sections
MORE

ഭീതി പരത്തിയ ഭൂമികുലുക്കങ്ങൾ

SHARE

“ജൂലൈ 6, വെള്ളിയാഴ്ചയുടെ സായംസന്ധ്യ വഴിമാറി ഇരുട്ട് പടർന്നുകൊണ്ടിരിക്കുന്നു സമയം 8:19. ടിവി കണ്ടുകൊണ്ടിരുന്ന ഞാൻ സോഫയോടെ ഊഞ്ഞാലിലാടുന്ന പ്രതീതി. സംശയരൂപേണ രണ്ടുകൈകളും ഉറപ്പിച്ചു പിടിച്ചിട്ടും ആരോ ബലമായി തള്ളിവിടുന്ന അനുഭവം. ചുറ്റും കണ്ണോടിച്ചപ്പോൾ ഡൈനിങ് ടേബിളിന് മുകളിലുള്ള ഷാൻഡ്ലീയർ പെൻഡുലം പോലെ ആടിക്കൊണ്ടിരിക്കുന്നു. 

ആറുമൈൽ അകലെ വസിക്കുന്ന മകൻ ഫോണിൽ ലാസ് വേഗാസിലും എർത്ക്വേയ്‌ക് അനഭവപ്പെടുന്നുവെന്നു വിളിച്ചു പറയുന്നു. അവരുടെ വീട്ടിലെ കൗണ്ടറിലിരുന്ന ഫിഷ് ടാങ്കിലെ വെള്ളം ആടിത്തുളുമ്പി പുറത്തേക്കു വീണിരിക്കുന്നു. എല്ലാം പെട്ടെന്നായിരുന്നു, ഞടുക്കം സാവധാനം വിട്ടകലുമ്പോഴാണ്, തലേദിവസം 240 മൈൽ അകലെ  സതേൺ കാലിഫോര്ണിയയുടെ മൊജാവേ ഡെസേര്ട് പ്രദേശത്തു തുടരെ പ്രകമ്പനം കൊള്ളിച്ച ഭൂമികുലുക്കത്തെപ്പറ്റി ഓർത്തതു തന്നെ”.

ലാസ് വേഗാസിലെ  പാംസ് ഹോട്ടലിലെ നിറഞ്ഞ സദസ്സിനു മുമ്പിൽ  മുൻ യുഎഫ്സി ലൈറ്റ് ഹെവി വെയിറ്റ് ചാമ്പ്യൻ ഇവാൻസ്, തന്നെ ഹോൾ ഒാഫ് ഫെയിമിൽ അംഗീകരിച്ചതിന്റെ സ്വീകരണപ്രസംഗം നടത്തുമ്പോഴായിരുന്നു ഭൂചലനം ശക്തമായി അനുഭവപ്പെട്ടത്. 240 മൈൽ  അകലെ കലിഫോർണിയയിലെ റിഡ്ജ്ക്രെസ്റ്റിൽ ഉത്ഭവിച്ച ഭൂമികുലുക്കത്തിന്റെ ശക്തമായ തരംഗങ്ങൾ “സിൻ സിറ്റി” യെയും ഞെട്ടിച്ചുവെന്നറിഞ്ഞ ഇവാൻസ് കുറേ സമയത്തിനുശേഷം തന്റെ പ്രസംഗം തുടരുകയും ചെയ്തു. വേൾഡ് സീരീസ് പോക്കർ ടൂർണമെന്റ്, രണ്ട് ബാസ്‌ക്കറ്റ്‌ബോൾ ഗെയിമുകൾ തുടങ്ങിയവ കുറേ സമയത്തേക്കു നിർത്തിവെക്കേണ്ടി വന്നു.   

തലേ ദിവസം വ്യാഴാഴ്ച ഉണ്ടായ ഭൂമികുലുക്കത്തിന് റിക്ടർ സ്കെയിലിൽ 6.4 എന്ന അളവ് രേഖപ്പെടുത്തുമ്പോൾ, കഴിഞ്ഞ 20 വർഷങ്ങളിലെ ഏറ്റവും ശക്തമായ ഭൂമികുലുക്കമായിരുന്നു. തുടർന്ന് വെള്ളിയാഴ്ച നടന്ന 7.1 അളവ് രേഖപ്പെടുത്തിയ ഭൂമികുലുക്കത്തിന്റെ പ്രകമ്പനങ്ങൾ ലാസ് വെഗാസ് വരെ എത്താൻ ശക്തമായിരുന്നു.

കലിഫോർണിയയിൽ പലയിടത്തും കെട്ടിടങ്ങൾക്കു വിള്ളലുകൾ, തീപിടുത്തങ്ങൾ, റോഡുകളിൽ വിണ്ടുകീറൽ തുടങ്ങിയ വിപത്തുകളോടൊപ്പം പലർക്കും പരുക്കുകൾ പറ്റിയതായി  റിപ്പോർട്ടുകൾ ചെയ്യപ്പെടുന്നു. തുടർന്നും നേരിയ ഭൂചലനങ്ങൾ അടുത്ത ദിവസങ്ങളിലോ ആഴ്ചകളിലോ വരാൻ സാധ്യതയുണ്ടെന്ന് ഭൂചലനവിദഗ്ധർ  മുന്നറിയിപ്പു നൽകിയിരിക്കന്നതിനാൽ ജനങ്ങളിൽ പരിഭ്രാന്തി പടർന്നിട്ടുണ്ടെന്നതാണു ഇപ്പോഴത്തെ സ്ഥിതി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE IN MY CREATIVES
SHOW MORE
FROM ONMANORAMA