ADVERTISEMENT

ഭാര്യ അന്ന് ഭയങ്കര ദേഷ്യത്തിലായിരുന്നു. രാവിലെ അമ്മായിയമ്മ മരുമകൾ പോരു കഴിഞ്ഞതേ ഉള്ളൂ.  അതിനാലായിരിക്കണം. നടുവിൽ ഞാൻ ഒന്നും മനസിലാകാത്തതു പോലെ വെറുതെ നോക്കിയിരിക്കുന്നു.

 

ആ ദേഷ്യം ഒന്ന് തണുപ്പിക്കാം എന്ന് പറഞ്ഞാണ് ഞാൻ അവളെയും കൊണ്ട് മാർക്കറ്റിൽ പോകാമെന്നു വിചാരിച്ചത്. ഒരു വിധത്തിൽ അവളെ സമ്മതിപ്പിച്ചു.

 

വീട്ടു സാധനങ്ങളൊക്കെ ഓരോന്നായി വാങ്ങിക്കൊണ്ടിരിക്കുമ്പോഴാണ് എന്റെ കൂടെ പഠിച്ച സൂനജ പപ്പടം വിൽക്കുന്നത് കണ്ടത്. അവളെ കണ്ടതും ഞാൻ അവളുടെ അടുത്തു പോയി വെറുതെ കുശലം ചോദിയ്ക്കാൻ തുടങ്ങി. ഭാര്യ തിരിഞ്ഞു നോക്കിയപ്പോഴാണ് ഞാൻ ഏതോ പെണ്ണിനോട് എന്തൊക്കെയോ  പറഞ്ഞു പൊട്ടിച്ചിരിക്കുന്നത് കണ്ടത്. പോരെ പൂരം അവളുടെ ആ നോട്ടം കണ്ടപ്പോൾ ഞാൻ  ബൾബിനടുത്തു ചെന്ന ഈയാം പാറ്റയെ പോലെയായി.

 

ഞാൻ പെട്ടെന്ന് പോകണമെന്ന് പറഞ്ഞു അവിടെ നിന്നും മെല്ലെ ഒഴിവാക്കാൻ നോക്കി. എങ്കിലും സൂനജ നിർബന്ധിച്ചു കുറച്ചു പപ്പടം എന്റെ കൈയിൽ  തന്നയച്ചു. അത് കണ്ടതും അവളുടെ കോപം ഇരട്ടിയായി. ഞാൻ മനസ്സിൽ വിചാരിച്ചു ഈ പപ്പടം കാച്ചാൻ ഇനി എണ്ണയുടെ ആവശ്യമില്ല. എന്റെ ഭാര്യയുടെ മുഖത്തു വച്ചാൽ മതി. അത്രയ്ക്കും കോപം കൊണ്ട് അവളുടെ മുഖം ചുവന്നു തുടുത്തിരുന്നു.

 

വീട്ടിലെത്തി ഞാൻ പതിയെ മുറിയിലേക്ക് കയറി. ഭാര്യ അടുക്കളയിലേക്കും. കുറച്ചു നേരം കഴിഞ്ഞപ്പോൾ വിശപ്പിന്റെ വിളി എന്നെ നിൽക്കാനുവദിച്ചില്ല. ഞാൻ കുറെ പിടിച്ചു നിന്നെങ്കിലും എന്റെ കാലുകൾ എന്നെ അടുക്കളയിലേക്കു കൊണ്ടുപോയി. അവിടെ എന്റെ ഭാര്യയും അമ്മയും ഒരു കാന്തത്തിന്റെ രണ്ടു ദ്രുവങ്ങൾ പോലെ രണ്ടിടത്തും നിൽപ്പുണ്ട് അവരുടേതായ ജോലിയിൽ  മുഴുകി. പക്ഷെ എന്റെ മനസ്സിൽ വിശപ്പ് എന്ന ചിന്ത മാത്രം. 

സഹധർമിണിയുടെ അടുത്ത് പോയി എനിക്ക് വിശക്കുന്നു എന്ന് പറഞ്ഞു. ആര് ചെയ്ത പുണ്യമോ എന്തോ അവൾ എന്നോട് കൈ കഴുകി ഇരിക്കാൻ പറഞ്ഞു.

 

തീന്മേശയിൽ അവൾ ചോറും കറികളും ഓരോന്നായി അവിടെ കൊണ്ട് വച്ചു. ഓരോന്നായി വിളമ്പി തന്നു കൊണ്ടിരുന്നപ്പോഴാണ് പപ്പടം ഇല്ലേ എന്നൊരു ചോദ്യം എന്റെ നാവിൽ നിന്നും വീണത്. എന്റെ മകന് പപ്പടം ഇഷ്ടമാണെന്നു എന്റെ അമ്മയുടെ നാവിൽ നിന്നും പോരെ പൂരം.

 

പിന്നെ നടന്നതൊരു യുദ്ധമായിരുന്നു. ആരവങ്ങളെല്ലാം ഒഴിഞ്ഞപ്പോൾ ഞാൻ കട്ടിലിൽ കിടക്കുകയായിരുന്നു. തലയിൽ എന്തോ ഒരു ഭാരം തൊട്ടു നോക്കിയപ്പോൾ തുണികൊണ്ട് തലയിലെ മുറിവിൽ കെട്ടി വച്ചിരിക്കുന്നതാണ്.

 

ഇന്ന് പപ്പടം എന്നൊരു വാക്ക് കേട്ടാൽ പോലും ഭയമാണ്. വേണ്ട നമുക്കിനിയും ഒരു മഹായുദ്ധം.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com