sections
MORE

ഹൂസ്റ്റൺ സിറോ മലബാർ ദേശീയ സംഗമത്തിനു തുടക്കം;  മാര്‍ ആലഞ്ചേരി ഉദ്ഘാടനം ചെയ്യും

SMNC-2019-Houston-starts
SHARE

ഹൂസ്റ്റൺ∙ ഷിക്കാഗോ സിറോ മലബാര്‍ രൂപതയുടെ ആഭിമുഖ്യത്തില്‍ അമേരിക്കയില്‍ നടക്കുന്ന ഏഴാമത് സിറോ മലബാര്‍ ദേശീയ കണ്‍വന്‍ഷനു ഹൂസ്റ്റണിൽ ഇന്നു തുടക്കം.

സംഗമത്തില്‍ പങ്കെടുക്കുവാന്‍ അഭിവന്ദ്യ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, ഷിക്കാഗോ രൂപതാദ്ധ്യക്ഷന്‍ ബിഷപ് മാര്‍ ജേക്കബ് അങ്ങാടിയത്ത്, സഹായ മെത്രാൻ മാർ ജോയ് ആലപ്പാട്ട്‌  തുടങ്ങി സഭാധ്യക്ഷന്മാര്‍ കണ്‍വന്‍ഷന്‍ നഗരിയില്‍  എത്തിച്ചേര്‍ന്നു. ഹൂസ്റ്റണിലെ ഹിൽട്ടൺ അമേരിക്കസ്  ഹോട്ടൽ സമുച്ചയമാണ് സെന്റ് ജോസഫ് നഗര്‍ എന്ന പേരില്‍ നാല് ദിവസത്തെ  വേദിയാകുക.

വൈകിട്ട് 3.45ന് അർപ്പിക്കുന്ന ദിവ്യബലിയോടെ കണ്‍വൻഷന്  തുടക്കമാകും. തുടർന്ന് വൈകിട്ട് 6.45 നു ആരംഭിക്കുന്ന പൊതു സമ്മേളനത്തില്‍ അഭിവന്ദ്യ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി  കണ്‍വന്‍ഷന്‍ ഔദ്യോദികമായി ഉദ്ഘാടനം ചെയ്യും. ഷിക്കാഗോ രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ്‌ അങ്ങാടിയത്ത് പൊതു സമ്മേളനത്തിന് അധ്യക്ഷത വഹിക്കും. കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ അലക്‌സാണ്ടർ കുടക്കച്ചിറ സ്വാഗതം അര്‍പ്പിക്കും. രൂപതാ സഹായ മെത്രാൻ  മാർ ജോയ് ആലപ്പാട്ട്,  മയാമി പെൻസകോല രൂപതാ ബിഷപ്പ് വില്യം വോക്ക്, മിസിസാഗാ സീറോ മലബാർ ബിഷപ്പ് മാർ ജോസ് കല്ലുവേലിൽ, തലശ്ശേരി അതിരൂപതാ സഹായമെത്രാൻ മാർ ജോസഫ് പാംപ്ളാനി, ചങ്ങനാശേരി അതിരൂപതാ സഹായമെത്രാൻ മാർ തോമസ് തറയിൽ, കൺവൻഷൻ കൺവീനർ ഫാ. കുര്യൻ നെടുവേലിചാലുങ്കൽ, റിട്ട. ജസ്റ്റിസ് കുര്യൻ ജോസഫ് തുടങ്ങിയവർ സംസാരിക്കും.

എട്ടുമണിയോടെ ഫാ. ഷാജി തുമ്പേച്ചിറയിൽ തയാറാക്കിയ പരിപാടി 'എറൈസ് ഹൂസ്റ്റൺ' മ്യൂസിക്കൽ ഡ്രാമ അരങ്ങേറും.

ഓഗസ്റ്റ് രണ്ടു വ്യാഴാഴ്ച രാവിലെ 7.15 നു സെന്റ് ജോസഫ് നഗർ ചുറ്റിയുള്ള ആഘോഷമായ സാംസ്കാരിക ഘോഷയാത്ര നടക്കും.

ഏഴു വര്‍ഷത്തിനു ശേഷം നടക്കുന്ന ഈ ദേശീയ സംഗമത്തിന് ആതിഥേയത്വം വഹിക്കുന്നത് ഹൂസ്റ്റണിലെ സെന്റ് ജോസഫ് ഫൊറോനാ ഇടവകയാണ്. വിശ്വാസികളെ  സ്വീകരിക്കാന്‍ ഹോട്ടലുകളും വേദികളും ഒരുങ്ങി. രാവിലെ മുതൽ രജിസ്ട്രഷനും തുടര്‍ന്ന് ചെക്ക്‌ഇന്‍ സൗകര്യം തുടങ്ങും. ഹൂസ്റ്റണിലെ എയര്‍ പോര്‍ട്ടുകളിൽ എത്തുന്നവർക്ക് ട്രാൻസ്‌പോർട്ടേഷൻ  ക്രമീകരണങ്ങളൊരുക്കിയിട്ടുണ്ട്. (ഫോ: 713-277-8001)

വിവരങ്ങൾക്ക്: https://smnchouston.org തത്സമയ സംപ്രേഷണം കാണാൻ: http://shalommedia.org/SMNC2019/live

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN US
SHOW MORE
FROM ONMANORAMA