sections
MORE

സിറോ മലബാർ സംഗമം സമാപിച്ചു; വിശ്വാസ ദീപ്തിയിൽ ജ്വലിച്ചു ഹൂസ്റ്റൺ

syro-malabar-natnl-cnvntn-1
SHARE

ഹൂസ്റ്റൺ∙ ഹൂസ്റ്റണിൽ ഓഗസ്റ്റ് ഒന്നു മുതൽ  നാലുവരെ ഹിൽട്ടൺ അമേരിക്കാസിൽ നടന്ന സിറോ മലബാർ ദേശീയ സംഗമം  വിജയകരമായി സമാപിച്ചു. തോമാശ്ലീഹാ പകർന്ന വിശ്വാസ ദീപ്തിയിൽ അമേരിക്കയിലെ 40 ഇടവകകളിൽ നിന്നും 45 മിഷനുകളിൽ നിന്നുമായി നാലായിരത്തിൽപ്പരം വിശ്വാസികൾ സമ്മേളിച്ചപ്പോൾ അമേരിക്കൻ മണ്ണിലെ ഏറ്റവും വലിയ സിറോ മലബാർ സംഗമത്തിനു ഹൂസ്റ്റൺ സാക്ഷ്യം വഹിച്ചു.

syro-malabar-natnl-cnvntn-2

എഴുപതോളം  വൈദികൾ ഒരുമിച്ചർപ്പിച്ച സമൂഹ ബലിയോടെയാണ് കൺവൻഷനു തുടക്കമായത്. സിറോ മലബാർ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി തിരി തെളിച്ചു ദേശീയ കൺവൻഷൻ  ഉദ്ഘാടനം ചെയ്തു. ഷിക്കാഗോ  രൂപതാ ബിഷപ്പ്  മാർ ജേക്കബ് അങ്ങാടിയത്ത്  അധ്യക്ഷത വഹിച്ചു.  

syro-malabar-natnl-cnvntn-3

ഷിക്കാഗോ രൂപതാ സഹായമെത്രാൻ മാർ ജോയ് ആലപ്പാട്ട്, മിസിസാഗാ സിറോ മലബാർ ബിഷപ്പ് മാർ ജോസ് കല്ലുവേലിൽ, മയാമി പെൻസകോല രൂപതാ ബിഷപ്പ് വില്യം വോക്ക് , തലശ്ശേരി അതിരൂപതാ സഹായമെത്രാൻ മാർ ജോസഫ് പാംപ്‌ളാനി, ചങ്ങനാശേരി അതിരൂപതാ സഹായമെത്രാൻ മാർ തോമസ് തറയിൽ, സിറോ മലബാർ കൂരിയ ചാൻസലർ റവ. ഫാ. വിന്‍സെന്‍റ് ചെറുവത്തൂർ, ചിക്കാഗോ രൂപതാ വികാരി ജനറാൾ  റവ. ഫാ. തോമസ് കടുകപ്പള്ളി,  രൂപതാ   ചാൻസലർ പുലിശ്ശേരി ജോണിക്കുട്ടി പുലിശ്ശേരി, രൂപതാ ഫാമിലി അപോസ്റ്റലേറ്റ് ഡയറക്ടർ ഫാ. പോൾ ചാലിശ്ശേരി തുടങ്ങിയവർ പരിപാടികളിൽ ആത്മീയ നേതൃത്വം നൽകി.  സുപ്രീം കോടതി (റിട്ട.) ജസ്റ്റിസ് കുര്യൻ ജോസഫ്,  ഹൂസ്റ്റൺ മേയർ സിൽവസ്റ്റർ ടർണർ, ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്ജ് ജോർജ് കെ പി,  കാത്തലിക് കോൺഗ്രസ് പ്രസിഡണ്ട് അഡ്വ.ബിജു പറയന്നിലം തുടങ്ങിവർ  അതിഥികളായി പങ്കെടുത്തു. 

കൺവൻഷനു ആതിഥേയത്വം നൽകുന്ന ഹൂസ്റ്റൺ സെന്റ് ജോസഫ് ഫൊറോന വികാരിയും കൺവെൻഷൻ കൺവീനറുമായ  ഫാ. കുര്യൻ നെടുവേലിചാലുങ്കൽ,  കോ കൺവീനർ ഫാ രാജീവ് വലിയവീട്ടിൽ എന്നിവർ കൺവൻഷനു നേതൃത്വം നൽകി.  

syro-malabar-natnl-cnvntn-4

പ്രശസ്ത വചന പ്രഘോഷകനായ ഫാ. ഡാനിയേൽ പൂവണ്ണത്തിലിന്റെ  ബൈബിള്‍ പ്രഭാഷണങ്ങള്‍ കൺവൻഷനു ആത്‌മീയഉണർവേകി.  റിട്ടയേർഡ് ജസ്റ്റീസ് കുര്യൻ ജോസഫ്, സുവിശേഷ പ്രാസംഗിക ക്രിസ്റ്റീന ശ്രീനിവാസൻ (മോഹിനി), പ്രശസ്ത  പ്രാസംഗികരായ പാറ്റി ഷൈനിയര്‍, ട്രെന്റ് ഹോണ്‍, പോള്‍ കിം,  ജാക്കി ഫ്രാങ്കോയിസ് എയ്ഞ്ചൽ, പാറ്റി ഷീനിയർ, ഡോ. ജെയ്‌സി എ. ജോസഫ്, മാത്യു ജേക്കബ് , ബ്രദർ സന്തോഷ് കരുമാത്ര, ബ്രദർ തോമസ് പോൾ   തുടങ്ങി നിരവധി  പ്രഭാഷകർ   ആത്മീയ വേദികൾ പങ്കിട്ടു. അമേരിക്കയിലെ സിറോ മലബാർ സമൂഹത്തിന്റെ സർവതോന്മുഖമായ വളർച്ച ലക്ഷ്യംവെക്കുന്ന ക്ലാസുകൾക്കും സിംബോസിയങ്ങളും കലാസാംസ്‌ക്കാരിക പരിപാടികളും ആത്മീയ സംഘടനകളുടെ കൂടിച്ചേരലുകളും പ്രഫഷണൽ  സെമിനാറുകളും  ഫോറങ്ങളും, പാനൽ ചർച്ചകളും നാല് ദിവസത്തെ കൺവൻഷൻ  വിശ്വാസികൾക്കു മറക്കാനാവാത്ത ധന്യ മുഹൂർത്തങ്ങൾ  സമ്മാനിച്ചു.  

syro-malabar-natnl-cnvntn-5

കുട്ടികൾക്കും കൗമാരക്കാർക്കും  യുവജനങ്ങൾക്കും മുതിർന്നവർക്കും 15 സ്റ്റേജുകളിൽ മുപ്പത്തഞ്ചോളം പരിപാടികൾ സമാന്തരങ്ങളായി  കൺവൻഷനിൽ അരങ്ങേറി. യുവജനങ്ങൾക്കു  ഡോഡ്ജ്ബോൾ ഉൾപ്പെടെ ആവേശകരമായ പരിപാടികൾ സംഘടിപ്പിച്ചതും പ്രത്യേകതയായി.  ജപമാല അർപ്പണവും ദിവ്യബലിയും ഓരോദിവസവും അർപ്പിക്കപ്പെട്ടു.  

രണ്ടാം ദിനത്തിൽ രാവിലെ ഇടവകകൾ അണിചേർന്നു കൺവൻഷൻ നഗരി ചുറ്റി നടന്ന ഘോഷയാത്ര വർണശബളമായി. സുപ്രസിദ്ധ സംഗീതജ്ഞനും നിരവധി ലൈറ്റ് ആൻഡ് സൗണ്ട് ഷോകളുടെ സംവിധായകനുമായ ഫാ. ഷാജി തുമ്പേച്ചിറയിൽ അണിയിച്ചൊരുക്കിയ ഓപ്പണിങ് സ്റ്റേജ് പ്രോഗ്രാം, വിവിധ ഇടവകകളുടെ നേതൃത്വത്തിൽ നടന്ന സായാഹ്‌ന കലാസാംസ്കാരിക പരിപാടികൾ, കേരളത്തിലെ പ്രമുഖ മ്യൂസിക്കൽ ബാൻഡായ ‘തൈക്കൂടം ബ്രിഡ്ജും പരിപാടി തുടങ്ങിയവ വേദികൾക്ക്  ഉത്സവാന്തരീക്ഷവും സമ്മാനിച്ചു.  

syro-malabar-natnl-cnvntn-6

ചെയർമാൻ  അലക്‌സാണ്ടർ കുടക്കച്ചിറ, വൈസ് ചെയർമാൻ ബാബു മാത്യു പുല്ലാട്ട്, ജോസ് മണക്കളം, സെക്രട്ടറി പോൾ ജോസഫ്, പ്രോഗ്രാം കോ ഓർഡിനേറ്റർ അനീഷ് സൈമൺ തുടങ്ങിയവരടങ്ങിയ എക്സിക്യുട്ടീവ്‌  കമ്മറ്റിയും സബ് കമ്മറ്റികളും കൺവൻഷൻ വിജയത്തിൽ പങ്കാളികളായി.  സമാപനദിവസത്തിൽ  നന്ദിയർപ്പണ ദിവ്യബലി മാർ അങ്ങാടിയത്തിന്റെ മുഖ്യ കാർമികത്വത്തിൽ നടന്നു. നാലായിരം വിശാസികൾ സമ്മേളിച്ച കൺവൻഷൻ ചരിത്ര വിജയമാണെന്ന് മാർ. അങ്ങാടിയത്ത്‌  പറഞ്ഞു. കൺവൻഷനു നേതൃത്വം നല്കിയവർക്കും പങ്കെടുത്തവർക്കും പിതാവ് കൃതജ്ഞത പ്രകാശിപ്പിച്ചു.  

syro-malabar-natnl-cnvntn-7

ജോയ് ആലുക്കാസ്, സിജോ വടക്കൻ (ട്രിനിറ്റി ഗ്രൂപ്പ്) , ജിബി പാറക്കൽ (പിഎസ്‌ജി ഗ്രൂപ് ഓഫ് കമ്പനീസ്) എന്നിവരായിരുന്നു 1.8 മില്യൺ ഡോളർ ചെലവ് വന്ന കൺവൻഷന്റെ മുഖ്യ പ്രായോജകർ. മുൻ വർഷങ്ങളിൽ നടന്ന കൺവൻഷനുകളേക്കാൾ ഹൂസ്റ്റൺ കൺവൻഷൻ ഏറെ അനുഭവവേദ്യമായെന്നും പങ്കെടുത്തവർ പറഞ്ഞു. 

syro-malabar-natnl-cnvntn-8

ഒരേ മനമോടെ ഒരേ ഗണമായി  സഭാമക്കൾ ഒന്നുചേർന്നു അമേരിക്കൻ മണ്ണിൽ  മാർത്തോമ്മാ പകർന്ന വിശ്വാസ ദീപ്തി അണയാതെ സൂക്ഷിക്കുന്നതിൽ  തീക്ഷ്ണത കാണിച്ചു.  അമേരിക്കൻ മണ്ണിലെ ആറു പതിറ്റാണ്ട് പിന്നിടുന്ന സിറോ മലബാർ കുടിയേറ്റ ചരിത്രത്തിനൊപ്പം 18-ാം വയസിലേക്കെത്തിയ രൂപതയുടെ വളർച്ചയും ഏതൊരു പ്രവാസ സമൂഹത്തിനും മാതൃകാപരമാണ്. ഇനി എല്ലാ നാലു വർഷവും ദേശീയ കൺവൻഷൻ വേണമെന്ന വിശ്വാസികളുടെ  ആവശ്യത്തോടെയും കാണാമെന്ന പ്രതീക്ഷയിലുമാണ് ഏഴാമതു കൺവൻഷനു തിരശീല വീണത്

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN US
SHOW MORE
FROM ONMANORAMA