sections
MORE

സിറോ മലബാർ കൺവൻഷൻ മാർ. ആലഞ്ചേരി ഉദ്ഘാടനം ചെയ്തു

SMNC-Opening_5
SHARE

ഹൂസ്റ്റൺ ∙ ഒരു വർഷത്തിലേറെയായി ഹൂസ്റ്റൺ അമേരിക്കയിലെ സിറോ മലബാർ സമൂഹം കാത്തിരുന്ന ഏഴാമത് സിറോ മലബാർ കൺവെൻഷനു ഇന്നലെ ഹൂസ്റ്റണിൽ തുടക്കമായി. കൺവെൻഷൻ നടക്കുന്ന ഹൂസ്റ്റൺ ഹിൽട്ടൺ അമേരിക്കസിലെ പ്രത്യകം തയാറാക്കിയ ഓഡിറ്റോറിയത്തിൽ ഇന്നലെ വൈകിട്ട് 3.45ന് ദിവ്യബലിയോടെയാണ് ആരംഭം കുറിച്ചത്. തുടർന്ന് 6.45 നു നടന്ന പൊതു സമ്മേളനത്തിൽ മാർ ആലഞ്ചേരി ഉദ്ഘാടന സന്ദേശം നൽകുകയും തുടർന്ന് തിരി തെളിച്ചു ഔദ്യോഗിക ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു.

SMNC-Opening_4

എന്റെ ദൈവമേ എന്റെ കർത്താവേ എന്ന് വിശ്വാസം ഏറ്റുപറഞ്ഞ മാർത്തോമയുടെ പൈതൃകം ഉൾക്കൊണ്ടു അമേരിക്കയിലുള്ള ബൃഹത്തായ കൂട്ടായ്‌മയുടെ ഒരുമയിലും സിറോ മലബാർ പാരമ്പര്യത്തിലൂന്നിയുള്ള കൺവെൻഷനാണിത്. വിശാസത്തിന്റെ തലത്തിൽ ദൈവീക സ്പർശമുള്ള കൺവെൻഷൻ. ഒന്നൊഴിച്ചു എല്ലാ കൺവെൻഷനിലും പങ്കെടുത്തിട്ടുണ്ട്. അമേരിക്കയിലെ ഏറ്റവും വലിയ കൺവെൻഷനാണിതെന്നും മാർ ആലഞ്ചേരി പറഞ്ഞു.

SMNC-Opening_1

കുര്യൻ നെടുവേലി ചാലുങ്കലിന്റെ നേതൃത്വത്തിൽ കൺവെൻഷനു നേതൃത്വം നൽകിയ സംഘത്തെ പ്രത്യേക അഭിനന്ദനം അർഹിക്കുന്നതായി കർദിനാൾ പറഞ്ഞു. സഭയുടെ ജീവനും വളർച്ചയും കുട്ടികളിലൂടെയും യുവജനങ്ങളിലൂടെയാണന്നു പറഞ്ഞ പിതാവ് കൺവൻഷനു എല്ലാ പ്രാർഥനാശംസകളും നേരുന്നതായി പറഞ്ഞു.

SMNC-Opening_3

സിറോമലബാര്‍ സഭ ചരിത്രപരമായ 18 വര്‍ഷം പൂര്‍ത്തിയാക്കിയതിന് ദൈവത്തിന് നന്ദി പറഞ്ഞുകൊണ്ട് പ്രേഷിതവേലയുടെ ഉത്തരവാദിത്വവും തോമാശ്ലീഹായുടെ വിശുദ്ധിയുടെയും വിശ്വാസത്തിന്റെയും മാര്‍ഗ്ഗം ഉള്‍ക്കൊള്ളണമെന്ന് ബിഷപ്പ് ജേക്കബ് അങ്ങാടിയത്ത് യുവതലമുറയെ ആഹ്വാനം ചെയ്തു. വിശ്വാസപാരമ്പര്യത്തിന്റെ അടുത്തപടിയെക്കുറിച്ച് ചിന്തിക്കേണ്ട സമയമായെന്നും അടിസ്ഥാനപരമായി അഞ്ചു കാര്യങ്ങളാണ് അദ്ദേഹം ഓര്‍മ്മിപ്പിച്ചത്. ദിവ്യബലിയും വിശുദ്ധ ഗ്രന്ഥ പാരായണവും കുടുംബപ്രാർഥനയും കുമ്പസാരവും വിശുദ്ധ കുര്‍ബാന സ്വീകരണവും കുടുംബത്തിലും സമൂഹത്തിലും മറക്കുവാനും ക്ഷമിക്കുവാനും നിരന്തരം പരിശീലിക്കണമെന്ന് തന്റെ ആശംസാപ്രസംഗത്തില്‍ അദ്ദേഹം ആഹ്വാനം ചെയ്തു.

SMNC-Opening_2

വിശുദ്ധ ലൂക്കാ ശ്ലീഹായുടെ അധ്യായം 10:23-24 വരെയുള്ള വചനങ്ങള്‍ ഉദ്ധരിച്ചുകൊണ്ട് ബിഷപ് ജോയി ആലപ്പാട്ട് തന്റെ സന്ദേശത്തില്‍ 1970 മുതല്‍ ഇന്ത്യയില്‍ നിന്നുവന്ന ഇമിഗ്രന്റ്‌സിന് സീറോമലബാര്‍ സഭയുടെ ഇന്നത്തെ അവസ്ഥയില്‍ വളര്‍ച്ച വന്ന സാഹചര്യങ്ങളെ എടുത്തു പറഞ്ഞു. 1999ല്‍ ഫിലഡല്‍ഫിയായില്‍ നടന്ന അൽമായരുടെ സമ്മേളനത്തെ അവരുടെ പാരമ്പര്യ വിശ്വാസപരിശീലനത്തിനായി മാര്‍ത്തോമ്മ സിറോമലബാര്‍ സഭ അമേരിക്കയില്‍ 2001 ജൂലൈയില്‍ രൂപപ്പെടുത്തുവാന്‍ സാധിച്ചതിനെക്കുറിച്ചും, ഇന്ന് ഏതാണ്ട് 46 ഇടവകകളും 40 മിഷന്‍ സെന്ററുകളും 10,000ത്തോളം വരുന്ന കുട്ടികളുടെ വിശ്വാസപരിശീലനത്തിനും ഇടയാക്കിയെന്ന് അദ്ദേഹം അനുസ്മരിച്ചു.

SMNC-Opening_10

ഷിക്കാഗോ സിറോ മലബാർ രൂപതാ മെത്രാൻ മാർ അങ്ങാടിയത്ത് അധ്യക്ഷത വഹിച്ച ഉദ്ഘാടന സമ്മേളനത്തിൽ സഹായമെത്രാൻ മാർ ജോയ് ആലപ്പാട്ട് സ്വാഗതം ആശംസിച്ചു. മിസിസാഗാ സീറോ മലബാർ ബിഷപ്പ് മാർ ജോസ് കല്ലുവേലിൽ, തലശ്ശേരി അതിരൂപതാ സഹായമെത്രാൻ മാർ ജോസഫ് പാംപ്‌ളാനി, ചങ്ങനാശേരി അതിരൂപതാ സഹായമെത്രാൻ മാർ തോമസ് തറയിൽ, കൺവെൻഷൻ കൺവീനർ ഫാദർ കുര്യൻ നെടുവേലിചാലുങ്കൽ, സുപ്രീം കോടതി (റിട്ട.) ജസ്റ്റിസ് കുര്യൻ ജോസഫ്, ഹൂസ്റ്റൺ മേയർ സിൽവസ്റ്റർ ടർണർ, ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്ജ് കെ.പി. ജോർജ്, കാത്തലിക് കോൺഗ്രസ് പ്രസിഡന്റ് അഡ്വ.ബിജു പറയന്നിലം, കൺവെൻഷൻ ചെയർമാൻ അലക്സാണ്ടർ കുടക്കച്ചിറ തുടങ്ങിയവർ ആശംസകൾ നേർന്നു. കൺവെൻഷൻ സെക്രട്ടറി പോൾ ജോസഫ് നന്ദി അർപ്പിച്ചു. അനീഷ് സൈമൺ പരിപാടിയുടെ എംസി ആയിരുന്നു.

SMNC-Opening_6
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN US
SHOW MORE
FROM ONMANORAMA