ADVERTISEMENT

സിയുഡാഡ് മെക്സിക്കോയിൽ റിയോ ഗ്രാൻഡ് നദിക്കരയിലൂടെ തന്ത്രപരമായി മറച്ച ഒരു പിക്ക് അപ്പിൽ നാഷണൽ ഗാർഡുകൾ തങ്ങളുടെ ഇരകളായ ഒരു സംഘം കുടിയേറ്റക്കാരെ പിന്തുടർന്നു. പിക്കപ്പിന് പിൻഭാഗത്ത് ഒരു യന്ത്രത്തോക്കിന്റെ ട്രിഗറിൽ വിരലുകൾ ഉറപ്പിച്ച് മറ്റൊരു ഗാർഡ് നിലയുറപ്പിച്ചിരുന്നു.

പലായനം ചെയ്യുന്ന രണ്ട് സ്ത്രീകളും അവരുടെ കുട്ടികളും ഓട്ടം മതിയാക്കി നിന്നു. യുഎസ് അതിർത്തിക്ക് ഏതാനും വാര അകലെ അവരുടെ സ്വപ്നങ്ങൾ തകർന്നു. യുഎസ് ഏജന്റുമാർ നദിയുടെ മറുകരയിൽ നിന്ന് സംഭവിക്കുന്നത് സസൂക്ഷ്മം വീക്ഷിക്കുന്നുണ്ടായിരുന്നു. മെക്സിക്കൻ അധികാരികൾ റേഡിയോ സന്ദേശത്തിലൂടെ ഗാർഡുമാരോട് കുടിയേറ്റക്കാരെ പിടികൂടാൻ നിർദേശിച്ചുകൊണ്ടിരുന്നു.

സ്ത്രീകളിൽ ഒരുവൾ തങ്ങൾ ഹോണ്ടുരാസിൽ നിന്നുള്ള അമ്മമാരാണെന്ന് പറഞ്ഞു. എരിപൊരിയുന്ന ചൂടിൽ പിടിക്കപ്പെട്ട അവർ തങ്ങളെക്കുറിച്ചോ കുട്ടികളെക്കുറിച്ചോ കൂടുതൽ വിവരങ്ങൾ പറയാൻ വിസമ്മതിച്ചു. നദിക്ക് ഇവിടെ വീതി കുറവാണ്. ഒരു കരയിൽ ഹുവാരസും മറുകരയിൽ അമേരിക്കൻ നഗരം അൽപാസോയും. ഒരമ്മ വിലപിക്കുവാൻ തുടങ്ങി. ഒരു പുരുഷനും ഒരു സ്ത്രീയും ഭയചകിതരായ കുട്ടികളോട് എല്ലാം ശരിയാവും എന്ന് ഉറപ്പു നൽകി. ഒരു സൈനികൻ ഒരു കുട്ടിയെ കാൽ മുട്ടുകളിലിരുത്തി. 

തടവിലാക്കിയ കുടുംബങ്ങൾക്ക് എന്ത് സംഭവിക്കും എന്ന ചോദ്യത്തിന് സെർഗിയോ ഉരിബർ എന്ന് സ്വയം പരിചയപ്പെടുത്തിയ ഒരു സൈനികന്റെ മറുപടി ഇങ്ങനെ ആയിരുന്നു. ഇവർ പിടികൂടപ്പെട്ടില്ല. തടവിലാക്കപ്പെടുകയും ചെയ്തില്ല. ഇവരെ രക്ഷപ്പെടുത്തുക മാത്രമാണ് ചെയ്തത്. തറയിലെ മണ്ണ് കാലുകൊണ്ട് തട്ടിമാറ്റി അയാൾ തുടർന്നു. എനിക്ക് തോന്നുന്നത് ഞങ്ങൾ അവരുടെ സ്വപ്നങ്ങൾ അപഹരിച്ചു എന്നാണ്.

ഇത്തരം സംഭവങ്ങൾ റിയോ ഗ്രാൻഡ് തീരത്ത് സ്ഥിരമായി അരങ്ങേറുകയാണ്. അതിനാൽ യുഎസ് അതിർത്തി ഭാഗത്ത് കീഴടങ്ങുന്നത് കുറഞ്ഞിട്ടുണ്ട്. ജൂൺ മാസത്തിൽ മെയ്‌യിലുണ്ടായ 1,44,000 പിടികൂടലിന്റെ 25% കുറവേ ഉണ്ടായിട്ടുള്ളു എന്നാണ് നിഗമനം. ഇതിന് ഒരു കാരണം വേനൽ ചൂടാണ്. മെക്സിക്കൻ നാഷണൽ ഗാർഡിന്റെ പ്രവർത്തനവും വലിയ തോതിൽ സഹായിച്ചു.

മെക്സിക്കോയിൽ യുഎസുമായുള്ള അതിർത്തിയിലും രാജ്യത്തിന്റെ തെക്ക് ഭാഗത്ത് ഗോട്ടിമാലയുമായുള്ള അതിർത്തിയിലും മനുഷ്യ കവചം സൃഷ്ടിച്ചിരിക്കുകയാണ്. വടക്കൻ അതിർത്തിയിൽ 15,000 വും തെക്കൻ അതിർത്തിയിൽ 6,000 ഗോട്ടിമാലക്കാരെ മെക്സിക്കോ നിയോഗിച്ചിട്ടുണ്ട്.

മെക്സിക്കൻ ഗവൺമെന്റിന്റെ നടപടികൾ ഫലം കാണുകയാണെന്ന് പറയാം. പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വാണിജ്യ താരീഫ് മുന്നറിയിപ്പ് അനുസരിച്ച് മെക്സിക്കൻ പ്രസിഡന്റ് ആൻഡ്രെ മാനുവൽ ലോപസ് ഒബ്രഡോർ കുടിയേറ്റക്കാർക്കെതിരെ കടുത്ത നടപടി സ്വീകരിക്കുന്നത് വിമർശനങ്ങൾക്ക് കാരണമായിട്ടുണ്ട്. ഇടതുപക്ഷ ചിന്താഗതിക്കാരനായ ഒബ്രഡോറിൽ നിന്ന് ഇങ്ങനെ ഒരു നടപടി പ്രതീക്ഷിച്ചിരുന്നില്ലെന്ന് വിമർശകർ പരാതിപ്പെടുന്നു.

ഏപ്രിൽ 2018 ൽ തിരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് മെക്സിക്കോ വിദേശ ഗവൺമെന്റുകളുടെ നിർദേശങ്ങൾക്കനുസരിച്ച് പ്രവർത്തിക്കില്ല എന്ന് ഒബ്രഡോർ പറഞ്ഞിരുന്നു. അതിർത്തി മതിലിന്റെ നിർമ്മാണച്ചെലവ് മെക്സിക്കോയെക്കൊണ്ട് വഹിപ്പിക്കുമെന്ന് ട്രംപ് പറഞ്ഞിരുന്നു.

ട്രംപിന്റെ ചില നിർദേശങ്ങൾ അംഗീകരിക്കുന്നുണ്ടെങ്കിലും ഒബ്രഡോറിന്റെ ഉയർന്ന ജന പിന്തുണയ്ക്ക് ഒരു കുറവും സംഭവിച്ചിട്ടില്ല. മെക്സിക്കൻ പത്രം അൽഫിനാൻസിയോറോ ഈയിടെ നടത്തിയ അഭിപ്രായ സർവേയിൽ 65% പേർ മതിയായ രേഖകളില്ലാതെ മെക്സിക്കോയിൽ കടക്കുന്നവരെ തടയുന്നത് അനുകൂലിച്ചു. 68%  പേർ ഇതിന് നാഷണൽ ഗാർഡിനെ ഉപയോഗിക്കുന്നതും അനുകൂലിച്ചു. മെക്സിക്കോയുടെ വിദേശ കാര്യമന്ത്രിമാർ സെലോ എബ്രാർഡ് യുഎസുമായുള്ള താരിഫ് യുദ്ധം രണ്ടു ലക്ഷം തൊഴിൽ അവസരങ്ങൾ നഷ്ടപ്പെടുത്താൻ സാധ്യത ഉണ്ടായിരുന്നതായി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com