ADVERTISEMENT

നന്മയും തിന്മയും സമസ്ത സൃഷ്ടങ്ങളും

ത്വൽ മഹാ കൈവിരുതല്ലയോ, ദൈവമേ !

ശാപവും മോക്ഷവും പാപ, മനുഗ്രഹ,

മിപ്പാരിലീശ്വരനപ്പപ്പോൾ കല്പിപ്പൂ !

 

നന്മയല്ലാതൊന്നും ചെയ്യാത്ത സർവ്വഗൻ

തന്മക്കൾക്കെന്തിനായേകിയീ ദുർവിധി ?

തൻ സൃഷ്ടികർത്താവെ മർത്യൻ മറന്നതാൽ

ഈ സൂഷ്മാണുവിൽക്കൂടെയാണോ ശിക്ഷിപ്പത് ?

 

എത്ര ഔന്നത്യത്തിലേറുന്നുവെങ്കിലോ

തത്ര യഗാധം പതനവുമോർക്ക നാം !

ഘോരപ്രളയം, മഹാമാരി, ക്ഷാമവും

കൂരമായ് താണ്ഡവമാടി ഭൂഗാത്രത്തെ

കുത്തി മുറിക്കവേ ഭൂമാതാ കേഴുന്നോ ?

 

മർത്യന്റെ ദുഷ്ക്കൃതം കണ്ടു തപിക്കുന്നോ?

ജൈവ ലോകത്തെ നാം ആർദ്രമായ് കണ്ടിടാം

ജീവിതശൈലിയിൽ മാറ്റം വരുത്തിടാം,

ദൈവത്തിൽ നിന്നുമകന്നു ജീവിച്ചിടിൽ

ദൈവത്തിങ്കലേക്കടുത്തു വന്നീടുകേ !

 

എല്ലാ മതങ്ങളും സൃഷ്ടേശ പാതകൾ

എല്ലാ സൃഷ്ടികളേം  നന്മയിൽ വീക്ഷിക്ക,

താഴ്മയിൽ വർത്തിക്ക, പാപം വെറുത്തിടാം,

തെറ്റുകൾ ചെയ്യുകിൽ മാപ്പപേക്ഷിച്ചിടാം,

 

ഈ മഹാമാരിയിൽ നിന്നും കരേറിടാൻ

ഈശ്വരാ, നിൻ പദതാരിലണയുന്നേൻ,

നന്മയുള്ളോരിൽ വസിക്കും മഹീശ്വരാ,

 

നന്ദിയും താഴ്മയും ഹൃത്തിൽ നിറയ്ക്കണേ !

ആതുര ശുശ്രൂഷാ മാലാഖവൃന്ദത്തെ

സാദരമാദരാൽ വന്ദനം ചെയ്തിടാം,

നന്മയല്ലാതൊന്നും നൽകാത്ത താതൻ തേ !

നിൻമക്കളോടു പൊറുക്ക, കൃപ കാട്ടൂ !

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com