ADVERTISEMENT

അരിസോന∙ രാവിലെ ഏതാണ്ട് മൂന്നു മണി  , ഏതോ ഒരു പക്ഷിയുടെ നിർത്താതെ ഉള്ള  കരച്ചിൽ കേട്ടാണ് ഉണർന്നത് , പതിയെ വീടിന്റെ മുൻപിലെ ജനൽ പാളി  പൊക്കി നോക്കി , ഒരു ചെറിയ കിളി മുകളിൽ , തൂണിൽ ഇരുന്നു താഴേക്ക് നോക്കി കരയുകയാണ് , അപ്പോഴാണ് ശ്രദ്ധിച്ചത് നിലത്തു അതാ പൊട്ടികിടക്കുന്നു ഒരു കുഞ്ഞു കിളിമുട്ട , ക്യാമറ എടുത്തു റെക്കോർഡ് ചെയ്താലോ എന്നാലോചിച്ചു , കിളി അപ്പോഴേക്കും പറന്നു പോയാലോ ? കയ്യിൽ ഇരുന്ന സെൽഫോണിൽ , റൂമിലിരുന്ന് കൊണ്ട്  റെക്കോർഡ് ചെയ്തു … എപ്പോഴാണീ കിളി കരച്ചിൽ തുടങ്ങിയതെന്നറിയില്ല … പക്ഷെ അത് താഴേക്ക് പലപ്രാവശ്യം നോക്കും , കരയും , അതിന്റെ നഷ്‌ടമായ കുഞ്ഞിനെ ഓർത്ത്.

അതാണ് മാതൃ സ്നേഹം , അതിനോടുപമിക്കാൻ ഒന്നും ഇല്ല , അത് പക്ഷി ആയാലും , മൃഗമായാലും , മനുഷ്യനായാലും  , അമ്മയുടെ സ്നേഹം ഒന്ന് വേറെ തന്നെ , ഇപ്പോളത്തെ ന്യൂ ജനറേഷൻ 'അമ്മമാരെ കുറിച്ചല്ല ഞാൻ പറയുന്നത്  , ഇപ്പൊ കാമസുഖത്തിനായി പ്രസവിച്ച കുഞ്ഞിനെ കൊല്ലുന്ന  അമ്മമാരേ കുറിച്ചല്ല ( എല്ലാ 'അമ്മമാരും  അങ്ങനെ അല്ല ) ഞാൻ പറയുന്നത് . ആ പഴയ കാല  സ്നേഹം ഉള്ള അമ്മമാരേ കുറിച്ച് , കൈ വളരുന്നോ  , കാൽ  വളരുന്നോ  , എന്ന് നോക്കി കുഞ്ഞുങ്ങൾക്കായി അവരുടെ ജീവനെ വരെ കൊടുക്കാൻ തയാറുള്ള അമ്മമാരെപ്പറ്റി  , രാവിലെ എണീറ്റ് പൊതിച്ചോറ് കെട്ടി , സ്കൂളിൽ മക്കളെ കൊണ്ടാക്കി , വൈകിട്ട് അവരെ തിരിച്ചു കിലോമീറ്ററുകളോളം നടന്നു വീട്ടിൽ എത്തിച്ചിരുന്ന  അമ്മമാരേ പറ്റി  , കുട ഇല്ലാഞ്ഞിട്ടും സാരിത്തുമ്പ് കൊണ്ട് തന്റെ കുഞ്ഞിന്റെ തല മറച്ചു പിടിച്ചു തൻ നനഞ്ഞു നടന്നിരുന്ന അമ്മമാരേ പറ്റി  , സ്കൂൾ ബസ് വരാൻ  , അൽപം വൈകിയാൽ , ആവലാതി പിടിച്ചു റോഡിൽ വടക്കോട്ടും തെക്കോട്ടും , കിഴക്കോട്ടും ഓടി നടന്നിരുന്ന , അമ്മമാരേ പറ്റി  , സ്വന്തം വയറു നിറക്കാൻ വഴിയില്ലാഞ്ഞിട്ടും , തന്റെ കുഞ്ഞുങ്ങളെ വിശക്കാതിരിക്കാൻ , മറ്റുള്ളവരുടെ വീട്ടിൽ പോയി ജോലി ചെയ്തു , കിട്ടുന്ന ചോറും , പൈസയും തന്റെ കുഞ്ഞുങ്ങൾക്കായി  വീട്ടിൽ കൊണ്ടുവരുന്ന അമ്മമാരേ പറ്റി  , പുതു ജനറേഷന് ഒരു പക്ഷെ ഇതൊന്നും കേട്ടറിവ് പോലും ഇല്ലായിരിക്കാം. 

പണക്കൊഴുപ്പിൽ കഴിയുന്ന നിങ്ങൾക്കിത്  ഒരു പക്ഷെ കിഴവി കഥ ആവാം , പക്ഷെ അങ്ങനെ ഒരു കാലം ഉണ്ടായിരുന്നു , അങ്ങനെ ചില 'അമ്മ മാർ ഉണ്ടായിരുന്നു നമുക്ക് , അമ്മയോട് മുത്തശ്ശിയോടൊ ഒക്കെ ചോദിച്ചു നോക്ക് ...അവർ പറയും , തന്റെ കുഞ്ഞുങ്ങളെ വളർത്താൻ അവർ കഷ്ടപ്പെട്ടതിന്റെ കഥകൾ ... മനുഷ്യർ മാത്രം അല്ല , മൃഗങ്ങളും … ഈ അടുത്തിടെ , സ്വന്തം കുഞ്ഞിനെ രക്ഷിക്കാൻ വേണ്ടി , പാഞ്ഞു വരുന്ന പുലിയുടെ മുന്നിലേക്ക്  സ്വയം ചാടി  പെട്ട കുഞ്ഞിനെ രക്ഷിച്ച ഒരു മാന് പെട സോഷ്യൽ മീഡിയയിൽ വലിയ തരംഗം ആയിരുന്നല്ലോ .... അതാണ് 'അമ്മ ...സ്വന്തം കരൾ , സ്വന്തം കിഡ്നി , സ്വന്തം ജീവൻ എല്ലാം  തന്റെ കുഞ്ഞുങ്ങൾക്കുവേണ്ടി പകുത്തു കൊടുക്കുന്ന 'അമ്മ ...ആ സ്നേഹം പോലെ മറ്റൊന്നില്ല , ഈ പക്ഷി മദേഴ്സ് ഡേ യിൽ  അവിചാരിതമായാവാം  എന്റെ  വീടിനു മുൻപിൽ വന്നത് … രാത്രി മുഴുവനും അത് അതിന്റെ ദുഃഖം കരഞ്ഞു തീർക്കുന്നുണ്ടായിരുന്നു …. ഈ മദർസ്  ടയിൽ  സന്തോഷിക്കുന്നതിനോടൊപ്പം , തന്റെ കുഞ്ഞുങ്ങളെ നഷ്ടപ്പെട്ട അമ്മമാരുടെ വേദനയിലും പങ്കുചേരാം .... ഈ വീഡിയോ ലോകം എമ്പാടും ഉള്ള മനോരമയുടെ വായനക്കാരായ , സ്നേഹം ഉള്ള എല്ലാ അമ്മമാർക്കും വേണ്ടി സമർപ്പിക്കുന്നു ... ഹാപ്പി മദേഴ്സ് ഡേ ….​

​ആർട്ടിക്കിൾ  & വീഡിയോ  : സതീഷ് പദ്മനാഭൻ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com