ADVERTISEMENT

അറിഞ്ഞില്ല ഉണ്ണീ നിൻ പേറ്റുനോവെന്നിൽ 

അറിഞ്ഞ നോവൊന്നുമേ താങ്ങീടില്ലെന്നിൽ

അറിഞ്ഞു ഞാൻ നിൻ ചലനങ്ങൾ എന്നിൽ 

അറിഞ്ഞീല ഞാൻ നിൻ കരസ്പർശം എന്നിൽ

 

കണ്ടീല്ല ഉണ്ണീ നിൻ മുഖവും ചിരിയും 

കണ്ടതെല്ലാമേ മായാ സ്വപ്നങ്ങളും

എണ്ണിയ ദിനങ്ങൾ കടന്നു പോയെങ്കിലും 

എണ്ണുവാൻ ദിനങ്ങൾ ഒന്നല്ല ഒരായിരം

 

കണ്ണാടിയിൽ കണ്ട എന്റെ നിറവയർ ഇന്നിതാ ചുക്കി ചുളിഞ്ഞ പാടുകളായ് 

മറക്കില്ല ഞാൻ എൻ പ്രാണനെ പേറിയ പത്തു മാസങ്ങൾ 

മറക്കുവാൻ ആവില്ല ഒരമ്മ തൻ വേദന

 

എന്നുണ്ണിയായ് നീ വിളങ്ങിടേണം ഈ വിണ്ണിൽ എന്നും 

എന്നുണ്ണിയായ് നീ മടങ്ങീടേണം ഈ മണ്ണിൽ പുനർജന്മമായ്

ചാപിള്ളയല്ല നീ ഉണ്ണീ ഈ അമ്മതൻ ഓമന പൊന്നോമന

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com