sections
MORE

കലിഫോർണിയ യാത്ര : 5–ാം ഭാഗം

california-trip
SHARE

അരിസോണ∙  അപ്പോൾ ഹാരി പോർട്ടർ കോട്ടക്കകത്തേക്കു പ്രവേശിക്കാൻ നിൽക്കുന്നത് വരെ ആണല്ലോ കഴിഞ്ഞ പ്രാവശ്യം എഴുതിയത്. പ്രവേശിക്കുന്നതിന് മുൻപ്  സിനിമയെ കുറിച്ച് ഒരു വാക്ക് .ഒരു ബ്രിട്ടീഷ് അമേരിക്കൻ സിനിമ , അതും ഒരു പ്രശസ്ത നോവലിനെ ആസ്പദമാക്കി നിർമിച്ച സിനിമ ആണ് ഹാരി പോർട്ടർ. റൗളിങ് എന്ന ഒരു കഥാകൃത്തിന്റെ ആശയം ആയിരുന്നു ഈ നോവൽ. ഈ സിനിമ നിർമിച്ചതിനു ശേഷം അത് ഒരു അമേരിക്കൻ ഹിസ്റ്ററി തന്നെ ആയി തീർന്നു എന്ന് പറയാം , മില്ലിയൻസ് ഡോളേഴ്‌സ് വരുമാനം ഉണ്ടാക്കിയ ഈ സിനിമ പല ഭാഗങ്ങളായി പുറത്തു വന്നു.

ഒരു മാജിക് സ്കൂളും അവിടെ അരങ്ങേറുന്ന മിസ്റ്ററീസ് ഒക്കെ ആണ് സിനിമയിലെ കഥ എങ്കിലും , അമേരിക്കയിലെ പല ക്രിസ്ത്യൻ പള്ളികളിലും ഈ സിനിമ കാണരുത് എന്നു വിശ്വാസികളോട് കർശനമായി വിലക്കിയിരുന്നു.അന്ധകാര ശക്തികളുടെ വിഹാരം എന്നാണ് മലയാളം സഭകൾ ഇതിനെ ഇവിടെ വിശേഷിപ്പിക്കുന്നത് ..സ്കൂളുകളിൽ ക്രിസ്ത്യൻ വിശ്വാസികൾ അവരുടെ കുട്ടികൾ ഈ നോവൽ വായിക്കുന്നതിനു വിലക്ക് കൽപിച്ചിരുന്നു.

ഇന്ത്യക്കാർ മാത്രം അല്ല അമേരിക്ക കാർ ഉൾപ്പടെ.1997 ൽ , ഫിലിം പ്രൊഡ്യൂസർ ഡേവിഡ് ഹെയ്മാന്റെ  ഓഫീസിൽ വളരെ രഹസ്യമായി ഈ നോവലിന്റെ കോപ്പികൾ എത്തി. ഇതിന്റെ കഥ കണ്ടിട്ട് വാർണർ ബ്രദേഴ്സ് ഇതിന്റെ കോപ്പി റൈറ്റ് സിനിമക്ക് വേണ്ടി വാങ്ങിച്ചത് ഒരുമില്ലിയൻ യൂറോ അതായതു  (US $2,000,000) ആണെന്ന് പറയുമ്പോൾ അതിന്റെ മഹത്വം മനസിലാക്കാം.2001 മുതൽ 2011 വരെ തുടർച്ചയായി ഹാരിപോർട്ടർ ഫിലിമുകൾ ഉണ്ടായിട്ടേ ഇരുന്നു , മാത്രമല്ല പല ടിവി ചാനലുകളിലും അതിനനുസരിച്ചുള്ള സീരിയൽ  ഉണ്ടാവുകയും ചെയ്തു . അനേക അവാർഡുകൾ മേടിച്ചിട്ടുള്ള ഈ മൂവി എന്തായാലും ഇരുണ്ട ( അന്ധകാര ) മൂവി കളുടെ ലിസ്റ്റിൽ ആണ് ഇന്നും അറിയുന്നത് . ഇതിനു ശേഷം ബാറ്റ്മാൻ എന്നൊരു മൂവി ഈ ഗണത്തിൽപെട്ടതായി ഇറങ്ങി. 2012 ൽ ഇറങ്ങിയ ഈ മൂവിയും അമേരിക്കയിൽ കോളിളക്കം സൃഷ്ടിച്ചു. അതു റിലീസ് ആയ ദിവസം ഒരു വെള്ളക്കാരൻ തിയറ്ററിൽ വെടിവയ്പ്പ് നടത്തിയത് വലിയ വാർത്തയായിരുന്നു ..ഇതുപോലുള്ള മൂവികളെ പറ്റി ഒരു പിന്നാമ്പുറ രഹസ്യങ്ങൾ അമേരിക്കയിലെ മഞ്ഞ പത്രങ്ങൾ എഴുതിയിരുന്നു. ഈ നോവൽ എഴുതിയ വ്യക്തിക്ക് രാത്രിയിൽ ഒരു ദർശനം ഉണ്ടായെന്നും അതിൽ പറഞ്ഞ പ്രകാരം ആണ് നോവൽ എഴുതിയത് എന്നും മറ്റും ..... എന്തായാലും ശരി ബാറ്റ്മാൻ മൊവിയും ബില്ലിയൺസ്  വാരിക്കൂട്ടി.

ഹാരിപോർട്ടറിന്റെ കോട്ടയും മൂവിയിലെ പോലെ തന്നെ  ഉള്ളിലേക്ക് കയറും തോറും ഇരുട്ട് കൂടി കൂടി വന്നു. നേരിയ പ്രകാശം മാത്രം.ഭയങ്കര സെക്യൂരിറ്റി ,സിസ്റ്റം , ഒരുസാധനങ്ങളും കോട്ടക്കുള്ളിലേക്കു കൊണ്ടുപോവാൻ പറ്റില്ല , സെക്യൂരിറ്റി റീസൺ എന്നു പറയുന്നെങ്കിലും അവരുടെ ടെക്നോളജി മറ്റുള്ളവർ അറിയാതിരിക്കാൻ വേണ്ടി എന്നാണ് രഹസ്യ സംസാരം.അടിവസ്ത്രം വരെ ചെക്ക് ചെയ്തിട്ടേ ഉള്ളിലേക്ക് കയറ്റു.

മുൻപിലായി അനേകം ലോക്കറുകൾ. അത് ഫിംഗർ പ്രിന്റ് റെക്കോർഡ് ചെയ്തേ തുറക്കാനും അടക്കാനും കഴിയു.പേർസണൽ സാധനങ്ങൾ എല്ലാം അതിൽ വച്ച് ലോക്ക് ചെയ്തതിനു ശേഷം കോട്ടയിലേക്ക് കടന്നു. കയ്യിൽ കരുതിയ പേന  കാമറ കൊണ്ട്  കയറുമ്പോൾ ഉള്ള ഒരു വീഡിയോ പിടിച്ചു. ഒരു മാന്ത്രിക  കോട്ടിട്ട ഒരാൾ ഒരു വെള്ള മൂങ്ങയുമായി വാതിക്കൽ നിൽക്കുന്നു. മുന്നോട്ടു നീങ്ങാനായി തുടങ്ങിയതും സെക്യൂരിറ്റി ഒരാൾ തടഞ്ഞു. പോക്കറ്റിൽ ഇരുന്ന പേന  എടുത്തു. ക്യാമറ ആണെന്ന് മനസ്സിലായോ എന്തോ ? തിരികെ വരുമ്പോൾ വാങ്ങിക്കൊള്ളുക എന്ന് പറഞ്ഞു റെസീപ്റ്റ് തന്നു.നിർഭാഗ്യവശാൽ കോട്ടക്കുള്ളിലുള്ള ഒന്നും റെക്കോർഡ് ചെയ്യാൻ അനുവാദം ഇല്ല .... വീണ്ടും മുന്നോട്ടു നടന്നു.പെട്ടെന്ന്  ഭിത്തിയിൽ ഇരുന്ന ഫോട്ടോകൾ എല്ലാം ചലിക്കാനും സംസാരിക്കാനും തുടങ്ങി.ഉള്ളിലേക്ക് ചെന്ന് അവിടെ നമ്മളെ കാത്തു  നിൽക്കുന്നത് ഒരു ആകാശ പേടകം ( Space Ship ) ..ഉള്ളിലേക്ക് ഞങ്ങൾ അംഞ്ചുപേരെ കയറ്റി , സെക്യൂരിറ്റി ബെൽറ്റ് ഇട്ടു ...ഒരു VR  കണ്ണാടിയും വച്ചു  തന്നു എല്ലാവര്ക്കും.

പെട്ടെന്ന് പേടകം കുതിച്ചു .മുകളിലേക്ക് ..പിന്നെ സൈഡിലേക്ക് ...അതാ പേടകം താഴെ വീഴുന്നു ...പെട്ടെന്ന് ഹാരിപോർട്ടർ ഞങ്ങളുടെ മുന്നിൽ , പേടിക്കേണ്ട എന്ന് പറഞ്ഞു പേടകവുമായി നമ്മുടെ മുന്നിൽ പറക്കുന്നു .അതിനു പിന്നാലെ കുറെ മന്ത്ര  വാദികൾ ചൂല് വടിയിൽ , നമ്മുടെ ഡാകിനിയെയും കുട്ടുസനെയും പോലെ. ഏതാണ്ട് 15 മിനിറ്റ്. അത്യാധുനിക ടെക്നോളജി ഉപയോഗിച്ച് സൃഷ്ടിച്ച ഒരിക്കലും മറക്കാനാവാത്ത ഒരു പറക്കൽ  ഹാരിപോർട്ടറിനോടൊപ്പം . ഞാൻ അതെത്ര ഇവിടെ വർണിച്ചാലും അത് നേരിട്ടു അനുഭവിക്കാതെ നിങ്ങൾക്കു അത് മനസ്സിലാവില്ല.സോറി , വീഡിയോ എടുക്കാൻ ഒരു വഴിയും ഇല്ല. തിരികെ വന്നു പേന  ക്യാമറയും ഒക്കെ എടുത്തു വെളിയിൽ ഇറങ്ങി.പുറത്തായി അനേകം കടകൾ , എല്ലാം ഹാരിപോർട്ടറിന്റെ മാജിക് ഉത്പന്നങ്ങൾ .മാജിക് ഹാറ്റ് , വടി  , മാന്ത്രിക ഗ്രന്ഥങ്ങൾ.എന്നിങ്ങനെ.ഒരു കൂട്ടിൽ  ഒരു ബുക്കിനെ പൂട്ടി ഇട്ടിരിക്കുന്നു .ഇടയ്ക്കിടയ്ക്ക് അത് ചങ്ങല പൊട്ടിക്കാൻ ശ്രമിക്കുന്നു .എന്തായാലും കാണേണ്ട കാഴ്ചകൾ തന്നെ.അവിടെനിന്നും പിന്നീട് പോയത് യൂണിവേഴ്സൽ സ്റ്റുഡിയോയിലെ ഏറ്റവും പ്രധാനമായ സ്റ്റുഡിയോ ടൂറിലേക്കു 

നേരം നല്ലപോലെ തെളിഞ്ഞതോടെ നല്ല ആൾക്കാരുടെ തിരക്കും ഉണ്ട്.കോട്ടയിൽ നിന്നും ഒരുപാലത്തിലൂടെ ഏതാണ്ട് പത്തു മിനിട്ടു നടന്നു വേണം സ്റ്റുഡിയോ ടൂറിൽ എതാൻ .... രണ്ടു സൈഡിലും വിവിധ റൈഡുകൾ, ഡോണട്ട് ഷോപ്പുകൾ , റസ്റ്ററന്റുകൾ , അങ്ങനെ സ്റ്റുഡിയോ ടൂർ കൗണ്ടറിൽ എത്തി .ഞങ്ങൾ  ടിക്കറ്റ് അപ്ഗ്രേഡ് ചെയ്തതിനാൽ ഫാസ്റ്റ് ലൈൻ നിൽക്കാം .വിഐപി ടിക്കറ്റ് ആണെങ്കിൽ അവർക്കു ആദ്യം പോവാം.സാധാരണ  ഭയങ്കര തിരക്കാണ്.എല്ലാ 30 മിനിട്ടിലും ട്രെയിനുകൾ ഉണ്ട് എന്നെഴുതി വച്ചിരിക്കുന്നു.

കാത്തു  നിന്ന് അവസാനം വണ്ടി വന്നപ്പോൾ ആണ് ബസ് എന്ന് മനസ്സിലായത്.അത് ട്രെയിൻ പോലെ ഒന്നിനോടൊന്നു ബന്ധിപ്പിച്ചു ഇട്ടേക്കുന്നു .... ഞങ്ങൾ മൂന്നാം ബോഗിയിൽ കയറി .ആദ്യത്തെ ബസിന്റെ മുന്നിലാണ് ഡ്രൈവർ , ബാക്കി ബസിലെല്ലാം ഒരു വീഡിയോ കോൺഫറൻസ് സിസ്റ്റം , അതിലൂടെ അയാൾക്ക്‌ നമ്മളെ കാണാം , സംസാരിക്കാം , നമ്മൾക്ക് അയാളെയും.വണ്ടി  മുന്നോട്ടു നീങ്ങി.രണ്ടു സൈഡിലേയും കാഴ്ചകൾ ഡ്രൈവർ വിശദീകരിച്ചുകൊണ്ടേ  ഇരുന്നു .

കൂറ്റൻ മതിലുകളാൽ സംരക്ഷിക്ക പെട്ട ഏക്കർ കണക്കിന്  സെറ്റുകൾ   രണ്ടു സൈഡിലും , അതിന്റെ മുന്നിൽ അവിടെ ഷൂട്ടിംഗ് നടന്നിട്ടുള്ള മൂവി കളുടെ പേരുകൾ.വണ്ടി പതിയെ മുന്നോട്ടു നീങ്ങിക്കൊണ്ടിരുന്നു.നല്ല ആടി  ആടി  , കുലുങ്ങി കുലുങ്ങി ആണ് വണ്ടി ഓടുന്നത് , ചുമ്മാതല്ല സായിപ്പു ഇതിനെ ട്രെയിൻ എന്ന് വിളിച്ചത്.പെട്ടെന്ന്  എന്റെ കാമറ മുന്നിലിരുന്ന മദാമ്മയുടെ ബ്ലൗസിന്റെ പിന്നിലേക്ക് നോക്കി .ഭാര്യ എന്നെയും സോറി , കാമറ കയ്യിൽ നിക്കുന്നില്ല. വലതു വശത്തു  നീക്കി ഡ്രൈവർ വണ്ടി പതിയെ നിർത്തി. കുട്ടികളുടെ കയ്യടി  ബസിൽ  നിന്നും.കുഞ്ഞുങ്ങൾക്കു വളരെ ഇഷ്ടപ്പെട്ട ഇല്ല്യൂമിനേഷൻ മൂവി സൈറ്റ് ആണ്  കാണുന്നത് .മിനിയൻ  ന്റെ  രണ്ടു പ്രതിമകൾ അവിടെ ഇരിപ്പുണ്ട് .പിന്നീട് കണ്ടത് വലിയ കോൺക്രീറ്റ് കെട്ടിടങ്ങൾ ചിലത്  കണ്ടാൽ ഗവണ്മെന്റ് ഓഫിസ് മാതിരി ..എല്ലാം സൈറ്റുകൾ ആണ് .പല മൂവികൾക്കായി നിർമ്മിച്ചത്. പിന്നീട് ഒരു ചെറിയ വഴിയിലേക്ക് ബസ് തിരിഞ്ഞു , അവിടെ നിന്നും ഒരു കാട്ടു  പാതയിലേക്കും , വഴിയിൽ ചില ട്രക്ക് കൾ , പിന്നെ ഒരു പീരങ്കി ടാങ്ക്. പെട്ടെന്ന് ഡ്രൈവർ പറഞ്ഞു സൂക്ഷിക്കണം ഇവിടെ കള്ളിമുൾച്ചെടി പോലെ തോന്നിക്കുന്ന ചില ജീവികൾ ഉണ്ട് അവ ആക്രമിച്ചേക്കാം.വണ്ടി പതിയെ നീങ്ങി. പെട്ടെന്ന് രണ്ടു സൈഡിൽ നിന്നും പച്ചനിറത്തിലുള്ള രണ്ടു ദിനോസറുകൾ വായിൽ നിന്നും ബസിലേക്ക് വെള്ളം തുപ്പി . ഡ്രൈവർ പറഞ്ഞു ..ജുറാസിക് പാർക്കിന്റെ സെറ്റ് ആണ്.

പിന്നെയും കുറച്ചു നേരം മുന്നോട്ടു ..ഡ്രൈവർ പറഞ്ഞു.നാം മെക്സിക്കോയിൽ എത്തിയിരിക്കുന്നു. ഇവിടെ മഴയാണ്. പെട്ടെന്ന് ഇടിയും മഴയും , പുര പുറത്തുനിന്നും മഴവെള്ളം ഒലിക്കുന്നു .പിന്നെ അതിന്റെ വിശദീകരണം. പുരപ്പുറത്തു ഓടുകൾക്കിടയിൽ ചെറിയ പൈപ്പ് സിസ്റ്റം ഉണ്ട്.ഫ്ലാഷ് ലൈറ്റ് , സൗണ്ട് സിസ്റ്റം എല്ലാം വേറെയും.ഏതോ മൂവിക്കു  വേണ്ടി നിർമിച്ചതാണ് .. വീണ്ടും മുന്നോട്ടു.ബസിൽ ഡ്രൈവറുടെ മുന്നറിയിപ്പ്.ശ്കതമായ മഴയിൽ flood  ഉണ്ടാവാൻ സാധ്യത ഉണ്ട് എല്ലാവരും കരുതി ഇരിക്കുക .... ഗ്ലാസ് താഴ്ത്തി ഇടുക ...വണ്ടി മുന്നോട്ടു നീങ്ങവേ പെട്ടെന്ന് ഡ്രൈവർ വണ്ടിക്കു സ്പീഡ് കൂട്ടാൻ  നോക്കുന്നു .ആക്സിലേറ്റർ  ഇരപ്പിച്ചു . പെട്ടെന്ന് എല്ലാ ഭാഗത്തുനിന്നും പ്രതീക്ഷിക്കാത്ത flood  പാഞ്ഞു വന്നു . ബസിലിരുന്ന ഒരു നിമിഷം എല്ലാരും അത് ടൂർ ആണെന്ന് മറന്നു പോയ നിമിഷം.വെള്ളം ആർത്തലച്ചു വന്നു ബസ് ഗ്ലാസിൽ തട്ടി ഒന്നും സംഭവിക്കാത്ത പോലെ ഒഴുകി പോയി.ഈ പ്രളയത്തെ കുറിച്ച്  ഞാൻ കഴിഞ്ഞ പ്രാവശ്യം പറഞ്ഞിരുന്നു .അനേകം ഗ്യാലൻ വെള്ളം ഉപയോഗിച്ച് ഒരു മൂവിക്കു വേണ്ടി നിർമിച്ച ഈ സെറ്റ് ഇന്നും ഉപയോഗിച്ച് കൊണ്ട് ഇരിക്കുന്നു.ഡ്രൈവർ വണ്ടി പെട്ടെന്ന് മുന്നോട്ടു എടുത്തു. മുപ്പതു വര്ഷം പഴക്കം ഉള്ള സ്ബ്‌വേ  ഇതിലൂടെ നമുക്ക് രക്ഷ പെടാം  എന്ന് പറഞ്ഞു ..... പക്ഷെ പെട്ടെന്ന് വണ്ടി ബ്രേക്ക് ഇട്ടു .തൊട്ടുമുന്നിൽ ഒരു ട്രക്ക് മറിഞ്ഞു .അതും പെട്രോൾ കൊണ്ടുവന്ന ഒരു ട്രക്ക് . ഇലക്ട്രിസിറ്റി ലൈറ്റുകൾ മിന്നി മിന്നി നിൽക്കുന്നു ..ഏതോ അലാറം ഒച്ചയും കേൾക്കാം .അപ്പോഴാണ് ഡ്രൈവർ പറഞ്ഞത് നാം നിൽക്കുന്നത് റയിൽവേ ട്രാക്കിലാണ്‌ എന്ന് .ട്രെയിൻ വരാറായെന്നു .വണ്ടി ആകെ ഇളകി മറിഞ്ഞു. മുന്നോട്ടു പോവാൻ മാർഗം ഇല്ല , അതി ശക്തമായ പ്രളയം പുറപ്പെട്ടു കഴിഞ്ഞു എന്നു പറഞ്ഞു തീർന്നതും അതി ശക്തമായ പ്രളയം സബ്‌വേയിലേക്കു  പാഞ്ഞു കയറി.

ബസിനുള്ളിൽ കാലുകൾ നനയാൻ തുടങ്ങി. അതിന്റെ കൂടെ വണ്ടി ആകെ  ഉലഞ്ഞു , ഒപ്പം തീയും പുകയും , ദൈവമേ ശരിക്കും ട്രെയിൻ ബസിലിടിച്ചോ ? എന്റെ കാമറ കയ്യിൽ നിന്നും താഴെപ്പോയി. എല്ലാവരും നിലവിളിച്ചോ ? അതോ നജ്ൻ മാത്രമോ ? എന്റെ കർത്താവേ ഇവിടെ വച്ചാണോ എന്റെ അവസാനം ? എന്നോർത്ത് പോയി.ഒന്നും കാണാൻ വയ്യ. ഇരുട്ട് മാത്രം

എന്നിട്ട് ????? അടുത്ത ലക്കം പറയാം .......

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MY CREATIVES
SHOW MORE
FROM ONMANORAMA