sections
MORE

അവളുടെ വെളിപാട്: അവലോകനം

avalude-velipadukal
SHARE

എന്റെ പ്രിയ സുഹൃത്തും അറിയപ്പെടുന്ന എഴുത്തുകാരിയുമായ ത്രേസ്യാമ്മ തോമസ് നാടാവള്ളിൽ , തന്റെ പുസ്തകത്തിന്  " അവളുടെ വെളിപാടുകൾ " മനോരമക്കു വേണ്ടി ഒരു അവലോകനം എഴുതുവാൻ ആവശ്യപ്പെട്ടപ്പോൾ അത് ഒരു വലിയ അംഗീകാരമായിത്തന്നെ എനിക്ക് തോന്നുന്നു . ചില ക്രിസ്ത്യൻ പുസ്തകങ്ങൾക്ക് അവലോകനം എഴുതിയിട്ടുണ്ടെങ്കിലും ഒരു സമകാലിക പുസ്തകത്തിന് വേണ്ടി ഇതാദ്യമായാണ് എഴുതുന്നത് . പത്തനംതിട്ട ജില്ലയിലെ മൈലപ്രയിൽ , സി.എം.പാപ്പി , ഏലിയാമ്മ ദമ്പതികളുടെ മകളായ ത്രേസ്യാമ്മ തോമസ് , മലയാള സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും ബിഎഡും കരസ്ഥമാക്കിയിട്ടുണ്ട്. പല വിദേശ രാജ്യങ്ങളിലും നൈജീരിയ,  കാനഡ , ഓസ്‌ട്രേലിയ ജോലി ചെയ്തിട്ടുള്ള ലേഖിക ഇപ്പോൾ അമേരിക്കയിൽ കുടുംബ സമേതം സ്ഥിര താമസമാക്കിയിരിക്കുന്നു . 

അധ്യാപികയായി സേവനം അനുഷ്ഠിക്കുന്ന കാലത്തു കൗമാര കാരുടെ സംശയങ്ങൾക്ക് മറുപടി നൽകാനായി ഒരു മാഗസിനിൽ കൊച്ചേച്ചി എന്ന അപരനാമത്തിൽ എഴുതിയാണ് എഴുത്തു രംഗത്തേക്ക് കടന്നു വരുന്നത് . ചില പ്രസിദ്ധ ന്യൂസ് പേപ്പറുകളിൽ ( മാതൃഭൂമി , കലാകൗമുദി) തന്റെ കവിതകളും പ്രസിദ്ധീകരിച്ചിട്ടുണ്ട് ... ആഴ്ചവട്ടം എന്നൊരു പത്രത്തിൽ  ലേഖിക്കക്കു വേണ്ടി മാത്രമായി ഒരു കോളം  ഉണ്ടായിരുന്നു . ദേശത്തും വിദേശത്തും താമസിച്ചിട്ടുള്ള ഈ എഴുത്തുകാരിയുടെ പുസ്തകങ്ങൾ രണ്ടു കൾച്ചറുകളും പ്രതിഫലിപ്പിക്കുന്നു എന്നത് ശ്രദ്ധേയമാണ്.

" അവളുടെ വെളിപാടുകൾ " എന്ന ഈ പുസ്തകം ഓരോ വ്യക്തികളും വായിച്ചിരിക്കേണ്ട ഒരു സമാഹാരം തന്നെ എന്നതിന് യാതൊരു സംശയവും ഇല്ല . ഒറ്റ ഇരുപ്പിൽ വായിച്ചു തീർക്കാൻ  സാധിക്കുന്ന ഒരു പുസ്തക  സമാഹാരം ...ഇന്ന് കേരളത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന പല സമകാലിക പ്രശ്നങ്ങളും ലേഖിക ഈ പുസ്തകത്തിലൂടെ തുറന്നു കാട്ടുന്നു ..ഒരു കാലത്തുണ്ടായിരുന്ന കൂട്ട് കുടുംബങ്ങൾ ഇന്ന്  അണു  കുടുംബമായി മാറിയതിന്റെ അനന്തരഫലവും , പുതുതലമുറക്ക്  നഷ്ട്ടപ്പെട്ട സൗഭ്യാഗ്യങ്ങളും ഈ പുസ്തകത്തിലൂടെ ലേഖിക വിവരിക്കുന്നു . 

പ്രത്യകിച്ചും എല്ലാ സ്ത്രീകളും ഇന്നത്തെ കാലഘട്ടത്തിൽ  വായിച്ചിരിക്കേണ്ട ഒരു പുസ്തകമായി ഇതിനെ ഞാൻ വിശേഷിപ്പിക്കുന്നു .  പണ്ടത്തേയും ഇന്നത്തെയും സ്ത്രീകൾ കടന്നുപോയ്കൊണ്ടിരിക്കുന്ന അവസ്ഥാന്തരത്തെ ഇത്ര സുന്ദരമായി വിവരിക്കുന്ന മറ്റൊരു പുസ്തകം ഞാൻ വായിച്ചിട്ടില്ല എന്ന് തന്നെ പറയാം . എങ്ങും ഒറ്റപ്പെടുത്തലുകൾ , പുരുഷ മേധാവിത്വത്തിൽ  ഞെരിഞ്ഞമർന്നവൾ , തന്റെ കഴിവുകളെ മറ്റുള്ളവർക്കുവേണ്ടി  സ്വയം ത്യാഗം ചെയ്തവൾ , എന്നിങ്ങനെ സ്ത്രീകളുടെ നിസ്സഹായാവസ്ഥ വെളിപ്പെടുത്തുന്ന ഈ പുസ്തകം വിരസത ഇല്ലാതെ വായിക്കാം എന്നതും എടുത്തു പറയേണ്ടതാണ് ... എന്നിരുന്നാലും എഴുത്തിൽ എവിടെയോ ഒരു പുരുഷ വിദ്വേഷം ഒളിഞ്ഞിരിക്കുന്നു എന്നെനിക്കു തോന്നാതിരുന്നില്ല ...ഇതെന്റെ വ്യക്തിപരമായ അഭിപ്രായം ...

മറ്റൊരു വിഷയം ,  ഈ പുസ്തകം പുതിയ തലമുറക്കുള്ള ഒരു പ്രചോദനം കൂടി ആണ് . ഫെമിനിസം , സ്ത്രീയുടെ കടമ , ദേശത്തിന്റെയും വിദേശത്തിന്റെയും കൾച്ചറുകൾ , എന്നിവയും ഈ പുസ്തകത്തിൽ പ്രമേയമാക്കിയിട്ടുണ്ട് ..പ്രതിസന്ധികളിൽ എങ്ങനെ കരുത്തേകണം , മനുഷ്യൻ എത്ര വലിയ ഒരു സൃഷ്ടി ആണെന്നും ജീവിതം വളരെ വിലല്ലെടേതാണെന്നും ഈ പുസ്തകം നമുക്ക് പറഞ്ഞു തരും . പ്രണയം അതിന്റെ വിശുദ്ധത  , കാമം മാത്രമല്ല ഒരു സ്ത്രീയിലൂടെ പുരുഷൻ കാണേണ്ടത് ,ചിരിക്കാൻ മറന്നു പോയ സ്ത്രീകൾ , വീട് എന്ന സ്വർഗം , മാതൃഭാഷ മറക്കുന്ന നമ്മുടെ ന്യൂ ജിൻേറഷൻ  കുഞ്ഞുങ്ങൾ അങ്ങനെ പല സമകാലിക വിഷയങ്ങളും ഈ പുസ്തകത്തിലൂടെ ലേഖിക വായനക്കാരുടെ മനസ്സിലെത്തിക്കുന്നു .  മറ്റൊരു പ്രശസ്ത ലേഖികയായ ശ്രീജയുടെ വരികൾ കടമെടുത്താൽ ... അവളുടെ വെളിപാടുകൾ എന്ന ഈ പുസ്തക സമാഹാരം വായിച്ചാൽ , നമുക്ക് " സുനിത കൃഷ്ണനെ " ഒന്ന് നേരിൽ കാണണം എന്ന് തോന്നും ... സിസ്റ്റർ ജെസ്മിയുടെ ആത്മകഥ ഒന്ന് വായിക്കാൻ തോന്നും ... നമ്മുടെ അരികിൽ ഇല്ലാത്ത അമ്മയുടെ മടിത്തട്ടിൽ ഒന്ന് ചാഞ്ഞിരുന്നു കരയാൻ തോന്നും ....

അവളുടെ വെളിപാടുകൾ എന്ന ഈ പുസ്തക സമാഹാരത്തിലൂടെ നാം കാണുന്നത് " ത്രേസ്യാമ്മ തോമസ് " എന്ന കഴിവുറ്റ എഴുത്തുകാരിയെ ആണ് . ഇത്ര വൈഭവം നിറഞ്ഞ ഒരു കലാകാരി ഒരു മലയാള എഴുത്തുകാരി അമേരിക്കൻ മലയാളികളുടെ അഭിമാനം തന്നെ ആണ് .. 

" ഇവിടെ ഈ തുരുത്തിൽ , നിലവിൽ ഇത്തിരി നേരം , സ്നേഹപൂർവ്വം കൊച്ചേച്ചി , എന്നിവ ഈ ലേഖികയുടെ മറ്റു കൃതികൾ ...

ഫോമാ അവാർഡ്  , ഇന്ത്യ  കത്തോലിക്ക അസോസിയേഷൻ അവാർഡ് , വേൾഡ് മലയാളി കൌൺസിൽ അവാർഡ് , എന്നിവയും ഈ പ്രിയ എഴുത്തുകാരിയെ തേടി എത്തിയിട്ടുണ്ട് ...

ഭർത്താവ് തോമസ് മാത്യു , നാടാവള്ളിൽ . മക്കൾ , ഡോക്ടർ ടിറ്റോ തോമസ് ( ഓസ്‌ട്രേലിയ ) , ടീന തോമസ് ( ന്യൂയോർക്ക് ) .

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE IN MY CREATIVES
SHOW MORE
FROM ONMANORAMA