sections
MORE

വിശ്വാസത്തിന്റെയും കൂട്ടായ്‌മയുടെയും പ്രഘോഷണം; വിശ്വാസികളെ കാത്ത് ഹൂസ്റ്റൺ  

fr-kurien-neduveliparambil
SHARE

ഹൂസ്റ്റൺ∙ 2019 ഓഗസ്റ്റ് ഒന്നു  മുതൽ നാലു വരെ  സെന്റ് ജോസഫ് നഗർ എന്നു നാമകരണം ചെയ്തിട്ടുള്ള ഹൂസ്റ്റണിലെ ഹിൽട്ടൺ അമേരിക്കാസിൽ നടക്കുന്ന ഏഴാമത് സിറോ മലബാർ നാഷണൽ കൺവൻഷനു വേണ്ടി അമേരിക്കയിലെ ആയിരക്കണക്കിന് സിറോ മലബാർ സഭാംഗങ്ങൾ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. അതിന് ആതിഥേയരാകുന്ന സെന്റ് ജോസഫ് ഹൂസ്റ്റൺ സിറോ മലബാർ ഫൊറോനാ പള്ളിയിലെ ഇടവക സമൂഹം ഒന്നായി ഈ കൺവൻഷനിൽ പങ്കെടുക്കുവാൻ എത്തുന്ന എല്ലാവരേയും സ്വീകരിക്കുവാനായി ആത്മാർഥമായി ഒരുക്കങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ് . തോമാശ്ലീഹായുടെ പൈതൃകത്തെ ഉൾക്കൊണ്ടു കൊണ്ടു ഉണർന്നു പ്രശോഭിക്കുവാൻ ഉള്ള തയാറെടുപ്പിലാണ് സഭാ അംഗങ്ങൾ.

ആത്മീയ ചൈതന്യം തൊട്ടുണർത്തുന്ന വചന ശുശ്രൂഷകളും, സുവിശേഷ പ്രഘോഷണങ്ങളും, സാമൂഹീക സാംസ്കാരിക കുടുംബ വിഷയങ്ങളെ അധീകരിച്ചുള്ള ചർച്ചാ ക്ലാസ്സുകളും നാലു ദിവസത്തെ കൺവൻഷന്റെ പ്രത്യേകതയാണ്. സഭാ സമൂഹം ഒന്നു ചേർന്ന് ബലിയർപ്പിച്ചും ഭക്ഷണമേശയിലൊന്നു ചേർന്നും കേരളത്തനിമയിലൂന്നിയുള്ള  സാംസ്കാരിക പരിപാടികളിലൂടെയും ഈ കൺവൻഷനെ കൂടുതൽ ഊഷമളമാക്കുവാൻ പരിശ്രമിച്ചു കൊണ്ടിരിക്കുകയാണ്.

കുട്ടികൾക്കും യുവജനങ്ങൾക്കും മുതിർന്നവർക്കുമെല്ലാം ഒന്നു ചേരുവാനും വിശ്വാസത്തിന്റെയും കൂട്ടായ്മയുടെയും പ്രഘോഷണത്തിൽ പങ്കുചേരുവാനുമുള്ള അസുലഭ നിമിഷങ്ങളാണ് ഈ നാലു ദിവസങ്ങൾ.  നമ്മുടെ വിശ്വാസം പ്രഘോഷിക്കുവാനും വിശ്വാസത്തിൽ വളർന്നു സ്നേഹത്തിൽ ശക്തി പ്രാപിക്കുവാനും രൂപതയിലെ ഓരോ ഇടവക സമൂഹത്തെയും ഹൂസ്റ്റണിലേക്കു സ്നേഹപൂർവം ക്ഷണിക്കുന്നു. സെന്റ്. ജോസഫ് നഗറിലേക്ക് ഏവർക്കും സ്വാഗതം.

(ഫാദർ കുര്യൻ നെടുവേലിചാലുങ്കൽ എഴുതിയ സ്വാഗത കുറിപ്പില്‍ നിന്ന്. ഹൂസ്റ്റൺ ഫൊറോനാ വികാരിയും സിറോ മലബാർ ദേശീയ കൺവെൻഷൻ കൺവീനറുമാണ് ലേഖകൻ)

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN US
SHOW MORE
FROM ONMANORAMA