sections
MORE

അദ്ഭുതങ്ങൾ സാധ്യമാണോ?

bro-benny-prasad
SHARE

ഫീനിക്സ് ∙ അദ്ഭുതങ്ങൾ സാധ്യമാണോ? അതും ഇന്നത്തെ കാലത്ത്. ആൾക്കാരെ സഭയിലും മറ്റു കൺവെൻഷൻ സെന്ററുകളിലും കൊണ്ടുവരുന്നതാണോ അദ്ഭുതം? യേശു ക്രിസ്തു അദ്ഭുതങ്ങൾ ചെയ്യുമോ ? യേശു ക്രിസ്തുവിനു  മനുഷ്യനെ സൗഖ്യമാക്കാൻ കഴിയുമോ, മനുഷ്യനെ മാറ്റാൻ  കഴിയുമോ.

ആരിസോണയിലെ ഒരു ലൂഥറൻ ചർച്ചിൽ ബെന്നി പ്രസാദ് എന്നൊരാൾ വരുന്നു എന്നറിഞ്ഞാണ് ഞാനും കുടുംബവും പോയത്. ആരാണ് ബെന്നി പ്രസാദ്? 1975 ഓഗസ്റ് ആറിന് ബെംഗ്ലൂരിൽ ജനിച്ചു, കേവലം ഹൈസ്കൂൾ വിദ്യാഭ്യാസം മാത്രം ഉള്ള, അസ്മ ബാധിച്ചു തന്റെ അറുപതു ശതമാനം ശ്വാസകോശവും തകരാറിലായി വെറും ആറുമാസം മാത്രമേ ജീവിക്കു എന്ന് ഡോക്ടർ മാർ വിധി എഴുതിയിട്ടും, യേശു ക്രിസ്തുവിൽ വിശ്വസിച്ചതിനാൽ ദൈവം ഇന്നും അദ്ഭുതകരമായി  ഉപയോഗിക്കുന്ന ഒരു മനുഷ്യൻ. Bentar എന്ന ലോകത്തിലെ തന്നെ ആദ്യത്തെ ബോൻഗോ ഗിത്താർ (54 കമ്പികൾ ഉള്ള ഗിത്താർ) ഡിസൈൻ ചെയ്ത മനുഷ്യൻ ... ഹൈസ്കൂൾ വിദ്യാഭ്യാസം മാത്രം ഉള്ള ഒരാൾ ഇത്ര സ്ഫുടമായി എങ്ങനെ ഇംഗ്ലീഷിൽ സംസാരിക്കുന്നു.. ബൈബിൾ വായിച്ചതുകൊണ്ടു മാത്രം .... 

യേശു ക്രിസ്തുവിൽ വിശ്വസിച്ചതിനാൽ ആണെന്നോ? അതെ, അതുകൊണ്ടു തന്നെ ... ഇരുപത്തി അഞ്ചു ഡോളർ കയ്യിൽ വച്ചുകൊണ്ടു ഒരു വ്യക്തിയുടെ പോലും സപ്പോർട്ടു ഇല്ലാതെ ഗൂഗിൾ കണക്കും പ്രകാരം ആറു വർഷത്തിനകം ഇരുനൂറ്റി അൻപത്തി ഏഴു രാജ്യങ്ങൾ സന്ദർശിച്ചു ഗിന്നസ് ബുക്കിൽ ഇടം നേടുവാൻ നമ്മൾക്ക് സാധിക്കുമോ ? തന്റെ പാസ്പോർട്ട്  കൂട്ടങ്ങൾ കണ്ടു  ഇമിഗ്രേഷൻ ഓഫീസർമാർ പോലും അതിശയപ്പെടാറുണ്ട് എന്നും അദ്ദേഹം പറയുന്നു.. പണം ഇല്ലാത്ത ഒരാൾ എങ്ങനെ ലോകം മുഴുവൻ പോകും എന്ന ചോദ്യത്തിന് ഉത്തരം യേശു  സഹായിക്കുന്നു എന്ന് മാത്രം...രണ്ടു പേരാൽ ബലാത്സംഗം ചെയ്യപ്പെട്ട ഒരു നാഗാലാ‌ൻഡ്കാരിയെ സ്വന്തം ഭാര്യയായി സ്വീകരിക്കാൻ നമുക്കാവുമോ? യേശുക്രിസ്തുവിൽ അഭയം പ്രാപിച്ചതുകൊണ്ടു മാത്രം ഈ സ്ത്രീയെ അദ്ഭുതകരമായി ദൈവം തന്റെ വേലക്കായി ഉപയോഗിക്കുന്നു ... കള്ളനെന്നും forgery വിദ്വാൻ എന്നും ലോകം പേര് കുത്തിയ ഒരുവനെ സുവിശേഷ ഗായകനാക്കുവാൻ കഴിയുമോ? അതാണ് അദ്ഭുതം ... യഥാർത്ഥ അദ്ഭുതം.. യേശുക്രിസ്തുവിനു മാത്രം കഴിയുന്ന അദ്ഭുതം .. 

ഇതൊന്നും ഞാൻ പറഞ്ഞതല്ല ..അദ്ദേഹത്തിന്റെ തന്നെ വാക്കുകൾ വിഡിയോ കാണുക .... ഇന്ന് സോഷ്യൽ മിഡിയയിൽ പ്രശസ്തിക്കായി ആൾക്കാർ കാണിച്ചു കൂട്ടുന്നതല്ല അദ്ഭുതം ... മനുഷ്യനെ മനുഷ്യനാക്കുവാൻ യേശുക്രിസ്തുവിനു മാത്രമേ കഴിയു ...  കമ്മ്യൂണിസ്റ്റു വിപ്ലവകാരി ആയിരുന്ന തിരുവട്ടാർ കൃഷ്ണൻകുട്ടിയെ മാറ്റിയ ദൈവം ... പോൾ ഗോപാലകൃഷ്‌ണനെയും, പോൾ ജി നായരെയും വിളിച്ച ദൈവം .... അനീഷ് കവലത്തെ വിളിച്ച ദൈവം, ഷമീർ എന്ന മുസൽമാനെ യേശുക്രിസ്തുവിന്റെ പടയാളി ആക്കി  മാറ്റിയ ദൈവം ... കാൻസറിനെ യും മഹാരോഗങ്ങളെയും സൗഖ്യമാക്കുന്ന ദൈവം .... ഏതു സാഹചര്യത്തിലും കൈവിടാതെ നിന്നെ താങ്ങി നടത്തുന്ന ഒരു ദൈവം, സമാധാന നായകനായ ദൈവം .... അതാണ് യേശു ക്രിസ്തു .....

ബെന്നി പ്രസാദിന്റെ ഭാര്യ നാഗാലാൻഡ് കാരിയാണെങ്കിലും മലയാളത്തിലും തമിഴിലും ഒക്കെ പാട്ടു നന്നായി പാടുവാനും  ഇവർക്ക്‌ കഴിവുണ്ട് ..തന്റെ ഒന്നുമില്ലായ്മയിലും തന്റെ ഉന്നതിയിലും താൻ യേശുവിനെ ആശ്രയിക്കുന്നതാണ് തന്റെ വിജയം എന്ന് അദ്ദേഹം പറയുന്നു . ബാംഗ്ലൂർ സിറ്റിയിൽ ചായ് 3 :16 എന്ന ഒരു കോഫി ഷോപ്  സ്റ്റാർട്ട് ചെയ്ത ബെന്നി പ്രസാദ് അതിന്റെ ഉദ്ദേശവും വിഡിയോയിൽ പറയുന്നുണ്ട് ... ഒരു മണിക്കൂറോളം നീണ്ടു നിന്ന തന്റെ സാക്ഷ്യം  അവിടിരുന്ന  ഏവരുടെയും കണ്ണുകൾ ഈറനണിയിച്ചു ... അതേ അദ്ഭുതങ്ങൾ ഇന്നും ഉണ്ട് , യേശുക്രിസ്തു ഇന്നും അദ്ഭുതം പ്രവർത്തിക്കുന്നു ... ബൈബിളിൽ പറയുന്ന പോലെ "നമ്മുടെ ദൈവമായ യഹോവയാൽ  കഴിയാത്ത വല്ല കാര്യവും ഉണ്ടൊ" 

ഈ ക്രിസ്മസ് നവവത്സരവേളയിൽ ഈ സാക്ഷ്യം എല്ലാ മാനവർക്കും ഒരു പ്രചോദനമാവട്ടെ ... പ്രിയ മനോരമ വായനക്കാർക്ക് .. സമാധാന പരമായ ക്രിസ്മസ് നവവത്സരം ആശംസിക്കുന്നു ...

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MY CREATIVES
SHOW MORE
FROM ONMANORAMA