ADVERTISEMENT

ചാകാത്ത ചാണിക്യനാണവൻ  വാക്കിനാൽ കൊന്നാലും

ചരമക്കുറിപ്പിനപ്പുറം കണ്ടവൻ മറ്റാരുമല്ല മാണിസാർ മാത്രം 

കേരളം കണ്ട മഹാ പ്രഭാവന്മാരിൽ ഒരാൾ എന്ന് ചൊല്ലാം 

കേരളാ കോൺഗ്രസിൻ സംസ്ഥാന ചെയർമാൻ മാണി സാർ 

അവസാനം കോട്ടയമൊരു തർക്കമായിമാറുമ്പോളും തളരാതെ,

അടിപതറാതെ ജോസഫിനെ കൺവിൻസ് ചെയ്ത കരവിരുതൻ

ഇടുക്കിയിൽ താൻ  ഇറങ്ങിവന്നാൽ തരുമോ നിൻ സീറ്റെന്ന ചോദ്യം 

ഇരുത്തി ജോസഫിനെ ചിന്തിപ്പിച്ചു ചിരിച്ചു സ്വീകരിച്ചു ജോസഫും

കാരുണ്യലോട്ടറി പദ്ധതിയാം കൈവേല നല്കിയനേകർക്കാശ്വാസം

കരുത്തുകാട്ടി പാലായിൽ തൻ നിസ്സീമമാം സ്നേഹത്താൽ  നാട്ടുകാരെ

കൂടെ നിന്ന് കുതികാൽ വെട്ടിയവർക്കൊരു പുഞ്ചിരി മാത്രം നൽകി

കൂറുമാറ്റം നടത്താതെ പാർട്ടിയെ നയിച്ച മഹാവീരനാണു മാണിസാർ 

കുട്ടിയമ്മയ്ക്കു കൂട്ട് നല്കവേ കൂട്ടി തൻ ജോമോനെ പിൻഗാമിയായി

കൂട്ട് രാഷ്ട്രീയം പഠിപ്പിച്ചു കേന്ദ്രത്തിലയച്ചെങ്കിലും തിരിച്ചു വരാൻ 

കേരളാ രാഷ്ട്രീയത്തിൽ ഒരു നക്ഷത്രമാകാൻ സമയമായെന്നോതി 

കെടാതെ ഒരു വെളിച്ചമായി മുമ്പിൽ നയിക്കുവാൻ പ്രാപ്തനാക്കി.... 

അധ്വാനിക്കുന്നവൻ തൻ അധ്വാനഫലം തിന്നാനാർഹതയുണ്ടെന്ന 

അധ്വാന വർഗ സിദ്ധാന്തത്തിന് ഉപഞ്ജാതാവ് മാണിസാർ മാത്രം

സുസ്മേര വദനനായി നേരിട്ടു ശത്രുക്കളെ, പകരം ചോദിച്ചീല പകരം 

സുഖമോ സുഹൃത്തേ എന്ന് ചോദിച്ചു കടന്നു പോയ മഹാമഹൻ....

കേരള മക്കൾക്കു മറക്കാൻ കഴിയീല മാണിസാറെന്ന മഹാമനസ്കനെ

കോട്ടയത്തു ചാഴിക്കാടൻ ജയിക്കുമെങ്കിലതൊരു പൊൻതൂവലാകുമാ  

പാലായുടെ പൊന്നോമന പുത്രൻ തൻ കിരീടത്തിലൊരു തിളക്കമായ് 

പകരം വക്കാൻ മറ്റാരുമില്ലാത്തൊരു നേതാവേ, മാണിസാറെ പ്രണാമം  

മാണിസാറെന്ന മാന്ത്രിക മണിനാദം നിലക്കില്ല മലയാളികൾ തൻ 

മാനസത്തിലൊരു കാലഘട്ടനത്തിൻ മാറ്റൊലിയായി മാറും നിച്ഛയം

അധികാര മോഹമുപേക്ഷിച്ചു തൻ പിൻഗാമികൾ ഒരുമയിൽ നിന്നാൽ

അനന്തമാം വർഷങ്ങൾ തേടി വന്നിടുമീപാർട്ടിതൻ വസന്ത കാലമായി 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com