sections
MORE

സിറോ മലബാര്‍ കണ്‍വന്‍ഷന്‍: സജീവ പങ്കാളിത്തവുമായി എസ്എംസിസി

smcc124
SHARE

ഹൂസ്റ്റണ്‍∙ ഏഴാമത് സിറോ മലബാര്‍ ദേശീയ കണ്‍വന്‍ഷനു തിരിതെളിയുവാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ സംഘാടകര്‍ക്കൊപ്പം അവസാനവട്ട ഒരുങ്ങളിലാണ് സിറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസിന്റെ പ്രവര്‍ത്തകരും. കണ്‍വന്‍ഷനോടനുബന്ധിച്ച് നടക്കുന്ന എസ്.എം.സി.സി സമ്മിറ്റില്‍ അഭിവന്ദ്യ പിതാക്കന്മാരോടൊപ്പം അമേരിക്കയില്‍ നിന്നും ഇന്ത്യയില്‍ നിന്നുമുള്ള വിശിഷ്ട വ്യക്തികളും സംബന്ധിക്കും.

ആരോഗ്യ-വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളില്‍ എസ്.എം.സി.സി നടത്തിവരുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ചും കലാ-കായികരംഗത്ത് യുവജനങ്ങളെ പ്രോത്സാഹിപ്പിക്കുവാനുള്ള എസ്.എം.സിസിയുടെ പരിശ്രമങ്ങളെക്കുറിച്ചും നേരിട്ടറിയുവാന്‍ കണ്‍വന്‍ഷന്‍ നഗറില്‍ സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്. പുതുതായി ആവിഷ്കരിച്ച മാട്രിമോണിയല്‍ വെബ്‌സൈറ്റിന്റേയും മൊബൈല്‍ ആപ്പിന്റേയും ഔപചാരികമായ ലോഞ്ചിങ്ങും കണ്‍വന്‍ഷന്‍ നഗറില്‍ നടക്കും.

രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളില്‍ നിന്നുമായി അയ്യായിരത്തില്‍പ്പരം വ്യക്തികള്‍ പങ്കെടുക്കുന്ന സിറോ മലബാര്‍ കണ്‍വന്‍ഷന്‍ വിശ്വാസത്തിന്റെയും സ്‌നേഹത്തിന്റെയും ഐക്യത്തിന്റേയും അവിസ്മരണീയ സംഗമം ആയിരിക്കട്ടെ എന്നു പ്രസിഡന്റ് സിജില്‍ പാലയ്ക്കലോടി, സെക്രട്ടറി മേഴ്‌സി കുര്യാക്കോസ്, ട്രഷറര്‍ ജോസ് സെബാസ്റ്റ്യന്‍, ബോര്‍ഡ് ചെയര്‍മാന്‍ ജോര്‍ജുകുട്ടി പുല്ലാപ്പള്ളില്‍ എന്നിവര്‍ ആശംസിച്ചു.



തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN US
SHOW MORE
FROM ONMANORAMA