ADVERTISEMENT

 

എനിക്കും നിനക്കുമിടയിൽ പഴയതൊന്നുമല്ല,

 

നിശബ്ദമായ ഭീതിയാണ്

 

നിൻ്റെ നിശ്വാസത്തിൽ എന്റെ ശ്വാസത്തെ നിശബ്ദമാക്കൻ പറ്റിയതെന്തോ ഉണ്ട്

 

നമുക്കിടയിൽ വലിച്ചു കെട്ടുവാൻ

 

ഒരു മറയാവശ്യമായിരിക്കുന്നു.

 

ആ മറ എന്നിലും നിന്നിലുമായി പടർന്ന് പന്തലിക്കുകയാണ്

 

നിൻ്റെ സഞ്ചാര പഥത്തിൻ്റെ രേഖകൾ ഞാൻ കൈവശപ്പെടുത്തിയിട്ടുണ്ട്

 

അതിന് എതിർ ദിശയിലാണ്

 

ഞാൻ ഇനി സഞ്ചരിക്കേണ്ടത്

 

എൻ്റെ ആഗോള ഗ്രാമങ്ങൾക്ക് വിരാമം തീർത്ത് അതിരുകൾക്ക് 

 

വരമ്പുകൾ കോരുന്നു.

 

എൻ്റെ ആകാശത്ത് കോട്ടകൾ കൊട്ടിയടയ്ക്കുന്നു.

 

പോർവിളികൾക്ക് അവധി കൊടുത്ത് ശത്രുപക്ഷങ്ങൾ മാളങ്ങളിലാണ്

 

ദൈവങ്ങളെ ജയിപ്പിക്കാനുള്ള മഹാ സമ്മേളനങ്ങളും കെട്ടുകാഴ്ചകളുമില്ല

 

മുഖങ്ങൾക്ക് അർത്ഥമില്ലാത്ത മുഖാവരങ്ങൾക്ക് തരം തിരിവും വിലയുമുള്ള പുതിയ പുലരികളിലേക്കാണ് ഞാൻ ഉണരുന്നത്

 

 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com