ADVERTISEMENT

തിരിയുന്നു തിരിയുന്നു 

തിരിയുന്നു ഗോളം 

തിരയുന്നു തിരയുന്നു 

തിരയുന്നു ഗൂഗിളം !

അതിരില്ല, മതിലില്ല 

മതമില്ല, കാലവും 

ഇല്ല, വലിപ്പ ചെറുപ്പ-

ങ്ങളൊട്ടുമേ !

ചോദ്യമലരികൾ 

അനവധി, അനവദ്യ 

സുന്ദരം പൂക്കുന്ന 

പൂവാടി ഗൂഗിളം 

സത്വരം എത്രയോ 

ഉത്തരം നിറയുന്ന 

ഉത്സവമേളപ്പറമ്പാണ് 

ഗൂഗിളം !

നിത്യവും "പിച്ച" (പിച്ചൈ)

വച്ചീടുന്ന സ്വപ്നങ്ങൾ 

പച്ചവിരിക്കുന്ന 

സ്വച്ഛമാം ഗൂഗിളം

വിരൽമുനത്തുമ്പിലായ്‌ 

വിജ്ഞാന വൈഭവം 

വാതിൽ തുറക്കുന്ന 

മതിവരാഗൂഗിളം !

മൊഴിമുട്ടിടുമ്പോൾ 

മൊഴിയുന്ന  ഗൂഗിളം 

വഴിമുട്ടിടുമ്പോൾ 

വഴികാട്ടി ഗൂഗിളം 

മിഴികൾ എല്ലാരിലും 

നട്ടുകൊണ്ടെന്നൊരു 

പഴികേട്ടുകൊണ്ടും 

വളരുന്നു ഗൂഗിളം 

വിവരവർണ്ണങ്ങൾതൻ 

വൈവിധ്യശോഭയിൽ 

ഗോളാന്തരത്തിൽ 

പടരുന്നു ഗൂഗിളം !!

ശിവ ശിവ ! ഇന്നിപ്പോൾ 

ശൈശവം തൊട്ടുള്ള 

ശീലമായ് മാറികഴിഞ്ഞല്ലോ 

ഗൂഗിളം !!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com