ADVERTISEMENT

ഒരു കുളിരേകും ധനുമാസവുമെത്തി വീണ്ടും 

ഒരുങ്ങി നാമൊരു ക്രിസ്മസ് നാളിനായിനിയും

നിഷ്കളങ്കനാകുമൊരു ശിശുവിനു ജന്മമേകാൻ 

നിർമലയായൊരു കന്യകയൊരുങ്ങി മനസ്സാൽ 

ലോകം മുഴുക്കെ എതിരായി നിൽക്കവേ മറിയം 

ലഭിച്ചില കിടക്കയെങ്കിലും തളരാതെ വിശ്വസിച്ചു

ഒടുവിൽ കാലിത്തൊഴുത്തൊന്നതിൽ തല ചായ്ച്ചു 

ഒരുവിധം വിശ്രമിക്കവേ വിഷമിച്ചു ജോസെഫും 

 

ലോകത്തിൻ രക്ഷകനാണ് പിറക്കുന്നതെന്നോർത്തു 

ലജ്ജയേശാതെ ജോസഫിൻ മാനം ലേശം തകരാതെ 

രക്ഷകൻ മാതാവ് കാലിത്തൊഴുത്തിൽ ശയിക്കവേ 

രാത്രി പോയതറിയാതെ കാത്തു ജോസെഫും നിന്നു

 

ദൈവ ദൂതരേറെ പറന്നെത്തി സ്വാന്തനമരുളി മെല്ലെ 

ദേവാധി ദേവനാം യേശുവേ കാണുവാൻ കൊതിച്ചു 

ഉണ്ണി പിറന്നു പൊടുന്നനെ ഉയർന്നു ഗാനാലാപങ്ങൾ 

ഉയരത്തിൽ നിന്നൊരായിരം സ്തുതികൾ ഇമ്പമായി 

 

വാനിലുദിച്ചൊരു വാൽ നക്ഷത്രം ആട്ടിടയർക്കൊരു 

വഴികാട്ടിയായി നിന്നു നയിച്ചു വിദ്വാന്മാരെ നേരെ 

ബതലഹം തന്നിലൊരു കാലിത്തൊഴുത്തിൽ പിറന്ന 

ബെന്യമിൻ ഗോത്രത്തിലെ സ്വപ്ന സന്തതിയുണ്ണിയേശു.

 

പാപിയാം നമ്മുടെ പാപമകറ്റുവാൻ പിറന്നു നാഥൻ 

പാപ ലോകത്തിൽ പാപമൊഴികെ പരീക്ഷിക്കപ്പെട്ടവൻ

മാനവർക് രക്ഷയേകുവാൻ പാരിൽ വന്നു പിറന്നേക 

മകൻ പിതാവിൻ കല്പന തെറ്റാതെ കാത്ത നൽപുത്രൻ 

 

ഒഴുക്കിയാ തിരു രക്തം ഗോഗുൽത്തായിലെ കുരിശിൽ 

ഒരിക്കലായ് തീർത്തു മായാത്ത അടയാളം നമുക്കായി

ഇന്ന് നാം കാണുമീ കുരിശതിന്നടയാളം മായാതിരിക്കട്ടെ 

ഇനിമേൽ എല്ലാം പൊറുക്കുമാ സ്നേഹത്തിൻ സ്തൂപമായി 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com