sections
MORE

കലിഫോർണിയ യാത്ര – മൂന്നാം ഭാഗം

micado-3
SHARE

അരിസോന∙ അപ്പോൾ നമുക്ക് നമ്മുടെ കലിഫോർണിയ യാത്ര തുടരാം .അങ്ങനെ ആ ഇന്ത്യൻ റസ്റ്ററന്റിന് ഏതാണ്ട് അഞ്ചുമണിക്കൂർ യാത്ര ഉണ്ട് , ഞാൻ നേരത്തെ പറഞ്ഞ ആ ടൂറിസ്റ്റു കേന്ദ്രത്തിലേക്ക് ..നേരം നന്നേ ഇരുട്ടിയതു കൊണ്ടും , സ്ഥലം നല്ല പരിചയമില്ലാത്തതു കൊണ്ടും വളരെ പതിയെ ആണ് ഡ്രൈവ് ചെയ്യുന്നത്.

ഏതാണ്ട് നാലു മണിക്കൂർ ഡ്രൈവ് ചെയ്തു , നല്ല ക്ഷീണവുമുണ്ട്. അതാ കുറച്ചകലെയായി ഒരു ബഹുനില കെട്ടിടം , കുറച്ചൂടെ അടുത്തെത്തിയപ്പോൾ ബോർഡ് കണ്ടു , അമേരിക്കയിലെ തന്നെ വളരെ പ്രശസ്തമായ സെവൻ സ്റ്റാർ ഹോട്ടൽ "ഹിൽട്ടൺ " . പാരീസ് ഹിൽട്ടന്റെ ഉടമസ്ഥതയിൽ ഉള്ള ഹോട്ടൽ ശൃംഖല. 10–15  കൊല്ലമായി അമേരിക്കയിൽ വന്നിട്ട് , നമ്മൾ എന്തിനാ കുറയുന്നേ  , ഹിൽണിൽ തന്നെ താമസിച്ചേക്കാം എന്നു ഭാര്യയോടും പിള്ളേരോടും പറഞ്ഞു , കുട്ടാ , വേറെ ഏതെങ്കിലും ചെറിയ ഹോട്ടൽ നോക്കാം എന്ന ഭാര്യയുടെ വാക്കിനെ തൃണവൽക്കരിച്ചു പിള്ളേരെ നോക്കി , അവർ വളരെ എക്സൈറ്റഡ് ആണ് , ഓ , we are going to stay in  Hilton !!! 

പിള്ളേരോടും ഭാര്യയോടും കാറിലിരിക്കാൻ പറഞ്ഞു ഞാൻ മാത്രം ലോബിയിലെത്തി.ഭയങ്കര സ്വർഗ്ഗ സമാനമായ ലോബി ,നമ്മുടെ താജ് ഹോട്ടൽ മാതിരി. ഹോട്ടൽ മാനേജർ വലിയ ഭവ്യതയോടെ അടുത്തെത്തി , കുടിക്കാൻ ഒരു ബോട്ടിൽ വെള്ളവും തന്നു റൂം കാണണം എന്ന് പറഞ്ഞു , ഞങ്ങൾ അഞ്ചുപേരുണ്ട് , രണ്ടു ബെഡ്‌റൂം ഉള്ള റൂമിൽ നാലു പേർക്ക് തങ്ങാൻ  പറ്റൂ. അപ്പൊ രണ്ടുറൂമെടുക്കണം. ഒരു റൂമിനു ടാക്സ്  ഉൾപ്പടെ 390 ഡോളേഴ്‌സ്.

അപ്പോൾ രണ്ടു റൂമിനു 780 ഡോളേഴ്‌സ് ഒരു രാത്രിക്കു നെഞ്ചിലൂടെ ഒരു വെള്ളിടി വെട്ടി. പണ്ട് നമ്മുടെ കൊച്ചുവാവയിലെ തിലകൻ ചേട്ടൻ പറഞ്ഞ ഡയലോഗ് ഓർമവന്നു , അങ്ങനെ എണ്ണൂറു  ഡോളറിന്റെ ബെഡിൽ ഉറങ്ങണ്ടാ. ഓഹ്  , സോറി ,  പറഞ്ഞു പതുക്കെ മുങ്ങി , തിരിച്ചു കാറിൽ വന്നു ഭാര്യയോട് വിവരം പറഞ്ഞു. ഞാൻ അപ്പോഴേ പറഞ്ഞതാ .. വേറെ ചെറിയ ഹോട്ടൽ നോക്കാം എന്ന്.. ഭാര്യ ക്ലാസ്സെടുക്കാൻ ആരംഭിച്ചു .

കുറച്ചുകൂടി മുന്നോട്ടു പോയി.അതാ മറ്റൊരു ചെറിയ ഹോട്ടൽ. പേര് കേട്ടപ്പോൾ തന്നെ ഏതോ ജപ്പാൻകാരുടെ ഹോട്ടൽ ആണെന്ന് തോന്നി. എന്തായാലും അവിടെയും ചോദിക്കാം എന്നു ചിന്തിച്ചു. ചെറിയ ഇടവഴി പോലെ തോന്നിക്കുന്ന പ്രവേശന കവാടം , വലിയ കുഴപ്പം ഇല്ലാത്ത റിസപ്ഷൻ , ഒരു വലിയ റൂമിൽ മൂന്ന് ബെഡ് ഇട്ടു തരാം എന്നു പറഞ്ഞു. താഴെ ഇടാൻ ചെറിയ ഒരു ബെഡും , ഒരു രാത്രിക്കു ടാക്സ് ഉൾപ്പടെ 490  ഡോളേഴ്‌സ്. രണ്ടു മൈൽ യാത്ര ചെയ്താൽ ആ ടൂറിസ്റ്റു കേന്ദ്രത്തിൽ എത്താം എന്ന് അറിഞ്ഞപ്പോൾ ഒരു ആശ്വാസമായി.

അങ്ങനെ അന്ന് രാത്രി " MIKADO" ഹോട്ടലിൽ തങ്ങാൻ  തീരുമാനിച്ചു. പിള്ളേരുടെ മുഖം കടന്നൽ  കുത്തിയ മാതിരി. ഭാര്യക്ക് സന്തോഷം കുറെ കാശു ലഭിച്ചല്ലോ. എല്ലാം ഹോട്ടലുകളും വളരെ ചെലവേറിയത്  ആണ് ഈ ഏരിയയിൽ. അതിനു കാരണം ഈ പ്രധാന ടൂറിസ്റ് കേന്ദ്രം തന്നെ.. രാത്രി നന്നായി ഉറങ്ങി എല്ലാവരും , രാവിലെ അഞ്ചുമണിക്ക് എണീറ്റ് റെഡി ആയി , ബ്രേക്ഫാസ്റ്റ്  ഫ്രീ ആണ് , താഴെ  ഹാളിൽ പോയി കഴിക്കണം.നമ്മുടെ നാട്ടിലെ ചെറിയ ഒരു ചായകടയുടെ സെറ്റിങ് , മുകളിൽ വെള്ളു കൊട്ട  തൂക്കിയിട്ട മാതിരി കുറെ ലൈറ്റുകൾ. സൈഡിൽ ഒരു ചെറിയ ഷെൽഫ് നിറയെ പലതരത്തിലുള്ള മദ്യക്കുപ്പികൾ. ബേക്കൺ , മുട്ട പുഴുങ്ങിയത് , ബ്രഡ്‌ , ജാം, സീരിയൽ , ഓറഞ്ചു ജ്യൂസ് , കോഫി , മദ്യം വേണ്ടവർക്ക് അതും . അതാണ് രാവിലത്തെ ഫ്രീ ആയിട്ടുള്ള ആഹാരം. നമ്മുക്ക് വല്ല ഇഡ്ഡലിയോ പുട്ടോ ഒക്കെ ഇല്ലാതെ ഇതൊക്കെ എന്ന...ഭാര്യയും പിള്ളേരും കഴിച്ചു. എന്റെ ഇരിപ്പു കണ്ടിട്ടാണോ ആവൊബേബി സി ചെയറിൽ ഇരുന്നു ഒരു  ജാപ്പനീസ് കുട്ടൻ എന്നെ തുറിച്ചു നോക്കി.

പെട്ടെന്ന് റെഡി ആയി , വീണ്ടും യാത്ര തുടർന്നു . ഇങ്ങോട്ടു വന്ന വഴിയിലൂടെ കുറെ ദൂരം വീണ്ടും ഡ്രൈവ് ചെയ്തു .പിന്നെ ഒരു ഹൈവേയിലേക്കു പ്രവേശിച്ചു . നല്ല ട്രാഫിക് ഉണ്ട് , രാവിലെ ആയതിനാൽ ആവാം. രണ്ടു മൈൽ ഡ്രൈവ് ചെയ്തു , ദൂരെ നിന്ന് തന്നെ ആ ബോർഡ് കാണാം , അമേരിക്കയിലെ തന്നെ , അല്ല ലോകത്തിലെ തന്നെ അതി പ്രശസ്തമായ ആ ടുറിസ്റ് കേന്ദ്രം.' യൂണിവേഴ്സൽ സിറ്റി യിലെ " യൂണിവേഴ്സൽ സ്റ്റുഡിയോ വെൽക്കം ടു  യൂണിവേഴ്സൽ സിറ്റി എന്ന ബോർഡ് കടന്നു , പടിഞ്ഞാറേ ഗേറ്റിലൂടെ പാർക്കിങ് ഏരിയയിലേക്ക് പ്രവേശിച്ചു. 

ഭയങ്കര ക്യൂ ആണ് ..ജനറൽ പാർക്കിങ് ഏരിയ ഫുൾ ആണ് രാവിലെ ഏഴരക്ക് തന്നെ , പിന്നെ ഉള്ളത് ഫ്രണ്ട്  ഗേറ്റ് പാർക്കിംഗ് ആണ് , അമ്പതു ഡോളേഴ്‌സ്  നൽകണം , യൂണിവേഴ്സൽ സ്റ്റുഡിയോ യുടെ മുന്നിൽ തന്നെ പാർക്ക് ചെയ്യാം ..പിള്ളാരേം കൊണ്ട് ഒക്കെ വരുമ്പോൾ അതാണ് സൗകര്യം .. അങ്ങനെ ഫ്രന്റ് പാർക്കിങ് ടിക്കറ്റ് എടുത്തു.. ദൂരെ ഹോളിവുഡ് സിറ്റി കാണാം.വലിയ പണക്കാർ , മില്ലിനിയർസ്  മാത്രം താമസിക്കുന്ന നഗരം. കാർ  പാർക്ക് ചെയ്തിട്ട് ഒരൽപം നടന്നു.അതാ മുന്നിൽ യൂണിവേഴ്സൽ സ്റ്റുഡിയോ. ഒരു വലിയ ഫൗണ്ടനിൽ വലിയ ഒരു ഭൂഗോളം , തിരിഞ്ഞു കൊണ്ടേ ഇരിക്കുന്നു. അതിൽ സ്വർണലിപികളിൽ " യൂണിവേഴ്സൽ സ്റ്റുഡിയോ എന്ന് എഴുതിവച്ചിരിക്കുന്നു. 

അതിനുചുറ്റും ഫോട്ടോ എടുക്കുന്ന പല രാജ്യക്കാരായ ആളുകൾ. അവിടെനിന്നും വീണ്ടും മുന്നോട്ടു നടക്കുമ്പോൾ യൂണിവേഴ്സൽ എന്നെഴുതിയ വേറൊരു വലിയ കെട്ടിടം. അവിടെനിന്നും വലിയോരു റെഡ് കാർപെറ്റ് നിലത്തുവിരിച്ചിരിക്കുന്നു.യൂണിവേഴ്സൽ സ്റ്റുഡിയോയിലേക്ക്... ഏക്കർ കണക്കിന് വ്യാപിച്ചു കിടക്കുന്ന സ്റ്റുഡിയോ ..അല്ല , ഒരു നഗരം. അതാണ് യൂണിവേഴ്സൽ സ്റ്റുഡിയോ..ഞങ്ങൾ നേരത്തെ ഓൺലൈൻ വഴി ടിക്കറ്റ് എടുത്തിരുന്നു , മുന്നൂറു ഡോളർ ആണ് ഒരാൾക്ക് , what  ??? അതേ ഒരാൾക്ക് , ഞങ്ങൾ അഞ്ചുപേർക്ക്‌ 1500 ഡോളേഴ്‌സ് , ഉള്ളിലേക്ക് കടന്നു ആൾക്കാരുടെ ലൈൻ കണ്ടതും എന്റെ കിളി പോയി . 

നാട്ടിൽ ആൾക്കാർ  നോട്ടിന് വേണ്ടി ലൈൻ നിന്ന അതേ  കാഴ്ച ..ഒറ്റ വ്യത്യാസം എല്ലാവരും ക്ഷമയോടെ കാത്ത് നിൽക്കുന്നു ..ഉന്തില്ല , തള്ളില്ല  , എല്ലാവരും അവരവരുടെ സമയത്തിനായി കാത്തു  നിൽക്കുന്നു. ഇത് അമേരിക്ക ..അത് ഇന്ത്യ എന്ന വ്യത്യാസം ഇവിടെ കാണാം ..ആൾക്കാർ നിയമം പാലിക്കുന്നു. മുകളിലായി ഒരു റെഡ് ബോർഡിൽ  ചുമന്ന അക്ഷരം നിരങ്ങി നീങ്ങുന്നു . എസ്റ്റിമേറ്റഡ്  വെയ്റ്റിങ് ടൈം രണ്ടു മണിക്കൂർ. അടുത്ത കൗണ്ടറിൽ വളരെ കുറഞ്ഞ ലൈൻ ..എക്സ്പ്രസ്സ് ലൈൻ എന്നെഴുതിയിട്ടുണ്ട്. തൊട്ടടുത്ത് വിഐപി  ലൈൻ എന്നും.ഞാൻ അവിടെ ചെന്ന് കാര്യം അന്വേഷിച്ചു.നൂറു ഡോളർ ഒരു ടിക്കറ്റിന് എക്സ്ട്രാ കൊടുത്താൽ എക്സ്പ്രസ്സ് ലൈൻ ടിക്കറ്റ് അപ്ഗ്രേഡ് ചെയ്യാം , അഞ്ഞൂറ് ഡോളർ..എക്സ്ട്രാ.VIP  ടിക്കറ്റിനു ഇരുനൂറ്റി അമ്പതു രൂപ ഒരു ടിക്കറ്റിന് എക്സ്ട്രാ കൊടുത്താൽ , നമ്മുടെ കൂടെ ഒരു ( സൂപ്പർ  വെള്ള ചരക്കു , (സോറി )  ഗൈഡ് വരും ..എല്ലായിടവും ആദ്യം കൊണ്ടുപോയി കാണിക്കും , അവരു കയറിയ ശേഷം മാത്രമേ മറ്റുള്ള ടിക്കറ്റുകാർക്ക് അകത്തു പ്രവേശനംഉള്ളു , മാത്രമല്ല , ബ്രേക്ക് ഫാസ്റ്റ് , ലഞ്ച് , സ്‌നാക്‌സ്  എല്ലാം  ഉൾപ്പെടെ. ഭാര്യ കൂടെ ഉള്ളത് കൊണ്ട് വിഐപി ടിക്കറ്റിന്റെ  കാര്യം ചിന്തിക്കുകയെ വേണ്ട.   ഈ കുഞ്ഞുങ്ങളേം കൊണ്ട് സാധാരണ ലൈനിൽ നിന്നാൽ , ഇന്നത്തെ ദിവസം പോകും , തന്നെയുമല്ല , പല അട്രാക്ഷൻസും കാണാൻ സമയവും കിട്ടില്ല. ഭാര്യയെ നോക്കി , കാര്യത്തിന്റെ ഗൗരവം മനസിലാക്കി എന്നു തോന്നുന്നു , സമ്മതം മൂളി. അങ്ങനെ എക്സ്പ്രസ്സ്  ലൈൻ അപ്ഗ്രേഡ് ചെയ്തു , സെക്യൂരിറ്റി ചെക്ക് എല്ലാം വളരെ ഫാസ്റ്റ് ആയി കഴിഞ്ഞു , ഞങ്ങളുടെ ഊഴത്തിനായി കാത്തു  നിന്നു . 

യൂണിവേഴ്സൽ സ്റുഡിയോയെ കുറിച്ചും അതിലെ മറക്കാനാവാത്ത അനുഭവങ്ങളെ കുറിച്ചും..അടുത്ത ലക്കത്തിൽ പങ്കുവക്കാം 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MY CREATIVES
SHOW MORE
FROM ONMANORAMA