sections
MORE

കലിഫോർണിയ യാത്ര– നാലാം ഭാഗം

universal-studio
SHARE

1912 ഏപ്രിൽ 30 നു , നിർമിച്ച , കലിഫോർണിയയിലെ യൂണിവേഴ്സൽ സിറ്റി എന്ന കൗണ്ടി അയർലൻഡിൽ 70 ശതമാനത്തോളവും ലൊസാഞ്ചൽസ് കലിഫോർണിയയുടെ ബാക്കി ഭാഗത്തുമായി പരന്നു  കിടക്കുന്ന ലോകത്തിലെ തന്നെ പ്രശസ്തമായ വളരെ പുരാതനമായ ഹോളിവുഡ് ഫിലിം സ്റ്റുഡിയോ ആണ് യൂണിവേഴ്സൽ സ്റ്റുഡിയോ. ഏതാണ്ട്  നൂറിൽപ്പരം വർഷങ്ങൾക്കു മുൻപ് എന്നർത്ഥം ... "The Entertainment Capital of LA" എന്നും  ഈ സ്റ്റുഡിയോ അറിയപ്പെടുന്നു . ഒരു തീം പാർക്ക് ആയിട്ടാണ് ആദ്യം ഈ സ്റ്റുഡിയോ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ യൂണിവേഴ്സൽ തീം പാർക്കുകൾ ഇന്നും നിലവിലുണ്ട് .

എൻബിസി യൂണിവേഴ്സൽ കോര്പറേഷൻ ,  തീം പാർക്കിനടുത്തു അതിനൂതന ഡിജിറ്റൽ ടെക്നോളജി ഉപയോഗിച്ച്  മൂവികൾ നിർമിക്കാൻ ഇവിടേയ്ക്ക് നീങ്ങിയതോടെ യൂണിവേഴ്സൽ സ്റ്റുഡിയോ ലോകം മുഴുവൻ അറിയപ്പെടാൻ തുടങ്ങി . KNBC , KVEA , NBC  NEWS , തുടങ്ങിയ വമ്പൻ കമ്പനികൾ യൂണിവേഴ്സൽ സ്റ്റുഡിയോ തിരഞ്ഞെടുത്തതും മറ്റൊരു കാരണം. അമേരിക്കയിലെ പ്രശസ്ത ഹോട്ടൽ ശൃംഖല ഹിൽട്ടൺ ഹോട്ടൽ , Sheraton Universal Hotel , ഏഴു നിലകളോട് കൂടിയ ഐ മാക്സ് തിയേറ്റർ , അനേക ഷോപ്പിങ് കോംപ്ലക്സ്കൾ ഒക്കെയും യൂണിവേഴ്സൽ സിറ്റിക്കകത്തുണ്ട്. 2017ലെ കണക്കും പ്രകാരം 9,056,000  പരം ടുറിസ്റ്റുകളെ ഉൾക്കൊള്ളുന്ന ലോകത്തിലെ പതിനഞ്ചാമത്തെ പാർക്ക് , അമേരിക്കയിലെ എട്ടാമത്തെയും.

യൂണിവേഴ്സൽ സ്റ്റുഡിയോ പലപ്രാവശ്യം കാട്ടുതീക്ക് ഇരയായിട്ടുണ്ട് . 1957ൽ ഉണ്ടായ തീപിടിത്തം ആരോ കത്തിക്കാൻ ശ്രമിച്ചതിന്റെ ഫലമായിരുന്നു എന്നും ചരിത്രസത്യം. 2008 ജൂണിൽ നടന്ന തീപിടിത്തത്തിൽ 50000ൽപ്പരം ഡിജിറ്റൽ മൂവി കോപ്പികൾ നശിച്ചതാണ് ഏറ്റവും വലിയ നഷ്ടമായി കണക്കാക്കപ്പെടുന്നത്. 118,000 to 175,000 പരം  മൂവി ആൽബംസ് , 500,000 സോങ് ടൈറ്റിൽസ് ഒക്കെ തീയിൽ നശിച്ചവയിൽ ഉൾപ്പെടുന്നു .

1965ലാണ് ആദ്യ അറ്റ്ട്രാക്ഷൻ ആരംഭിച്ചത്. 200ൽപരം പക്ഷി മൃഗാദികളെ സ്റ്റുഡിയോയിലേക്ക് കൊണ്ടു വന്നു. 1970ൽ അനിമൽ ആക്ഷൻ സ്കൂൾ തുടങ്ങി ..തുടന്നുള്ള വർഷങ്ങളിൽ വിവിധ തരം  അട്രാക്ഷൻസ്, ഡിജിറ്റൽ ടെക്നോളജിയും സ്റ്റുഡിയോയുടെ ഭാഗമായി. കാണികൾക്കു ഒരിക്കലുംമറക്കാനാവാത്ത അനുഭവം നല്കണം എന്ന പ്രതിജ്ഞയുമായി, യൂണിവേഴ്സൽ സ്റ്റുഡിയോ പ്രസിഡന്റ് ജയ് സ്റ്റാൻ ഫ്ലാഷ് ഫ്ലഡ് എന്ന ആശയം കൊണ്ടുവന്നു . 2000 ഗാലൻസ്  വെള്ളം ഇരുനൂറടി താഴേക്ക്പാഞ്ഞു വരുന്ന ഫ്ലാഷ് ഫ്ലഡ് അട്രാക്ഷൻ തയ്യാറാക്കി. ഇത്  വലിയ ഹിറ്റായി. ഇന്നും പല ഇംഗ്ലീഷ് മൂവിയിലും ഈ അട്രാക്ഷൻ ഒരു ഭാഗമാണ്. രണ്ടായിരാമാണ്ടിൽ കുട്ടികൾക്ക് വേണ്ടി നിക്കലോഡൻ സ്റ്റുഡിയോ തുടങ്ങി , 2001ൽ , അനിമൽ പ്ലാനറ്റ് ലൈവ്  തുടങ്ങി , 2003ൽ റിവഞ്ച് ഓഫ് മമ്മി സെറ്റിങ്ങിനായി യൂണിവേഴ്സൽ സ്റ്റുഡിയോഅടച്ചിട്ടു. രണ്ടായിരത്തി നാലിൽ , വീണ്ടും തുറന്ന സ്റ്റുഡിയോയിൽ ഫിയർ  ഫാക്ടർലൈവ് ആരംഭിച്ചു. എല്ലാം ഭയങ്കര ഹിറ്റ് ആയി.

2008ൽ crazy  The Simpsons Ride, തുടങ്ങി. 2010ൽ സ്പെഷൽ എഫ്ഫക്റ്റ്സ്റ്റ് റേജ്സ്  തുടങ്ങി. ട്രാൻസ്ഫോർമേഴ്‌സ് , കിംഗ് കോങ്ങ്  360 ,3D  എഫക്ടുകൾക്കായി സ്റ്റുഡിയോകൾ  തുടങ്ങി ... പിന്നങ്ങോട്ട് ടെക്നോളജി എന്താണെന്നു ലോകം അറിഞ്ഞത് ഇംഗ്ലീഷ് സിനിമകളിലൂടെ.  അതുകൊണ്ടൊന്നും സായിപ്പിനു മതിയായില്ല. ഉപയോഗിച്ച് കഴിഞ്ഞ technology  , സ്റ്റുഡിയോ സെറ്റിങുകൾ ,  സാമാന്യ  ജനത്തിനായി തുറന്നുകൊടുത്ത്  ഇന്നും കാശുണ്ടാക്കുന്ന. നമ്മുടെ ശ്രീ മുതുകാടിനും ഒരു പക്ഷെ ഇതൊക്കെ ആവാം പ്രചോദനമായത്.. മാജിക് പ്ലാനറ്റ്  തുറന്നതു . അപ്പർ lot  lower  lot  എന്ന് തരാം തിരിച്ചുനൂറു കണക്കിന്സെറ്റുകൾ  , പുതിയ മൂവികൾക്കായി പുതിയ പുതിയ സീറ്റുകൾ ഉണ്ടാക്കുന്ന കാഴ്ചകളും  സ്റ്റുഡിയോയിൽ  കാഴ്ചക്കാർക്ക് കാണാം. പുതിയ സെറ്റിലേക്ക് പ്രവേശനംഇല്ല. പുറത്തുനിന്നും കാണാം എന്ന് മാത്രം.

ചുവന്നപരവതാനി കടന്നുമുന്നോട്ടു പോകുമ്പോൾ ഒരുവലിയഗേറ്റ് , ഗേറ്റ്കടന്നാൽ , ഒരു വലിയ ഫൗണ്ടൻ. അതിന്റെ അടിയിൽ  വെള്ളിഅക്ഷരങ്ങൾ ' യൂണിവേഴ്സൽ സ്റ്റുഡിയോ ഹോളിവുഡ് " . അതിനു മുകളിൽ ഒരു സിനിമ ഷൂട്ടിങ്ങിന്റെ രീതിയിൽ ഒരു കലാ ശിൽപം. ഡയറക്ടർ , ക്രൈനിൽ ഇരിക്കുന്ന  കാമറമാൻ, മൈക്ക്ബോയ്, എന്നിങ്ങനെ അതിന്റെ മറുഭാഗത്തു യൂണിവേഴ്സൽ സ്റ്റുഡിയോ " ദി എന്റർടൈൻമെന്റ് ക്യാപിറ്റൽ ഓഫ് എൽഎ ( The  Entertainment Capital  Of  LA  ) എന്ന് എഴുതിയിരിക്കുന്നു. ചുറ്റിലും നിന്ന് ആൾക്കാർ ഫോട്ടോയ്ക്കായി തിരക്ക് കൂട്ടുന്നു. കാമറ ഇല്ലാത്തവർക്കായി ഫോട്ടോ എടുക്കാൻ ഒരു മെക്സിക്കൻ ബോയ് തിരക്ക് കൂട്ടുന്നു. വീണ്ടും മുന്നിലേക്ക് പോയപ്പോൾ വഴിയിലൊക്കെ പ്രദർശന വസ്തുക്കൾ , ആദ്യം കണ്ടത് ജുറാസ്സിക് പാർക്ക് സിനിമയിൽ ഉപയോഗിച്ച 1992 നിർമിത " Wrangler Sahara" ജീപ്പ് , ഞാനുംകുട്ടികളും ഭാര്യയും എല്ലാവരും അതിന്റെ മുന്നിൽ നിന്നു ചില പടങ്ങൾ എടുത്തു., പിന്നെ കാണുന്നത് , മമ്മി എന്ന സിനിമയിൽ ഉപയോഗിച്ച "1931 നിർമിത duesenburg മോഡൽ ജെകാർ , വീണ്ടും മുന്നോട്ടു നടന്നപ്പോൾ , ജോർജ്ക്യൂരിയസ് എന്ന കാർട്ടൂൺ കഥാപാത്രം പിള്ളാർക്ക്  വഴിയിൽ നിന്ന് hug  കൊടുക്കുന്നു

കുറച്ചകലെയായി യൂണിവേഴ്സൽ എന്നെഴുതിയ ഒരു കൂറ്റൻ ടവർ , അതിന്റെ ഒരുവശത്തായി മെർലിൻ മണ്ട്രോ  പോലെ വേഷധാരിയായ ഏതോ ഒരു സെലിബ്രറ്റി, എല്ലാവരും അവരുടെ കൂടെ നിന്നു ഫോട്ടോഎടുക്കുന്നു. മറ്റൊരു സൈഡിൽ ബ്ലൂകോളർ എന്ന സിനിമയിൽ ഉപയോഗിച്ചിരുന്ന, ചെക്കർമോട്ടോർ കോർപറേഷന്റെ 1970 മോഡൽ കാർ കിടക്കുന്നു. പിന്നീട് അങ്ങോട്ട് ചെന്നപ്പോൾ അതാ നിൽക്കുന്നു കുട്ടികളുടെ ഹരമായ  കുങ്ഫുപാണ്ട, ചില കുങ്ഫു ചുവടുകൾ കുട്ടികൾക്കായി കാണിക്കുന്നു. അപ്പോഴാണ് ശ്രദ്ധിച്ചത്  യൂണിവേഴ്സൽ സ്റ്റുഡിയോയിലെ തന്നെ പ്രശസ്തമായ ഡ്രീം വർക്സ്‌ തിയേറ്ററിന്റെ മുന്നിലാണ് നിൽക്കുന്നത് , കുൻഫു പാണ്ട മൂവിനിർമിച്ച അതുപോലെ അനേകം കിഡ്സ് മൂവീസ് നിർമിച്ചതു ഈ തിയേറ്ററിൽ വച്ചാണ്. യൂണിവേഴ്സൽ സ്റ്റുഡിയോയിലെ ആകെയുള്ള എട്ട്‌ അട്രാക്ഷൻസിൽ ആദ്യത്തേതാണ് ഇത്. പിന്നീടുള്ളവ മുന്നോട്ടു പോകുംതോറും പറയാം , തിയേറ്ററിന്റെ ഉള്ളിലേക്ക് പ്രവേശിച്ചു , വാതിലിൽ ആയി അവരുടെ സിംബൽ , ചന്ദ്രക്കലയിൽ ഇരുന്നു ചൂണ്ടയിടുന്ന കുട്ടി , എത്രകുട്ടികളെയാണ് ഈ തിയേറ്റർ കുട്ടികളുടെ മൂവിയിലൂടെ ചൂണ്ടയിട്ട് പിടിച്ചിട്ടുള്ളതെന്ന് നമുക്കേവർക്കും അറിയാം , നല്ല തിരക്കുണ്ട് , പെട്ടെന്ന്  മുന്നിലുള്ള വരാന്തയിൽ നിന്നൊരു ശബ്ദം , shrek  മൂവിയിലെ കഴുതയും shrek ഉം വാതിൽതുറന്നു പുറത്തേക്കു വന്നു , എന്തു ടെക്നോളജി ആണെന്നറിയില്ല .

7ഡി ആണെന്ന് തോന്നുന്നു അവർ ഒരു വരാന്തയിൽ നിന്നും അപ്പുറത്തെ ബാൽക്കണിയിലേക്കു നടന്നുനീങ്ങി , നമ്മുടെ കണ്ണും മുൻപിൽ നമ്മൾ നടന്നുപോകുന്നപോലെതന്നെ , പിന്നെ ആ തിയേറ്ററിൽ നിർമിച്ച പല മൂവികളിലെ  കഥാപാത്രങ്ങൾ ഒരുമിച്ചു കൂടി , ഏതാണ്ട് പതിനഞ്ചു മിനിറ്റു  അതിശയിച്ചു വാപൊളിച്ചു തിയേറ്ററിന്റെ മുന്നിൽ  നിന്നു  , പിന്നീട് തിയേറ്ററിന്റെ ഉള്ളിലേക്ക് പ്രവേശിച്ചു  അഞ്ഞൂറ് പേർക്ക് ഇരിക്കാവുന്ന ആധുനിക തിയേറ്റർ , കാമറ അനുവദനീയം അല്ല തിയേറ്ററിന്റെ അകത്തു, സോറി , സ്‌ക്രീനിൽ കുൻഹു  പാണ്ഡെയും ടീമും , അവർ അതാ ഒരു ബോട്ടില്‍ മുന്നോട്ടു നീങ്ങുന്നു. പെട്ടെന്ന് മുന്നിൽ ഒരു പാറക്കൂട്ടം വലിയൊരു സൗണ്ടും വെള്ളച്ചാട്ടവും , ഇരിക്കുന്ന കസേര കുലുങ്ങിയോ ? തോന്നിയതാവും , അല്ല തോന്നിയതല്ല , പാണ്ഡെ  പോകുന്നതിനൊപ്പം കസേരയും ആഞ്ഞുലഞ്ഞാടുകയാണ് , സ്‌ക്രീനിൽ പുകവന്നപ്പോൾ നമ്മൾക്ക് പുകമണം  , സ്‌ക്രീനിൽ  ഐസ്  വീണപ്പോൾ നമ്മുടെ ദേഹത്തേക്കും സ്നോ തെറിച്ചു , അവസാനം വെള്ളച്ചാട്ടത്തിലേക്ക് അവർ വീണപ്പോൾ  വെള്ളംതെറിച്ചത്  തിയേറ്ററിൽ ഇരുന്ന നമ്മുടെ ദേഹത്തേക്ക്. എന്താണ് ടെക്നോളജി അല്ലെ , ശരിക്കും പാണ്ഡെയുടെ കൂടെ യാത്രചെയ്ത ഒരുഅനുഭൂതി , വിർച്വൽ  ടെക്നോളജിയും , 7 ഡിയും  പ്ലംബിങ്ങും ഫോഗ്മെഷീനും  എല്ലാം ചേർത്തൊരുക്കിയ ഒരിക്കലും മറക്കാൻ കഴിയാത്ത ഒരുഅനുഭവം . 

അവിടെനിന്നും പുറത്തേക്കിറങ്ങിയപ്പോൾ , ചെറിയൊരു ബൂത്തിൽ shrek ന്റെ കൂട്ടുകാരൻ കഴുത , ഞങളെ കണ്ടപ്പോൾ ഞങ്ങളോടും കുശലംചോദിച്ചു .... കഴുതക്കു കഴുതയോടല്ലേ കുശലം പറയാൻ പറ്റൂ  എന്നൊന്നും കരുതണ്ട കേട്ടോ ... അങ്ങനാണേൽ ഇവിടെ വരുന്ന എല്ലാരോടും ഈ കഴുത കുശലംചോദിക്കാറുണ്ട് ....ഒരു പിക്ചർ എടുക്കുന്നു ?  എന്ന് ചോദിച്ചിട്ടു വലിയൊരു " Cheeeese " തന്നു കഴുത ഞങ്ങളെ യാത്രയാക്കി . നല്ലചൂടുണ്ട് , വഴിയിൽ  സ്പ്രിംഗ്ളർ വച്ച ഫാൻ ഉണ്ട് , വേണമെങ്കിൽ നമ്മുടെ ശരീരംതണുപ്പിക്കാൻ ,

പിന്നീട് പോയത് സ്റ്റുഡിയോയിലെ  രണ്ടാമത്തെ അട്രാക്ഷൻ ആയ ലോക പ്രശസ്ത മൂവിഹാരിപോട്ടർ ന്റെ കോട്ടയിലേക്ക് സൈഡിലൊക്കെ പല ബിസിനെസ്സുകൾ ,  എല്ലാം ചെറിയ കോട്ടയുടെ ആകൃതിയിൽ . മറ്റൊരു വശത്തായി ഒരു വലിയ പഴയ ട്രെയിൻ എൻജിൻ , ഏതോ ഒക്കെ  സിനിമയിൽ അഭിനയിച്ചു  ഇപ്പോൾ പ്രായമായി ആർക്കും വേണ്ടാത്ത  മാതിരി പഴയ പ്രതാപത്തെ ഓർത്തു കിടക്കുകയാണ്. നമ്മുടെ നാട്ടിലെ പ്രായമായ സിനിമ കലാകാരന്മാരെ പോലെ , ആരുംതിരിഞ്ഞു നോക്കാനില്ലാത്ത അവസ്ഥ . കാണുമ്പോൾ ഫോട്ടോ എടുക്കാൻ മാത്രം ആളുകൾ കൂടും , ഇവിടെ സായിപ്പു ഇവനെ ഇങ്ങനെ എങ്കിലും പ്രദർശിപ്പിക്കുന്നുണ്ട് .

ദൂരെ ആയി ഹാരി പോട്ടർ കോട്ടകാണാം , നല്ല കയറ്റം ഉണ്ട് , വിഐപി ലൈൻ ചെറിയ തിരക്കേ ഉള്ളു , സാധാരണ ലൈനിൽ നല്ല തിരക്കുണ്ട് , കോട്ടയുടെ  സൈഡിലായി കയറുകൊണ്ട് കെട്ടി എന്തൊക്കെയോ സാധനങ്ങൾ ഒരു പെട്ടിയിൽ , ഞങ്ങൾ കോട്ടയുടെ അടുത്തെത്തി .അംബരചുംബിയായ ഹാരിപോട്ടർ കോട്ട , മുന്നിലായി ഒരു ഡ്രാഗൺ ആൾക്കാരെയും വഹിച്ചു കൊണ്ട് പായുന്നു . കോട്ടയുടെ ചുറ്റും ചെറിയ ചെറിയ കോട്ടകൾ , സായിപ്പല്ലേ , തടികൊണ്ട് ഉണ്ടാക്കിയ കോട്ട ആയിരിക്കും ... ഞാൻ വെളിയിൽ വന്നു ചുമ്മാതൊട്ടു നോക്കി , അല്ല , തടികൊണ്ടല്ല , നല്ല ഒന്നാതരം കരിങ്കല്ലിൽ  കൊത്തി ഉണ്ടാക്കിയിരിക്കുകയാണ്. സമ്മതിക്കണം സായിപ്പിനെ .ഞങ്ങൾ കോട്ടയുടെ  അകത്തേക്ക് നീങ്ങി. നമ്മുടെ നാട്ടിലെ ഈ കത്തോലിക്കാ പള്ളിയുടെ മാതിരി ഒരു ആർച്ച്  എൻട്രൻസിൽ. വളരെ മങ്ങിയ വെളിച്ചം മാത്രം ... ഞങ്ങൾ കോട്ടക്കുള്ളിലേക്കു കടന്നു .... 

ഹാരിപോട്ടർ കോട്ടയിലെ വിശേഷങ്ങളുമായി അടുത്തലക്കം കാണുന്നത് വരെ 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE IN MY CREATIVES
SHOW MORE
FROM ONMANORAMA