ADVERTISEMENT

കാലേയെണീറ്റു ദൈവത്തെ

ചേലേയൊന്നു വിളിക്കുകിൽ

മേലേ മേലേ വരും ദുഃഖം

മാലേറ്റാതെയൊഴിഞ്ഞുപോം.

 

മുന്നമേ ദൈവചിന്തയും

പിന്നെയെന്നു, മതിൻസമം

അദ്ധ്വാനവുമുണ്ടെന്നാൽ

ഉണ്ടാകില്ല പരാജയം.

 

സത്യവും സ്നേഹവും  ചേരിൽ

സത്യമാം മതമായിടും

നിത്യജീവിത സംതൃപ്തി–

ഉത്തമം ശ്രേഷ്ഠജീവിതം!

 

ജീവിതം ലളിതമാക്കുക

സ്വാർത്ഥനായിത്തീർന്നീടൊലാ

സമ്പാദ്യത്തിനനുസൃതം ചെലവും

ധാരാളിത്വവും ചുരുക്കുകേ !

 

അന്യർക്കു നന്മ ചെയ്‌വതിൽപ്പരം

ആനന്ദം വേറെയില്ലെന്നോർക്ക

ആത്മാർത്ഥതയിൽ കർമ്മം ചെയ്തീടുകേ

ആദ്ധ്യാത്മിക സൗഷ്ഠവം ആർജ്ജിയ്ക്കുകേ.

 

ഓരോ ദിനത്തിലും പൂർണ്ണമായ് ജീവിക്കുകേ

ദാഹത്തിനു കൊടുക്ക, വിശപ്പിനേകീടുക,

സമ്പാദ്യം കുറുക്കുവഴിയിൽ നേടീടുകിൽ

സാമ്പ്രതമെല്ലാം തീരുമുള്ളതും കൂടെപ്പോകും.

 

ഈശ്വരനും ഭക്തനും കൂടി എവിടുണ്ടോ

ഐശ്വര്യവും ക്ഷേമവും ധർമ്മവുമവിടുണ്ട്.

പക്വമാം ജ്ഞാനവും പരിശുദ്ധമാം മനവും

പ്രാർത്ഥനാജീവിതവും ശ്രേഷ്ഠനാക്കീടും കുഞ്ഞേ !

 

“Happy Father's Day to all beloved fathers.”

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com