sections
MORE

കുംഭ മഹാസംഭവം

SHARE

ജ്ഞാനകുംഭം പ്രപഞ്ചവെട്ടമായ് 

കാരണഭൂതൻ ചൊരിയും കുംഭരാശി  

രാവായ് മുടിയാതെ ഭുവനത്തെ 

നോവശിച്ചു കാക്കുന്ന കണവനെ 

രാ വെളുപ്പിച്ചൊരു രാഗിണി 

പ്രാണനർപ്പിച്ചു കാത്ത രാത്രി

ഭുവനപരിപാലനാകാംക്ഷയിൽ 

കരമമർത്തി വിഷം തടഞ്ഞ രാത്രി......

വിഷബാധ മൂർഛിച്ചുഴറും പതിയെ 

വിറകൈകളിലേറ്റുകിടത്തി മടിയിൽ 

നിറമിഴികൾ ചേർത്തു പുണർന്നിരുന്നു

തിരുമിഴി തുറന്നിടുംവരെ വെന്തുരുകുന്നു 

ഉരുകിയുറച്ചുപോയ് വിഷം ചങ്കിനുള്ളിൽ 

സ്വന്തം പത്നിയുമറിഞ്ഞു കാളകൂടക്കനൽ   

ശംഖം ഗദാചക്രധാരിയും നീലിച്ചുപോയ് 

മംഗളമമൃതകുംഭമുറന്നുപോൽ പിന്നെ.....

കഠിനകഠിനമാമീ രാവിൻ മൂശയിൽ 

കാലമെത്ര കമനീയമായ് വാർക്കുന്നു 

മാനവമാനസസാഗരമഥനേതിഹാസം 

കാരുണികോറവയിലുലകിനെക്കാക്കു-

മീശ്വരാംശപ്രഭവാർദ്രഭാവസമർപ്പണം

സ്നേഹാനുകമ്പാമസൃണമാതൃചിത്തം 

കരുണാമൃതമമരത്വമാക്കുമാകാംക്ഷ 

ജ്ഞാനകുംഭം പ്രപഞ്ചവെട്ടമായ് 

കാരണഭൂതൻ ചൊരിയും കുംഭരാശി  

കുംഭമൊരു മഹാസംഭവത്തിൻ നിധികുംഭം!

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MY CREATIVES
SHOW MORE
FROM ONMANORAMA