sections
MORE

അമേരിക്കൻ ജനതക്ക് ദുരന്തങ്ങൾ പുത്തരിയല്ല

NEW-YORK-CITY COVID-19
SHARE

ഹൂസ്റ്റൺ∙  അമേരിക്കയിലെ വേൾഡ് ട്രേഡ് സെന്റർ തീവ്രവാദികൾ ബോംബിട്ട് തകർത്ത സമയത്ത് ഞാൻ നാട്ടിലായിരുന്നു ജോലി ചെയ്തിരുന്നത്.അമേരിക്കയെ കുറിച്ചോ ബോംബിട്ട് തകർത്ത സ്ഥലത്തെ കുറിച്ചോ വലിയ വിവരമൊന്നും അന്ന് എനിക്ക് ഉണ്ടായിരുന്നില്ല. എന്നാൽ അമേരിക്ക നശിച്ച് കാണണം എന്ന് ആഗ്രഹിക്കുന്ന ഒരു കൂട്ടം ആളുകൾ ബാന്റ് കൊട്ടി ഡാൻസ് കളിച്ച് ഒരു ജാഥയായി എന്റെ മുൻപിൽ കൂടെ ആ ദിവസം കടന്നു പോയി.  നിരപരാധികളായ ഒരു പാട് മനുഷ്യർ ബോബേറിൽ അങ്ങ് അമേരിക്കയിൽ ദാരുണമായി മരിച്ചപ്പോൾ ഇങ്ങ് ഇന്ത്യയിൽ എന്ത് കൊണ്ട് അതാഘോഷമാക്കി ഒരു കൂട്ടം ആളുകൾ മാറ്റുന്നു എന്ന് ഞാൻ ഒരാളോട് ചോദിച്ചപ്പോൾ  അവര് ലോക പൊലീസല്ലേ അഹങ്കാരികൾ അവർക്കങ്ങനെ തന്നെ വേണം എന്നാണ് എന്നോടു പറഞ്ഞത്.

വർഷങ്ങൾ എത്ര കഴിഞ്ഞു. ഇന്നും അമേരിക്കയിലെ ദുരന്ത വാർത്തകൾ ആഘോഷങ്ങളാണ് പലർക്കും വളരെ ക്രൂരമായ ഒരു സന്തോഷത്തോടെയാണ് വലിയൊരു വിഭാഗം അമേരിക്കയിൽ കൊറോണ രോഗികൾ കൂടുന്നു എന്ന വാർത്ത പരത്തുന്നത് എന്നെനിക്ക് തോന്നാറുണ്ട്.. അമേരിക്ക ദുരന്ത ഭൂമിയായ് പകച്ച് നിൽക്കുന്നു എന്നും വാർത്തയുണ്ട് .അത് കേട്ട് പകച്ച് ഞാൻ ചിരിച്ച് പോയി .പതിനഞ്ച് വർഷമായി ഞാൻ അമേരിക്കയിലാണ്.സ്വന്തം നാടിനേക്കാൾ ജീവിക്കാൻ ആവശ്യമായ എല്ലാ വിധ സൗകര്യങ്ങളും അതി വേഗം ഒരുക്കി തന്ന് ഏത് ആപത്ഘട്ടത്തിലും വിളിപ്പുറത്ത് സഹായവുമായി ഒരു നഴ്സിനു നാട്ടിൽ സ്വപ്നം പോലും കാണാൻ പറ്റാത്ത ശമ്പളം തന്നു രണ്ടും കൈയ്യും വിശാലമായ് നീട്ടി പിടിച്ച് നിന്റെ ജാതിയേത് മതമേത് നിറമെന്ത് എന്നു നോക്കാതെ ഈ അമേരിക്കയിൽ ജോലി ചെയ്യാൻ വിദ്യാഭ്യാസ യോഗ്യത എന്തുണ്ട് നിനക്ക് എന്ന് മാത്രം നോക്കി ജീവിതം വളരെ ഈസിയാക്കി ജീവിക്കാൻ ഈ ലോകത്തിൽ പറ്റും എന്ന് എന്നെ പഠിപ്പിച്ച നാടാണ് അമേരിക്ക . കുറവുകൾ ഉണ്ടാകാം , അഹങ്കാരികളും തെമ്മാടികളും ഇവിടെ ഉണ്ടാകാം .എന്നാൽ ഒരു സ്ത്രീ എന്ന നിലക്ക് തന്റേടത്തോടെ അഭിമാനത്തോടെ ഏത് സമയത്തും ഇറങ്ങി നടക്കാനും അഭിപ്രായം പറയാനും ഇഷ്ടം പോലെ ജീവിക്കാനും സ്ത്രീ പുരുഷ ഭേദമന്യേ ലോകത്തിലെ എല്ലാ വിധ സാധ്യതകളിലേക്കും ഉയർന്ന് പറക്കാൻ ഒരു വ്യക്തി മനസ്സ് കൊണ്ട് തയ്യാറായാൽ അവനെ അവളെ പറത്തി വിടാൻ തയാറാകുന്ന ഒരു രാജ്യത്തിനെ ഇപ്പോൾ ഒരു മഹാമാരി ആക്രമിക്കുമ്പോൾ അമേരിക്കയിലേക്ക് ഉള്ളു കൊണ്ട് വരാൻ ആഗ്രഹിക്കുകയും അതേ സമയം അമേരിക്കയുടെ പതനം ഉള്ളു കൊണ്ട് ആഗ്രഹിക്കുകയും ചെയ്യുന്ന ഒരു വലിയ വിഭാഗംശ്രമിക്കുമ്പോൾ രാവും പകലും അതൊരു ആഘോഷം പോലെ പറഞ്ഞ് നടക്കുമ്പോൾ ഒന്ന് . പറയട്ടെ  അമേരിക്കൻ ജനതക്ക് ദുരന്തങ്ങൾ പുത്തരിയല്ല .പ്രകൃതി ദുരന്തങ്ങൾ ഓരോ മാസം ഓരോ തരത്തിൽ അമേരിക്കയുടെ വിവിധ ഭാഗങ്ങളെ കശക്കി എറയാറുണ്ട് .ഇതു വരെ അമേരിക്ക തകർന്നിട്ടില്ല.

ദിവസങ്ങൾക്കുള്ളിൽ പൂർവ്വാധികം ഭംഗിയോടെയാണ് ഓരോ പ്രകൃതി ദുരന്തം കഴിയുമ്പോഴും അമേരിക്കൻ ജനത അവരുടെ നാടിനെ പുതുക്കി പണിയാറ്.കാരണം ഇവിടെ ഏത് ദുരന്തം നേരിടാനും സന്നദ്ധരായ സർക്കാർ മാത്രമല്ല .ജനത കൂടി ഉള്ള നാടാണ്.അവിടെ അമേരിക്കയിൽ പെറ്റു വീണ മനുഷ്യർ മാത്രമല്ല ഉള്ളത് .ഈ ലോകത്തിന്റെ ഓരോ ഭാഗത്ത് നിന്നും കുടിയേറി പാർത്ത ജനങ്ങൾ കൂടെ അമേരിക്കയുടെ ഭാഗമായുണ്ട് .സ്വന്തം നാടിനെ ഹൃദയത്തിന്റെ ഒരു ഭാഗത്ത് ചേർത്ത് വച്ച് അന്നം തരുന്ന അമേരിക്കയെ മറുഭാഗത്ത് അത് പോലെ തന്നെ ചേർത്ത് വെച്ച കഠിനാദ്ധ്വാനികളായ വലിയ ഒരു ജനക്കൂട്ടം. ഒരു ദുരന്തത്തിനും അമേരിക്കയെ തകർക്കാൻ ഇതു വരെ അവർ സമ്മതിച്ചിട്ടില്ല .അതിജീവനത്തിനായ് വന്ന ജനതയാണ് ഇവിടെ കൂടുതൽ. അവർ ഏത് ദുരന്തവും അതിജീവിച്ച ചരിത്രമേയുള്ളൂ .ഇതും ഞങ്ങൾ അതിജീവിക്കും

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MY CREATIVES
SHOW MORE
FROM ONMANORAMA