ആരോഗ്യമേഖലയിൽ യുഎഇയുടെ മികവും മുതിർന്ന പൗരന്മാരുടെ കാര്യത്തിൽ ചെലുത്തുന്ന ശ്രദ്ധയും നൽകുന്ന പരിചരണത്തിനും തെളിവാണ് ഇതെന്ന് മന്ത്രാലയം വിലയിരുത്തി. ആഗോള നിലവാരത്തിലുള്ള മെഡിക്കൽ സഹായമാണ് ഇവർക്ക് നൽകിയതെന്നും രണ്ട് രോഗികള്‍ക്കും അസുഖം പൂർണമായും ഭേദമായതായും അറിയിച്ചു. 

ദമ്പതികളെയും അവരുടെ കുടുംബത്തെയും ആരോഗ്യ മന്ത്രി അഭിനന്ദിച്ചു. കൂടാതെ, മികച്ച ആരോഗ്യ പരിചരണത്തിനായി ആത്മസമർപ്പണം നടത്തുന്ന കുവൈത്ത് ആശുപത്രിയിലെ ‍മെഡിക്കൽ സംഘത്തിന് നന്ദി പറഞ്ഞു. മറ്റു രോഗങ്ങൾ ബാധിച്ചിട്ടുള്ള മുതിർന്ന പൗരന്മാരുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ പുലർത്തണമെന്നു മന്ത്രി നിർദേശം നൽകി. അവർക്ക് മാനുഷിക പരിഗണന നൽകി സൗജന്യ കോവിഡ് 19 പരിശോധന നടത്തുന്നതായി വ്യക്തമാക്കി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GULF
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA